Categories: Film News

എത്ര പണം മുടക്കിയും ഹണിയെ ഉദ്ഘാടനത്തിന് എത്തിക്കും ; തയ്യാറായി ബിസിനസുകാർ

അടുത്തിടെ ആന്ധ്രാപ്രദേശിലെ മാര്‍ക്കാപുരം എന്ന സ്ഥലത്ത് ഹണി റോസ് ഒരു ഷോപ്പിംഗ് മാള്‍ ഉദ്ഘാടനം ചെയ്യാനെത്തിയിരുന്നു. ഇതിനായി അരക്കോടിയോളം രൂപ ഹണി കൈപ്പറ്റിയെന്നാണ് തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വളരെ ചെറിയ ഒരു കാലയളവ് കൊണ്ട് തന്നെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് ഹണി റോസ്. 2005ലാണ് താരം അഭിനയരംഗത്തേയ്ക്ക് കടന്നു വരുന്നത്. വിനയൻ സംവിധാനം ചെയ്ത ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലൂടെയാണ് ഹണി റോസ് മലയാളത്തിൽ അരങ്ങേറ്റം കുറിക്കുന്നത്. കഴിഞ്ഞ 18 വര്‍ഷത്തോളമായി മലയാളത്തില്‍ നിറഞ്ഞു നില്‍ക്കുന്ന ഹണി ഇപ്പോള്‍ അറിയപ്പെടുന്ന തെന്നിന്ത്യന്‍ താരമായും മാറിക്കഴിഞ്ഞിരിക്കുകയാണ്. മലയാളത്തിന് പുറമെ മറ്റ് തെന്നിന്ത്യന്‍ ഭാഷകളിലും ഹണി തന്റെ സാന്നിധ്യം അറിയിച്ചു കഴിഞ്ഞു. മലയാളത്തിലേതു പോലെ തന്നെ ചുരുങ്ങിയ കാലയളവിൽ ഇതര ഭാഷകളിലും നിരവധി ആരാധകരെ സ്വന്തമാക്കാനും താരത്തിന് കഴിഞ്ഞു. തെലുങ്ക് സൂപ്പര്‍ താരം ബാലയ്യ നായകനായ വീര സിംഹ റെഡ്ഡി എന്ന ചിത്രത്തില്‍ അഭിനയിച്ചതോടെ വലിയൊരു ആരാധക വൃന്ദത്തെ തെലുങ്കില്‍ സ്വന്തമാക്കാന്‍ ഹണിയ്ക്ക് കഴിഞ്ഞു.

ഇതിന് പിന്നാലെ ഹണിയുടെ താര മൂല്യത്തിലും വര്‍ധനവുണ്ടായെന്നാണ് തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. നിരവധി സ്ഥാപങ്ങളുടെയും സംരഭങ്ങളുടേയും ഉത്‌ഘാടക എന്ന നിലയിലും ഹണി റോസ് ഇപ്പോൾ ശ്രദ്ധ നേടുകയാണ്. ലക്ഷങ്ങളാണ് ഉദ്ഘാടനങ്ങള്‍ക്ക് ഹണി പ്രതിഫലമായി വാങ്ങുന്നതെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോൾ പുറത്തു വരുന്നത്. എത്ര പണം മുടക്കിയും ഹണിയെ ഉദ്ഘാടനത്തിന് എത്തിക്കാന്‍ തയ്യാറായി നില്‍ക്കുന്ന നിരവധി പ്രമുഖ ബിസിനസുകാർ ഹൈദരാബാദിലും തെലങ്കാനയിലുമുണ്ട് എന്നാണ് അറിയാൻ കഴിയുന്നത്. അടുത്തിടെ ആന്ധ്രാപ്രദേശിലെ മാര്‍ക്കാപുരം എന്ന സ്ഥലത്ത് ഹണി റോസ് ഒരു ഷോപ്പിംഗ് മാള്‍ ഉദ്ഘാടനം ചെയ്യാനെത്തിയിരുന്നു. ഇതിനായി അരക്കോടിയോളം രൂപ ഹണി കൈപ്പറ്റിയെന്നാണ് തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഏകദേശം 60 ലക്ഷം രൂപയോളമാണ് ഷോപ്പിംഗ് മാള്‍ ഉദ്ഘാടനത്തിന് ഹണി റോസ് പ്രതിഫലമായി വാങ്ങിയതെന്നാണ് റിപ്പോര്‍ട്ട്. കേരളത്തിലും ഏറ്റവും കൂടുതല്‍ ഉദ്ഘാടന ചടങ്ങുകള്‍ക്ക് എത്താറുള്ള താരമാണ് ഹണി റോസ്. ഇതിന്റെ പേരില്‍ താരത്തിന് നേരെ വലിയ വിമര്‍ശനങ്ങളും പരിഹാസങ്ങളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നു വരാറുണ്ട്. ഉദ്ഘാടന സ്റ്റാര്‍ എന്നാണ് വിമര്‍ശകര്‍ ഹണിയെ പരിഹസിക്കുന്നത്.അതേ സമയം മലയാളത്തില്‍ ശക്തമായ കഥാപാത്രങ്ങളിലൂടെ തിരിച്ചു വരവിന് ഒരുങ്ങുകയാണ് ഹണി. മോഹന്‍ലാല്‍ നായകനായി എത്തിയ മോണ്‍സ്റ്റര്‍ എന്ന ചിത്രത്തിലാണ് ഹണി റോസ് അവസാനമായി അഭിനയിച്ചത്. ചിത്രം സാമ്പത്തിക വിജയമായില്ലെങ്കിലും ഹണി റോസിന്റെ ഭാമിനി എന്ന കഥാപാത്രം ഏറെ ജനശ്രദ്ധ നേടിയിരുന്നു. ഹണി റോസ് നായികയാകുന്ന റേച്ചല്‍ എന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റര്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.കയ്യില്‍ വെട്ടുകത്തിയുമായി ഇറച്ചിവെട്ടുകാരിയായി ഇരിക്കുന്ന ഹണി റോസിന്‍റെ പോസ്റ്ററാണ് പുറത്തുവന്നത്. മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട സംവിധായകൻ എബ്രിഡ് ഷൈനാണ് ചിത്രത്തിന്‍റെ നിര്‍മാണം. ഈ ചിത്രത്തിലൂടെ ആനന്ദിനി ബാല എന്ന പുതുമുഖ സംവിധായികയും കഥാകൃത്തും കവിയുമായ രാഹുല്‍ മണപ്പാട്ട് എന്ന പുതുമുഖ തിരക്കഥാകൃത്തും മലയാള സിനിമ ലോകത്തേക്ക് കടന്നു വരികയാണ്.ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ ചിത്രത്തെ വരവേൽക്കാനായി കാത്തിരിക്കുന്നത്.

