ഹണിറോസിന് ബാലതാരത്തെ വേണം ; ഇന്‍സ്റ്റഗ്രാം കമെന്റ് ബോക്‌സ് നിറയെ  ഞരമ്പ് രോഗികൾ

അതേസമയം ഫേസ്ബുക്കിലെ ഈ അമ്മാവന്മാരുടെ ശല്യം കാരണമാണ് ഇന്‍സ്റ്റയില്‍ വന്നതെന്നും ഇവിടെയും പക്ഷേ ഞരമ്പു രോഗികള്‍ താവളമാക്കിയെന്നും ചിലര്‍ കമന്റ് ചെയ്യുന്നു. അതേസമയം ഉദ്ദേശിച്ച എല്ലാ കമന്റുകളും ഇവിടെയുണ്ടെന്ന് അഭിനേത്രി കൂടിയായ ശ്രുതി തമ്പിയും പോസ്റ്റിന് കമന്റ് ചെയ്തിട്ടുണ്ട്. കാലം എത്ര കഴിഞ്ഞാലും മലയാളികളില്‍ ചിലരുടെ മനസ്സില്‍ അടിഞ്ഞു കൂടിയ അഴുക്ക് മാറാന്‍ പോകുന്നില്ലെന്നും ചിലര്‍ കമന്റുകളില്‍ പറയുന്നു.ഹണി റോസ് നായികയായി എത്തുന്ന പുതിയ സിനിമയായ റേച്ചലില്‍ ബാലതാരത്തെ ആവശ്യമുണ്ടെന്ന് അറിയിച്ചു കൊണ്ടുള്ള ഹണിറോസിന്റെ പോസ്റ്റിന് കീഴില്‍ അധിക്ഷേപ കമന്റുകളുമായി എത്തിയിരിക്കുകയാണ് കുറേപ്പേർ. ഏബ്രിഡ് ഷെയ്ന്‍ നിര്‍മാണം നിര്‍വഹിക്കുന്ന റേച്ചല്‍ എന്ന സിനിമയില്‍ ഹണിറോസിന്റെ ചെറുപ്പ കാലം അവതരിപ്പിക്കന്‍ 3 മുതൽ 5 വയസ്സ് വരെപ്രായമുള്ളതും 10 മുതൽ 12 വയസ് വരെ പ്രായമുള്ള ചൈല്‍ഡ് ആര്‍ട്ടിസ്റ്റുകളെ ആവശ്യമുണ്ടെന്ന് അറിയിച്ചു കൊണ്ടുള്ള പോസ്റ്റ് കഴിഞ്ഞ ദിവസമാണ് നടി തന്റെ ഇന്‍സ്റ്റഗ്രാം ഹാന്‍ഡിലില്‍ പോസ്റ്റ് ചെയ്തത്. എന്നാല്‍ ഈ കാസ്റ്റിംഗ് കാൾ പോസ്റ്റിന് കീഴില്‍ അധിക്ഷേപകരമായ കമന്റുകളാൽ നിറഞ്ഞിരിക്കുകയാണ്. ഹണിറോസിന്റെ ശരീര പ്രത്യേകതകള്‍ ഉള്ള കുട്ടികളെ കിട്ടാന്‍ ബുദ്ധിമുട്ടാണെന്നും ഓഡിഷനില്‍ എങ്ങനെയായിരിക്കും ബാലതാരത്തെ തെരെഞ്ഞെടുക്കുകയെന്നും ചോദിച്ചു കൊണ്ട് അശ്ലീലമായ രീതിയിലാണ് പോസ്റ്റിന് കീഴില്‍ വന്ന പല കമന്റുകളും. അതേസമയം ഫേസ്ബുക്കിലെ ഈ അമ്മാവന്മാരുടെ ശല്യം കാരണമാണ് ഇന്‍സ്റ്റയില്‍ വന്നതെന്നും ഇവിടെയും പക്ഷേ ഞരമ്പു രോഗികള്‍ താവളമാക്കിയെന്നും ചിലര്‍ കമന്റ് ചെയ്യുന്നു. അതേസമയം ഉദ്ദേശിച്ച എല്ലാ കമന്റുകളും ഇവിടെയുണ്ടെന്ന് അഭിനേത്രി കൂടിയായ ശ്രുതി തമ്പിയും പോസ്റ്റിന് കമന്റ് ചെയ്തിട്ടുണ്ട്. കാലം എത്ര കഴിഞ്ഞാലും മലയാളികളില്‍ ചിലരുടെ മനസ്സില്‍ അടിഞ്ഞു കൂടിയ അഴുക്ക് മാറാന്‍ പോകുന്നില്ലെന്നും ചിലര്‍ കമന്റുകളില്‍ പറയുന്നു. പക്ഷെ ഇത്തരം പിന്നോട്ടടിക്കുന്ന കമെന്റുകളോ അഭിപ്രായങ്ങളോ ഹണി റോസിനെ ബാധിക്കില്ല. ഈ കാസ്റ്റിംഗ് കാൾ പോസ്റ്റിനു ശേഷവും. ഹണി റോസ് തന്റെ മനോഹരമായ ഓഫ് ഷോൾഡർ ഗൗൺ ധരിച്ചുള്ള പുതിയ ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. തെന്നിന്ത്യയിൽ ഒരുപാട് ആരാധകരുള്ള നടിയാണ് ഹണി റോസ്.

