വിമർശനം കിട്ടിയിട്ടും ജാസ്മിന് എങ്ങനെ ആരാധകർ കൂടുന്നു? പുണ്യാത്മാവിനെ കണ്ടെത്താനുള്ള ഷോയല്ല

Follow Us :

വിമർശനങ്ങള്‍ നിരവധി നേരിടേണ്ടി വരുമ്പോഴും ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ ശ്രദ്ധേയമായ മത്സരം കാഴ്ചവെച്ച് മുന്നോട്ട് പോകുകയാണ് ജാസ്മിൻ. വിമര്ശനങ്ങൾ കേൾക്കുമ്പോഴും വലിയൊരു വിഭാഗം ആളുകളും ജാസ്മിനെ പിന്തുണയ്ക്കുന്നുണ്ട്. ഇത്രയധികം വിമർശനം നേരിടുമ്പോഴും ജാസ്മിന്‍ ടോപ്പ് 3 ല്‍ എത്തുമെന്ന് എതിരാളികള്‍ പോലും വിശ്വസിക്കുന്നുവെന്നും ജാസ്മിന്റെ  ആരാധകർ പറയുന്നുണ്ട്.  ജാസ്മിന്‍ വിന്നറാകുമെന്ന് പറയുന്നവരുമുണ്ട്.  ജാസ്മിന്‍ ആരാധകരെ നിലനിർത്തുന്നതിലും വിജയ സാധ്യത പുലർത്തുന്നതിലും കൃത്യമായ കാരണങ്ങള്‍ ഉണ്ടെന്നാണ് ഒരു പ്രേക്ഷകന്‍ സോഷ്യല്‍ മീഡിയയിലെ ബിഗ് ബോസ് ഗ്രൂപ്പുകളില്‍ കുറിച്ചത്. ആ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെയാണ്,  ജാസ്മിൻ ജാഫർ.. ഈ പേര് കേൾക്കാത്തവർ അല്ലെങ്കിൽ ചർച്ച ചെയ്യാത്തവർ വളരെ കുറവായിരിക്കും.. അതിപ്പോ വീട്ടിൽ ഇരിക്കുന്ന അമ്മച്ചിമാർ മുതൽ സോഷ്യൽ മീഡിയയിൽ ആക്റ്റീവ് ആയി നിൽക്കുന്ന സിഗ്മകൾ വരെ. ഭൂരിഭാഗം ആളുകളും അതിൽ മോശം ആയിട്ടേ അഭിപ്രായം പറയു.. അവരിൽ പലരും ഈ ഷോ കാണുന്നവർ പോലും ആവില്ല 1 മിനുട്ട് മാത്രം ഉള്ള റീൽസ് അല്ലെങ്കിൽ ആരുടെയെങ്കിലും  കമന്റ് പോസ്റ്റ് ഒക്കെ കണ്ടിട്ടുള്ള വിലയിരുത്തൽ മാത്രമാവും അത്.
അതിനു മാത്രം ജാസ്മിൻ ആ ബിഗ് ബോസ് ഷോയിൽ മോശം ആയി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?