Aswathy

Recent Posts

അവളോട് പറയാൻ വേണ്ടി തിരിയുമ്പോൾ ആയിരിക്കും അവൾ വീട്ടിൽ ഇല്ലായെന്ന് ഞാൻ ഓർക്കുന്നത്, കാളിദാസ്

മലയാളത്തിൽ സജീവമല്ലയെങ്കിൽ പോലും തമിഴകത്ത് മികച്ച സിനിമകളുമായി കരിയറിൽ മുന്നേറുകയാണ് നടൻ കാളിദാസ് ജയറാം. റായൻ ആണ് കാളിദാസിന്റെ പുതിയ…

3 mins ago

അമല പോളിനെതിരെ ആരോപണവുമായി ഹേമ രംഗത്ത്

വിവാദങ്ങളിൽ നിന്നേല്ലാം അകന്ന് കുടുംബസമേതം സന്തോഷകരമായ ജീവിതം നയിക്കുകയാണ് അമല പോൾ. ഇപ്പോൾ താരത്തിനെതിരെ ഗുരുതരമായ ഒരു ആരോപണമാണ് പുറത്തുവന്നിരിക്കുന്നത്.…

15 mins ago

അമൃത സുരേഷിനെതിരെ വീണ്ടും ബാല രംഗത്ത്

നടൻ ബാലയുടെ വ്യക്തി ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ അടക്കം ഏറെ ചർച്ചയായി മാറിയ ഒന്നാണ്. ഗായിക അമൃത…

30 mins ago

ഭർത്താവിന് നന്ദി പറഞ്ഞു ലെന, സംഭവം എന്താണെന്ന് മനസ്സിലായോ

മാസങ്ങള്‍ക്ക് മുന്‍പാണ് നടി ലെന രണ്ടാമതും വിവാഹിതയായത്. വളരെ രഹസ്യമായിട്ടായിരുന്നു ലെനയും ക്യാപ്റ്റന്‍ പ്രശാന്ത് ബാലകൃഷ്ണന്‍ നായരും തമ്മിലുള്ള വിവാഹം…

38 mins ago

കുട്ടിക്കളി മാറാത്ത ലാലേട്ടൻ! തന്റെ തൊഴിലാളിയെ തന്നോളം വളർത്തിയ മനുഷ്യൻ; മോഹൻലാലിനോടൊപ്പം ആന്റണി പെരുമ്പാവൂർ പങ്കുവെച്ച ആകാശയാത്രയുടെ വീഡിയോ വൈറൽ

തിരശീലയിൽ ഒട്ടനവധി കഥാപത്രങ്ങൾ അവതരിപ്പിച്ചു ഓരോ പ്രേക്ഷകരുടെയും മനസിൽ ഇടം പിടിച്ചനടനാണ് മോഹൻലാൽ. ഇന്ത്യൻ സിനിമയിൽ ഒരുപാട് സൂപ്പർസ്റ്റാറുകൾ ഉണ്ടെങ്കിലും…

40 mins ago

അവധി എടുത്ത് സ്വകാര്യ ആശുപത്രിയിലും വിദേശത്തുമൊക്കെ ജോലി, ആ പണി ഇവിടെ വേണ്ട, പേര് വിവരങ്ങൾ പ്രസിദ്ധപ്പെടുത്തി

തിരുവനന്തപുരം: ജോലിക്ക് ഹാജരാകാത്ത മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാർക്കെതിരെ നടപടിയുമായി ആരോ​ഗ്യ വകുപ്പ്. ഇവരെ പിരിച്ചുവിടുന്നതിന്റെ ഭാ​ഗമായി പേരുവിവരങ്ങൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.…

13 hours ago