ആരും പിറന്നാള്‍ ആശംസിച്ചില്ല!!! സങ്കടം പറഞ്ഞ് വീട്ടമ്മ, ആശംസകളുമായി താരലോകം

എല്ലാ ദിവസങ്ങളിലും ഓരോ ആഘോഷങ്ങള്‍ ആഘോഷിക്കുന്നവരാണ് ഏറെയും. പിറന്നാളുകളും മറ്റ് സന്തോഷ നിമിഷങ്ങളെല്ലാം ബന്ധുക്കളോടും സുഹൃത്തുക്കളോടൊപ്പവും ആഘോഷമാക്കുകയാണ് ഏറെ പേരും. കുഞ്ഞുങ്ങളുടെ മുതല്‍ പ്രായമായവരുടെയെല്ലാം പിറന്നാളുകള്‍ ആഘോഷമാക്കാറുണ്ട്. സോഷ്യല്‍ മീഡിയയില്‍ നിറയെ ആഘോഷങ്ങളുടെയെല്ലാം ചിത്രങ്ങള്‍ വൈറലാകാറുണ്ട്.

എന്നാല്‍ ചിലര്‍ക്ക് ഇത്തരം ആഘോഷങ്ങള്‍ക്കൊന്നും ഭാഗ്യം ലഭിക്കാറില്ല. അങ്ങനെ ഒരു അമ്മയുടെ വീഡിയോയാണ് സോഷ്യലിടത്ത് വൈറലാകുന്നത്. വീട്ടമ്മമാരുടെ ഉള്ളിലുള്ള ആഗഹങ്ങളൊന്നും പലപ്പോഴും കൂടെയുള്ളവരൊന്നും ശ്രദ്ധിക്കാറില്ല.

ആ വിഷമമാണ് സാവിത്രി അമ്പി ഇന്‍സ്റ്റഗ്രാമില്‍ പങ്കിട്ടത്. ആ വീഡിയോയാണ് വൈറലായി മാറിയത്. തന്റെ പിറന്നാള്‍ ദിനത്തില്‍ വേണ്ടപ്പെട്ടവരും സുഹൃത്തുക്കളും ആരും തന്നെ ആശംസകള്‍ അറിയിക്കാതെ വന്നതോടെ വിഷമം പങ്കിടുകയായിരുന്നു സാവിത്രി.

ഞാന്‍ ആദ്യം എന്നെ തന്നെ ഒന്ന് വിഷ് ചെയ്യുകയാണ്, പിറന്നാള്‍ ആശംസകള്‍ അംബിക്കുട്ടി… ഗോഡ് ബ്ലസ് യു.. നിങ്ങള്‍ക്ക് അറിയാമോ ഇന്നെന്റെ ബെര്‍ത്ത്ഡേ ആണെന്ന്… നിങ്ങള്‍ക്ക് എങ്ങനെ അറിയാനാ അല്ലേ.. എന്റെ വീട്ടിലുള്ളവര്‍ പോലും ഇക്കാര്യത്തെ കുറിച്ച് അറിഞ്ഞിട്ടില്ല. സമയം അഞ്ച് മണി കഴിഞ്ഞു. ഈ സമയം വരെയും ഒരാളും എനിക്കൊരു ആശംസ അറിയിച്ചിട്ടില്ല… അപ്പോള്‍ നിങ്ങള്‍ ഓര്‍ക്കും ഈ വയസുകാലത്താണോ പിറന്നാള്‍ എന്ന്… ഇപ്പോള്‍ എല്ലാവരും അവരവരുടെ ഇഷ്ടാനുസരണം ബര്‍ത്ത്ഡേ ആഘോഷിക്കുന്നുണ്ട്. ഈ വീഡിയോ കാണുന്ന നിങ്ങളെങ്കിലും എനിക്ക് ഒരു ആശംസ അറിയിക്കണം എന്നായിരുന്നു സാവിത്രി പങ്കുവച്ചത്.

