ആ ധാവണിക്കാരിയായി എത്തേണ്ടിയിരുന്നത് അനുസിത്താര ഒടുവിൽ എത്തിയത് അദിതി റാവു !! സൂഫിയും സുജാതയിലെയും നായികാ പദവി അനുസിത്താരക്ക് നഷ്ടമായത് എങ്ങനെ

മലയാളത്തിലെ ആദ്യ  ഒ ടി ടി റിലീസ് ചെയ്ത ചിത്രമാണ് സൂഫിയും സുജാതയും, അദിതി റാവു എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം നിർമിച്ചത് വിജയ് ബാബു ആണ്. ആമസോണിൽ ആണ് ചിത്രം റിലീസ് ചെയ്തത്, വളരെ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ച് കൊണ്ടിരിക്കുന്നത്. സൂഫിയുടെയും സുജാതയുടെയും പ്രണയ കഥ പറയുന്ന ചിത്രം പ്രേക്ഷകർ മനസ്സിലേറ്റി കഴിഞ്ഞു.

പ്രണയത്തിനൊപ്പം ചിത്രത്തിലെ  എം. ജയചന്ദ്രന്റെ സംഗീതവും കൈയടി നേടുന്നു. രണ്ടു വർഷങ്ങൾക്ക് മുൻപാണ് ചിത്രത്തിന്റെ പ്ലാനിങ് നടത്തിയത്, അന്ന് സംവിധായകൻ ഷാനവാസിന്റെ മനസ്സിൽ അനുസിത്താര ആയിരുന്നു നായിക. പിന്നീട് ചിത്രീകരണം നീളുകയും അങ്ങനെ ഡേറ്റുകൾ മാറുകയും ചെയ്തു. ചിത്രത്തിൽ സുജാത അണിയുന്ന ദാവണി ഡിസൈനിങ് ചെയ്ത സമീറ ആണ്. സിമ്പിൾ കോട്ടണിലാണ് ഈ ദാവണികൾ. പാവാടയിലോ ബ്ലൗസിലോ ഡിസൈൻ വർക്കുകൾ കൊടുത്ത്, ദുപ്പട്ട ഏറ്റവും സിമ്പിൾ ആക്കി നിർത്തുന്ന സ്റ്റൈലിന് ഏറെ ആരാധകപ്രീതിയാണ് ലഭിക്കുന്നത്.

ഡിസൈൻ ചെയ്ത ശേഷം അദിതിയെ ദാവണി കാണിക്കുവാൻ സമീറ മുംബൈയിൽ പോയിരുന്നു.  ട്രയൽ നോക്കിയതോടെ അദിതിയുടെ ആകുലതകൾ എല്ലാം പോയി. വലിയ മോഡലോ നടിയോ ആണെന്ന ഒരു ഭാവവും അദിതിക്ക് ഇല്ല, ഏത് വേഷം ഇട്ടാലും താരത്തിന് ചേരും, സെറ്റിൽ തന്നെ എല്ലാവരോടും വളരെ സൗമ്യമായിട്ടാണ് അദിതി പെരുമാറിയത്. ക്ര്യൂവിലെ മറ്റുള്ളവർക്കൊപ്പം ഹോംലി മീൽസ് കഴിക്കാൻ വരെ അവർ ഒപ്പം കൂടും. ചിത്രത്തിൽ അദിതി ഇടുന്ന ആ കല്ലുവച്ച വെള്ളിക്കൊലുസ് എറണാകുളം മുഴുവൻ തിരഞ്ഞു കണ്ടു പിടിച്ചതാണ്. വാങ്ങുമ്പോൾ ആ ഒരൊറ്റ പീസേ ഉണ്ടായിരുന്നുള്ളു, സുജാതകൊലുസിനും ഇപ്പോൾ ആരാധകർ ഏറെയാണ്.

Rahul

Recent Posts

പലപ്പോഴും യേശുദാസിനെതിരെ നിരവധി വിമർശനങ്ങളാണ് ഉയർന്നിട്ടുള്ളത്

മലയാളത്തിന്റെ പ്രിയ ഗായകൻ ആണെങ്കിലും യേശുദാസിനെ കുറിച്ച് നിരവധി വിമർശങ്ങൾ ഉയരാറുണ്ട്. അതിലൊന്നാണ് എമ്പതുകളിലെയും തൊണ്ണൂറുകളിലെയും പല ഗായകരുടെയും അവസരം…

19 mins ago

ഒരു സിനിമയുടെയും പ്രെമോഷന് പോകാത്ത നയൻസിന് ഇതെന്ത് പറ്റി? ആ ചോദ്യത്തിനുള്ള ഉത്തരമിതാ

സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…

15 hours ago

ഈ രോഗത്തെ തീർച്ചയായും അതിജീവിക്കും, ഹൃദയം തൊടുന്ന പോസ്റ്റുമായി നടി ഹിന, എന്താണ് സ്തനാർബുദം എന്നറിയാം

സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…

16 hours ago

രാജ്യമാകെ ശ്രദ്ധിക്കുന്ന ഭർത്താവിന്റെ അഭിമാന നേട്ടം; സന്തോഷം പങ്കുവെച്ച് നടി ലെന

തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

18 hours ago

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

20 hours ago

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

1 day ago