ഹണി ഇന്ന് ലക്ഷങ്ങൾ വാങ്ങുന്ന താരം; ആദ്യ പ്രതിഫലം വിനയൻ നൽകിയത് കവറിൽ

യുവ നടിമാർക്കിടയിൽ വലിയ ആരാധകരുള്ള താരമാണ് ഹണി റോസ്. 2005ൽ  ബോയ് ഫ്രണ്ട് എന്ന വിനയൻ ചിത്രത്തിലൂടെ ആയിരുന്നു ഹണി റോസിന്റെ  അരങ്ങേറ്റം..ഇതിലൂടെയാണ് മണികുട്ടനെയും നായകൻ എന്ന നിലയിൽ മലയാളി പ്രേക്ഷകർ പരിചയപ്പെട്ടത്. എന്നാൽ ഹണി റോസ്  പിന്നീട് സിനിമകളിലോ പരിപാടികളിലോ സജീവമായിരുന്നില്ല. എന്നാൽ ഒരിടവേളയ്ക്ക് ശേഷം വീണ്ടും തിരിച്ചെത്തിയ താരത്തിന് നിരവധി അവസരങ്ങളാണ് ലഭിച്ചത്.ട്രിവാന്‍ഡ്രം ലോഡ്ജ്, ഹോട്ടല്‍ കാലിഫോര്‍ണിയ, ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്, ചങ്ക്സ്, ബിഗ് ബ്രദര്‍ തുടങ്ങി മോൺസ്റ്ററിലും വീര സിംഹ റെഡ്‌ഡിയിലും എത്തി നിൽക്കുന്നു.     ഇപ്പോൾ സിനിമയിലും ഉദ്ഘാടന വേദികളിലുമെല്ലാം നിറസാന്നിധ്യമാണ് ഹണി.ആദ്യ ചിത്രത്തിലെ  ലുക്കും അക്കാലങ്ങളിൽ ലഭിച്ച പ്രേക്ഷക സ്വീകാര്യതയും വച്ച് നോക്കിയാൽ ഹണി റോസ്  അവിടെ നിന്നും ഒരുപാട് മുന്നോട്ടു പോയിരിക്കുന്നു.ഏതു വേദിയിൽ പോയാലും  അവിടെ ഒരു ക്വീൻ ബീ ആയി  നിറഞ്ഞു നിൽക്കാറുള്ള നടിയാണ് ഹണി റോസ് .  അത്രയേറെയുണ്ട് ഹണിയുടെ ഫാൻബെയ്‌സ്. ഉദ്‌ഘാടനം എവിടെയുണ്ടോ, അവിടെ ഹണി ഉണ്ട് എന്നതാണ് പ്രത്യേകത. അത് നമ്മുടെ നാട്ടിൽ മാത്രമല്ല, വിദേശ രാജ്യങ്ങളിൽ പോലും ഹണിയുടെ ആരാധകർ കുറവല്ല. ഇന്നത്തെ കാലത്ത് ഒരു നടിക്ക് സിനിമയിൽ ലഭിക്കാവുന്നതിൽ കൂടുതൽ ഫാൻസും പ്രശസ്തിയും ഹണിയെ തേടിയെത്തി എങ്കിൽ, അതിനു കാരണം ഹണി റോസിന്   ഒരു സദസ്സിനെ സ്വാധീനിക്കാനുള്ള കഴിവാണ്. അതിൽ ആർക്കും  സംശയം തീരെയില്ല. ലക്ഷങ്ങൾ പ്രതിഫലം നൽകിയാണ് പലരും ഹണിയെ ഒരു പരിപാടിക്ക് അതിഥിയായി എത്തിക്കുന്നത്. കാര്യം അനഗ്നെ ഒക്കെ ആണെങ്കിലും കഴിഞ്ഞ   18 വർഷമായി ഹണി മലയാള സിനിമയിൽ  ഉണ്ട് എന്ന കാര്യം വിസ്മരിച്ചു കൂടാ. വിനയൻ സംവിധാനം ചെയ്ത ‘ബോയ്ഫ്രണ്ട്’ എന്ന സിനിമയിലൂടെ ഹണി റോസ്  ഇടയ്ക്ക് ധ്വനി എന്ന സ്ക്രീൻ നാമം സ്വീകരിച്ചു എങ്കിലും വീണ്ടും ഹണിയിലേക്ക് തന്നെ മടങ്ങി.  ബോയ് ഫ്രണ്ട് ആദ്യ സിനിമ ആയതു കൊണ്ട് തന്നെ  ഹണിയുടെ ആദ്യ ശമ്പളം കയ്യിൽ കൊടുത്തത് സംവിധായകൻ വിനയനാണ്. ഒരു കവറിൽ ഇട്ട തുക അദ്ദേഹം ഹണിക്ക് കൈമാറുകയായിരുന്നു.