കഴിഞ്ഞ ദിവസമായിരുന്നു സാവിത്രി വീഡിയോ പങ്കുവെച്ചത്. പിന്നാലെ നിരവധി പേരാണ് പിറന്നാള്‍ ആശംസകളുമായി എത്തിയത്. സാധാരണക്കാര്‍ മാത്രമല്ല താരലോകത്തുനിന്നും സാവിത്രിയ്ക്ക് ആശംസകള്‍ നിറയുന്നുണ്ട്. നടിമാരായ ഐശ്വര്യ ലക്ഷ്മി, ശില്‍പ ബാല, ദിവ്യ ഉണ്ണി, നിരഞ്ജന അനൂപ്, നിഖില വിമല്‍, അശ്വതി ശ്രീകാന്ത്, ശ്രീവിദ്യ മുല്ലച്ചേരി, തുടങ്ങിയവരും ഗായികമാരായ സിതാര കൃഷ്ണകുമാര്‍, അമൃത സുരേഷ്, രഞ്ജിനി ജോസ്, അഞ്ജു ജോസഫ് തുടങ്ങിയവരും സാവിത്രിയ്ക്ക് ഹൃദ്യമായ പിറന്നാള്‍ ആശംസകള്‍ അറിയിച്ചു.

Anu

Recent Posts

ഓരോ ദിവസവും പുത്തൻ അപ്ഡേറ്റുകളുമായി വാട്സ് ആപ്പ് മിനുങ്ങുന്നു; സ്റ്റാറ്റസ് പ്രേമികൾക്ക് ഇതാ സന്തോഷ വാർത്ത

സമീപകാലത്ത് നിരവധി അപ്‌ഡേറ്റുകളാണ് അവതരിപ്പിച്ചത്. വാട്‌സ്‌ആപ്പിൽ പുതിയ നിരവധി ഫീച്ചറുകൾ ഇതോടെ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിൻറെ തുടർച്ചയായി മറ്റൊരു അപ്‌ഡേറ്റ് കൂടി…

1 hour ago

ബിഗ് ബോസ് മലയാളം സീസൺ 6 ഫിനാലെക്ക് ഇനി വെറും മണിക്കൂറുകൾ മാത്രമാണ് ഉള്ളത്

ബിഗ് ബോസ് മലയാളം സീസൺ 6 ഫിനാലെക്ക് ഇനി വെറും മണിക്കൂറുകൾ മാത്രമാണ് ഉള്ളത്. വിന്നർ ആരാകുമെന്നറിയാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ…

1 hour ago

പങ്കാളിക്ക് സെക്സിനോടുള്ള താത്പര്യം കുറവാണോ…; ഇക്കാര്യം അറിഞ്ഞിരിക്കാം

ദാമ്പത്യ ജീവിതത്തിൽ സെക്സിന് വളരെയധികം പ്രാധാന്യം ഉണ്ട്. സന്തോഷകരമായ ലൈംഗിക ജീവിതം പങ്കാളികൾ തമ്മിലുള്ള ബന്ധത്തിൽ വളരെ നിർണായകമാണ്. ലൈംഗികബന്ധത്തിൽ…

2 hours ago

ഇത് വെറും ഒരു ഷോ മാത്രമാണെന്ന് ആദ്യം നിങ്ങൾ മനസ്സിലാക്കണം, ആര്യ

ബിഗ് ബോസ് മലയാളം സീസണ്‍ 2 വിലെ മത്സരാര്‍ത്ഥിയായിരുന്നു ആര്യ ബഡായ്. അവതാരകയായും അഭിനേത്രിയായുമെല്ലാം സാന്നിധ്യം അറിയിച്ച ശേഷമാണ് ആര്യ…

2 hours ago

ഇസ്രായേലിന് താക്കീതുമായി ഹമാസ്

ഇസ്രായേലിന് നേരെ റഫയിൽ ഹമാസിന്റെ അപ്രതീക്ഷിതമായ ആക്രമണം. അപ്രതീക്ഷിത ആക്രമണത്തിൽ ഭയന്ന് ഇസ്രയേലും. ഹമാസ് ഇസ്രായേലിന് നേർക്ക് നടത്തിയ ഒറ്റ…

2 hours ago

അദ്ധ്യായന ദിവസം കൂട്ടി, അദ്ധ്യാപകർ പ്രതിക്ഷേധത്തിലേക്ക്

വിദ്യാർത്ഥികളുടെ മികവ് വർദ്ധിപ്പിക്കാൻ സംസ്ഥാനത്ത് ഈ വര്‍ഷം 220 ദിവസം അധ്യയനം വേണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശത്തിൽ അദ്ധ്യാപകരുടെ പ്രതിക്ഷേധം. ഒരു…

4 hours ago