സിനിമയിൽ 18 വർഷം പൂർത്തിയാക്കുകയാണ് ഹണി റോസ്. ഈ വേളയിൽ ആദ്യമായി ടൈറ്റിൽ റോൾ ചെയ്യുന്ന സന്തോഷത്തിലാണ് ഹണി റോസ്. ഹണി റോസ് നായികയാകുന്ന റേച്ചല്‍ എന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റര്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കയ്യില്‍ വെട്ടുകത്തിയുമായി ഇറച്ചി വെട്ടുകാരിയായി ഇരിക്കുന്ന ഹണി റോസിന്‍റെ പോസ്റ്ററാണ് പുറത്തു വന്നത്. മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട സംവിധായകൻ എബ്രിഡ് ഷൈനാണ് ചിത്രത്തിന്‍റെ നിര്‍മാണം. ഈ ചിത്രത്തിലൂടെ ആനന്ദിനി ബാല എന്ന പുതുമുഖ സംവിധായികയും കഥാകൃത്തും കവിയുമായ രാഹുല്‍ മണപ്പാട്ട് എന്ന പുതുമുഖ തിരക്കഥാകൃത്തും മലയാള സിനിമ ലോകത്തേക്ക് കടന്നു വരികയാണ്. റേച്ചലിന് ഒരു കാമുകനെ തേടിയുള്ള കാസ്റ്റിങ് കോള്‍ നേരത്തെ പുറത്തിറക്കിയിരുന്നു. സ്ക്രീൻ ഏജ് 28നും 30നും ഇടയിലാണ് കാമുകന് വേണ്ടത്. കൂടാതെ 40 – 45 വയസ്സ് പ്രായം വരുന്ന റേച്ചലിൻ്റെ സുഹൃത്തിൻ്റെ റോളിലേക്കും ഒരു സ്ത്രീയെ തേടി കാസ്റ്റിംഗ് കാൾ പുറത്തിറക്കിയിരുന്നു.

Revathy

Recent Posts

അമല പോളിനെതിരെ ആരോപണവുമായി ഹേമ രംഗത്ത്

വിവാദങ്ങളിൽ നിന്നേല്ലാം അകന്ന് കുടുംബസമേതം സന്തോഷകരമായ ജീവിതം നയിക്കുകയാണ് അമല പോൾ. ഇപ്പോൾ താരത്തിനെതിരെ ഗുരുതരമായ ഒരു ആരോപണമാണ് പുറത്തുവന്നിരിക്കുന്നത്.…

1 min ago

അമൃത സുരേഷിനെതിരെ വീണ്ടും ബാല രംഗത്ത്

നടൻ ബാലയുടെ വ്യക്തി ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ അടക്കം ഏറെ ചർച്ചയായി മാറിയ ഒന്നാണ്. ഗായിക അമൃത…

16 mins ago

ഭർത്താവിന് നന്ദി പറഞ്ഞു ലെന, സംഭവം എന്താണെന്ന് മനസ്സിലായോ

മാസങ്ങള്‍ക്ക് മുന്‍പാണ് നടി ലെന രണ്ടാമതും വിവാഹിതയായത്. വളരെ രഹസ്യമായിട്ടായിരുന്നു ലെനയും ക്യാപ്റ്റന്‍ പ്രശാന്ത് ബാലകൃഷ്ണന്‍ നായരും തമ്മിലുള്ള വിവാഹം…

24 mins ago

കുട്ടിക്കളി മാറാത്ത ലാലേട്ടൻ! തന്റെ തൊഴിലാളിയെ തന്നോളം വളർത്തിയ മനുഷ്യൻ; മോഹൻലാലിനോടൊപ്പം ആന്റണി പെരുമ്പാവൂർ പങ്കുവെച്ച ആകാശയാത്രയുടെ വീഡിയോ വൈറൽ

തിരശീലയിൽ ഒട്ടനവധി കഥാപത്രങ്ങൾ അവതരിപ്പിച്ചു ഓരോ പ്രേക്ഷകരുടെയും മനസിൽ ഇടം പിടിച്ചനടനാണ് മോഹൻലാൽ. ഇന്ത്യൻ സിനിമയിൽ ഒരുപാട് സൂപ്പർസ്റ്റാറുകൾ ഉണ്ടെങ്കിലും…

27 mins ago

അവധി എടുത്ത് സ്വകാര്യ ആശുപത്രിയിലും വിദേശത്തുമൊക്കെ ജോലി, ആ പണി ഇവിടെ വേണ്ട, പേര് വിവരങ്ങൾ പ്രസിദ്ധപ്പെടുത്തി

തിരുവനന്തപുരം: ജോലിക്ക് ഹാജരാകാത്ത മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാർക്കെതിരെ നടപടിയുമായി ആരോ​ഗ്യ വകുപ്പ്. ഇവരെ പിരിച്ചുവിടുന്നതിന്റെ ഭാ​ഗമായി പേരുവിവരങ്ങൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.…

13 hours ago

മുഖ്യമന്ത്രിയുടെ അടുക്കളയിൽ വരെ ഒരു മുതലാളിക്ക് സ്വാധീനമെന്ന് ജില്ലാ കമ്മിറ്റിയംഗം, പേര് പറയണമെന്ന് സ്വരാജ്; വിശദീകരണം തേടി പാർട്ടി

  തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത ആരോപണമുന്നയിച്ച ജില്ലാ കമ്മിറ്റിയംഗത്തിൽ നിന്ന് വിശദീകരണം തേടി സിപിഎം. കഴിഞ്ഞ രണ്ട്…

14 hours ago