ആദ്യ ശമ്പളമായി താരം കൈപ്പറ്റിയത് പതിനായിരം രൂപയാണ്. വെറും പതിനായിരം രൂപയിൽ  അവിടെ നിന്നിരുന്ന ഹണി ഇന്ന് എവിടെ എത്തി നിൽക്കുന്നു എന്നതും ഏറെ  പ്രസക്തം. കൈനിറയെ അവരസങ്ങൾ ലഭിക്കുമ്പോഴും ഹണിയുടെ ലുക്കും വസ്ത്രധാരണവും കണ്ടാൽ ഇരിക്കപ്പൊറുതി ഇല്ലാത്ത സൈബർ സ്‌പെയ്‌സ് അക്രമകാരികൾ എപ്പോഴുമുണ്ട്. പല വിധത്തിൽ ബോഡി ഷെയിമിങ് ചെയ്തെങ്കിലും ഹണി അതൊന്നും കൂസാതെ ജീവിതത്തിൽ മുന്നോട്ടു പോയി. പ്ലാസ്റ്റിക്സർജറിയിലൂടെയാണ് ഹണി റോസ് തന്റെ സൗന്ദര്യം വർധിപ്പിച്ചതെന്ന തരത്തിലുള്ള അധിക്ഷേപങ്ങളും സോഷ്യൽ മീഡിയയിലൂടെ ഉണ്ടാകാറുണ്ട്. അതിനെയെല്ലാം ഹണി കാറ്റിൽപ്പറത്തി ചുട്ട മറുപടിയും കൊടുത്തേ വിട്ടുള്ളൂ.കടുത്ത സൈബർ ആക്രമണം നേരിടാറുണ്ടെന്നും ട്രോളുകളെല്ലാം തന്നെ വിഷമിപ്പിക്കാറുണ്ടെന്നും ഒരു  അഭിമുഖത്തിൽ ഹണി റോസ് തന്നെ  വ്യക്തമാക്കിയിരുന്നു. അടുത്ത കാലത്ത് തന്നെ പോലെ സൈബർ ആക്രമണം നേരിട്ടവർ ഉണ്ടോയെന്ന് അറിയില്ല. ആദ്യമൊക്കെ ഇത്തരത്തിലുള്ള കമന്റുകൾ വളരെ വലിയ സങ്കടം തീർക്കുമായിരുന്നു. എന്നാൽ പിന്നെ കേട്ട് കേട്ട് അതൊക്കെ വലിയ സംഭവമല്ലാതായി എന്നാണ്  ഹണി ആ അഭിമുഖത്തിൽ പറഞ്ഞത് .മലയാളത്തിൽ മോഹൻലാൽ ചിത്രം മോൺസ്റ്റർ ആണ് ഹണി ഏറ്റവും ഒടുവിലായി വേഷമിട്ട ചിത്രം,വീരസിംഹ റെഡ്‌ഡി എന്ന ബാലയ്യ ചിത്രവും ഹണി എന്ന നടിയെ കേരളക്കരയ്ക്ക് പുറത്ത് അറിയപ്പെടുന്ന നായികയാക്കി. ഇതിൽ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയ നടിയും ഹണി റോസ് തന്നെയായിരുന്നു. ഇനി റേച്ചലിനായുള്ള കാത്തിരിപ്പിലാണ് ഹണി ആരാധകർ. ഇതുവരെക്കണ്ട ഹണിയല്ല, ഇനി സ്‌ക്രീനിൽ എന്ന് സൂചന നൽകുന്ന പോസ്റ്റർ ഇതിനോടകം വൈറലായി തീർന്നു കഴിഞ്ഞു.