അല്ലെങ്കിൽ ഇത്രയ്ക്കു വിമർശനം കിട്ടാൻ മാത്രം? ഇതുപോലെ സൈബർ ബുള്ളിയിങ് നേരിട്ട ഒരു പെണ്ണ് ഇപ്പഴും ടോപ് 3 യിൽ എത്തുമെന്ന് വിമർശകർ പോലും അംഗീകരിച്ചു കൊടുക്കും. ചിലപ്പോൾ വിന്നർ വരെ ആയേക്കാം.  ഇത്രയ്ക്കും വിമർശനം കിട്ടിയിട്ടും ജാസ്മിന് എങ്ങനെ ആരാധാകർ കൂടി കൊണ്ടേ ഇരിക്കുന്നു? അല്ലെങ്കിൽ വിന്നർ വരെ ആയേക്കാം എന്ന് പറയുന്നു.. സിമ്പിൾ അവളുടെ ഗെയിമിനെയോ ഈ ഷോയിൽ ഉള്ള പെർഫോമൻസ്ന യോ ആർക്കും ഒന്നും പറയാൻ പറ്റില്ല. അംഗീകരിച്ചു കൊടുക്കാനെ തരമുള്ളൂ.  പറയുന്ന കുറ്റങ്ങൾ മുഴുവൻ അവളുടെ ബോഡി ലാംഗ്വേജ്, അല്ലെങ്കിൽ പെണ്ണ് ഇങ്ങനെ ചെയ്യാൻ പറ്റുമോ, അതുപോലെ ദേഷ്യ പെടാൻ പറ്റുമോ എന്നൊക്കെ ആണ്. പിന്നെ പുറത്ത് ഉള്ള ഒരു സൈഡിൽ നിന്ന് മാത്രം കേട്ട കുറെ കാര്യങ്ങൾ വെച്ച്കൊണ്ടും. അതിൽ അവളുടെ ഭാഗം പോലും ആരും കേട്ടിട്ടില്ല. ഇന്ന് ഷോയിൽ കൂടുതൽ കുടുംബ ഫാൻസുള്ള ഒരുത്തനെതിരെ ഇതിനേക്കാൾ മോശമായ ആരോപണം വന്നത് ആണ്. അതൊന്നും ആർക്കും ചർച്ച ചെയ്യണ്ട..ആരും അറിഞ്ഞിട്ട് പോലുമില്ല. ബിഗ് ബോസ് ഒരു പുണ്യാത്മാവ് നെ കണ്ടെത്താനുള്ള ഷോ അല്ല. അല്ലെങ്കിൽ മികച്ച വ്യക്തിത്വം ഉള്ളവരെ കണ്ടെത്താനുള്ളതുമല്ല. അങ്ങനെ ആയിരുന്നെങ്കില്‍ സാബു, മാരാർ ഒന്നും ജയിക്കില്ലായിരുന്നു റോബിൻ & രജിത് ഒന്നും രാജാവ് ആവില്ലായിരുന്നു.

ഇവരൊക്കെ ഗെയിമിന് വേണ്ടി ചെയ്ത കാര്യങ്ങൾ ആണ് വിജയിക്കാനുള്ള അടിസ്ഥാന കാരണം. ആ സാഹചര്യത്തില്‍ ഈ സീസണിൽ ജാസ്മിൻ അല്ലാണ്ട് വേറൊരു മത്സരാർത്ഥി അതിന് അർഹമായിട്ട് ഇല്ല എന്നാണ് ജാസ്മിനെ അനുകൂലിച്ചു കൊണ്ടുള്ള പോസ്റ്റിൽ പറയുന്നത്. പതിവ് പോലെ നിരവധി കമന്റുകളും പോസ്റ്റിനു വരുന്നുണ്ട്. അതിൽ ഒരാൾ കുറിച്ച രസകരമായ കമന്റ് ഇങ്ങനെയാണ്, സാബുവും മാരാറും ഒന്നും ഭാര്യയും മക്കളെയും മറന്നു ഒന്നും ചെയ്തിട്ടില്ല ചപ്രി മോനെ കണ്ട സ്പോട്ടിൽ തന്നെ എൻഗേജ്‌മെന്റ് ഉറപ്പിച്ച ചെക്കനെ മറക്കാനും ഇപ്പോൾ അവനെ കുറിച്ച് ഒരു ഉളുപ്പും ഇല്ലാതെ പച്ച കള്ളം പറയുന്നത് ഒക്കെ ഭയങ്കര മൈൻഡ് ഗെയിം ആണല്ലോ. ഇത്രയും വൃത്തിക്കെട്ട ഗെയിം ഇതുവരെ ആരും കളിച്ചിട്ടില്ല എന്നാണ്. അതേസമയം  ജബ്‌രി കോംബോ ഇല്ലാതായിട്ടും ജാസ്മിനെതിരെ നിരവധി വിമർശനങ്ങൾ ഇപ്പോഴും തുടരുന്നുണ്ട്. ഹൗസിനുള്ളിലും ജാസ്മിനെതിരെ ഇപ്പോഴും ജബ്‌രി കോംബോ ഉപയോഗിക്കുന്നവരുണ്ട്. തുടക്കത്തിൽ വിമർശനം നേരിട്ട ജബ്‌രി കോംബോ ഇല്ലായിരുന്നുവെങ്കിൽ ജാസ്മിൻ ഏറ്റവും മികച്ച മത്സരാർത്ഥിയായ തന്നെ ബിഗ്ഗ്‌ബോസ് ചരിത്രത്തിൽ തന്നെ അറിയപ്പെടുമായിരുന്നു.