Categories: Film News

ആക്റ്റിംഗ് സ്‌കിൽ ഇല്ലേൽ ബോറാവുന്ന രംഗം എത്ര അനായാസമാണ് അവർ അവതരിപ്പിച്ചത്!

ബേസില് ജോസഫും ദർശന രാജേന്ദ്രനും പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രമാണ് ജയ ജയ ജയ ജയ ഹേ. വിപിൻ ദാസാണ് ചിത്രം സംവിധാനം ചെയ്തിരിക്കു സിനിമയുടെ തിരക്കഥ എഴുതിയത് നാഷിദ് മുഹമ്മദ് ഫാമിയും സംവിധായകൻ വിപിൻ ദാസും ചേർന്നാണ്. 2022 പുറത്ത് ഇറങ്ങിയ സിനിമകളിൽ മികച്ച വിജയം നേടിയ സിനിമയായിരുന്നു ജയ ജയ ജയ ജയ ഹേ.

ചിത്രത്തിലെ രാജേഷ് എന്ന ഭർത്താവും ജയഭാരതി എന്ന ജയ എന്ന ഭാര്യയുമായി ബേസില് ജോസഫും ദർശന രാജേന്ദ്രനും തകർത്തഭിനയിച്ച സിനിമൽ ദർശന ടൈമിംഗ് ആൻഡ് റിയാക്ഷൻ അസാധ്യമാണെന്ന പറയുകയാണ് അക്ഷയ് കരുൺ. സിനിമ ഗ്രൂപ്പിലാണ് ഇത്തരത്തിലൊരു പോസ്റ്റ് വന്നിരിക്കുന്നത് ‘ജയ ജയ ജയ ജയ ഹേ സിനിമയിൽ ചില മൊമന്റ്‌സ് ഉണ്ട് .വളരെ ചെറിയ മൊമന്റ്‌സ് എന്നാൽ അസാധ്യ ഡീറ്റൈലിംഗ് പെർഫെക്ഷൻ ചെയ്ത വൻ മൊമന്റ്‌സ് .അങ്ങനെ ഒന്നാണ് രാജേഷിന്റെ കൂർക്കം വലി .നമ്മുടെ പാർട്ണർ മറ്റൊരു വ്യക്തിക്ക് എത്ര ഡിസ്റ്റർബെൻസ് ഉണ്ടാക്കുമെന്ന് എത്ര മനോഹരമായിയാണ് കാണിച്ചത് .ദർശന ടൈമിംഗ് ആൻഡ് റിയാക്ഷൻ അസാധ്യമാണ് . ജയയായി പുള്ളിക്കാരി ജീവിക്കുകയാണ് .പെട്ടന്ന് ഓൺ സ്‌പോട്ട് അത് കേട്ട് ഞെട്ടുന്നതും നൈസായി പുതപ്പ് മുകളിൽ ഇടുകയും ഉറക്കം നഷ്ടപ്പെട്ട് ഒരു കിടപ്പ് ഉണ്ട്.എന്ത് പെർഫെക്ഷൻ ഭംഗിയായി ആണ് പുള്ളിക്കാരി അവതരിപ്പിച്ചത് .ഡയറക്ക്റ്റർ പക്കാ പറഞ്ഞാലും ആ ടൈമിംഗ് നാച്ചുറൽ ആക്റ്റിംഗ് സ്‌കിൽ ഇല്ലേൽ ബോറാവുന്ന രംഗം ദർശന അനായാസമാണ് അവതരിപ്പിച്ചത്’ എന്നാണ അക്ഷയ് കരുൺ പറയുന്നത്.

സിനിമയിലെ ദർശന രാജേന്ദ്രന്റെ അഭിനയം എടുത്ത് പറയോണ്ടത് തന്നെയാണ്. ഡയലോഗുകൾ കുറവാണെങ്കിലും ജയയുടെ മുഖത്ത് വരുന്ന ഭാവാഭിനയം ഏറെ ശ്രദ്ധ നേടിയ ഒന്നായിരുന്നു. നല്ലൊരു നടിയ്ക്ക് മാത്രമെ ഇത്തരത്തിൽ അഭിനയിക്കാൻ കഴിയു എന്നാണ് ആര്ധകർ പറയുന്നത്.

അജു വർഗീസ്, അസീസ് നെടുമങ്ങാട്, സുധീർ പരവൂർ, മഞ്ജു പിള്ള, ശരത് സഭ, ഹരീഷ് പെങ്ങൻ എന്നിവരാണ് സിനിമയിലെ മറ്റ് അഭിനേതാക്കൾ. ചിയേഴ്‌സ് എന്റർടെയ്ൻമെന്റിന്റിന്റെ ബാനറിൽ ലക്ഷ്മി മേനോൻ, ഗണേഷ് മേനോൻ എന്നിവരാണ് ജയ ജയ ജയ ജയ ഹേ.
നിർമിച്ചത്

Aiswarya Aishu