Revathy

Recent Posts

അമൃത സുരേഷിനെതിരെ വീണ്ടും ബാല രംഗത്ത്

നടൻ ബാലയുടെ വ്യക്തി ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ അടക്കം ഏറെ ചർച്ചയായി മാറിയ ഒന്നാണ്. ഗായിക അമൃത…

13 mins ago

ഭർത്താവിന് നന്ദി പറഞ്ഞു ലെന, സംഭവം എന്താണെന്ന് മനസ്സിലായോ

മാസങ്ങള്‍ക്ക് മുന്‍പാണ് നടി ലെന രണ്ടാമതും വിവാഹിതയായത്. വളരെ രഹസ്യമായിട്ടായിരുന്നു ലെനയും ക്യാപ്റ്റന്‍ പ്രശാന്ത് ബാലകൃഷ്ണന്‍ നായരും തമ്മിലുള്ള വിവാഹം…

21 mins ago

കുട്ടിക്കളി മാറാത്ത ലാലേട്ടൻ! തന്റെ തൊഴിലാളിയെ തന്നോളം വളർത്തിയ മനുഷ്യൻ; മോഹൻലാലിനോടൊപ്പം ആന്റണി പെരുമ്പാവൂർ പങ്കുവെച്ച ആകാശയാത്രയുടെ വീഡിയോ വൈറൽ

തിരശീലയിൽ ഒട്ടനവധി കഥാപത്രങ്ങൾ അവതരിപ്പിച്ചു ഓരോ പ്രേക്ഷകരുടെയും മനസിൽ ഇടം പിടിച്ചനടനാണ് മോഹൻലാൽ. ഇന്ത്യൻ സിനിമയിൽ ഒരുപാട് സൂപ്പർസ്റ്റാറുകൾ ഉണ്ടെങ്കിലും…

23 mins ago

അവധി എടുത്ത് സ്വകാര്യ ആശുപത്രിയിലും വിദേശത്തുമൊക്കെ ജോലി, ആ പണി ഇവിടെ വേണ്ട, പേര് വിവരങ്ങൾ പ്രസിദ്ധപ്പെടുത്തി

തിരുവനന്തപുരം: ജോലിക്ക് ഹാജരാകാത്ത മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാർക്കെതിരെ നടപടിയുമായി ആരോ​ഗ്യ വകുപ്പ്. ഇവരെ പിരിച്ചുവിടുന്നതിന്റെ ഭാ​ഗമായി പേരുവിവരങ്ങൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.…

13 hours ago

മുഖ്യമന്ത്രിയുടെ അടുക്കളയിൽ വരെ ഒരു മുതലാളിക്ക് സ്വാധീനമെന്ന് ജില്ലാ കമ്മിറ്റിയംഗം, പേര് പറയണമെന്ന് സ്വരാജ്; വിശദീകരണം തേടി പാർട്ടി

  തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത ആരോപണമുന്നയിച്ച ജില്ലാ കമ്മിറ്റിയംഗത്തിൽ നിന്ന് വിശദീകരണം തേടി സിപിഎം. കഴിഞ്ഞ രണ്ട്…

14 hours ago

സംവിധായകനുമായി ഒന്ന് സഹകരിക്കണം, അല്ലെങ്കിൽ ഇവിടെ തുടരാനാവില്ല’; ഓഫറുമായി വന്നവരെ കുറിച്ച് തുറന്ന് പറഞ്ഞ് ദിവ്യാങ്ക

'നടി, അവതാരക എന്ന നിലയിലെല്ലാം തിളങ്ങിയ താരമാണ് ദിവ്യാങ്ക തൃപാഠി. തെന്നിന്ത്യയിലും താരത്തിന് വലിയ ആരാധകക്കൂട്ടമുണ്ട്. ഇപ്പോൾ ദിവ്യാങ്ക മുമ്പ്…

14 hours ago