വിജയ് നായകനാവുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ലിയോ’. ലോകേഷ് കനകരാജ് വിജയ് കൂട്ടുകെട്ടിലെത്തുന്ന സിനിമയിലെ തന്റെ ഭാഗങ്ങൾ പൂർത്തിയാക്കിയ സംവിധായകൻ മിഷ്കിൻ ലോകേഷിനും വിജയ്ക്കും നന്ദി പറഞ്ഞ് കഴിഞ്ഞ ദിവസം രംഗത്ത് എത്തിയിരുന്നു. ഇപ്പോൾ ഇതാ തന്റെ ചിത്രത്തിൽ അഭിനയിച്ചതിന് മിഷ്കിന് നന്ദി പറഞ്ഞ് എത്തുകയാണ് ലോകേഷ് കനകരാജ്.
സംവിധായകൻ ട്വിറ്ററിലൂടെയാണ് ലോകേഷ് മിഷ്കിന് നന്ദി അറിയിച്ചത്. ‘ഏറ്റവും പ്രിയപ്പെട്ട മിസ്കിൻ സാർ, നിങ്ങളോടൊപ്പം പ്രവർത്തിക്കാൻ അവസരം ലഭിച്ചതിൽ ഞാൻ ഭാഗ്യവാനാണ്. നിങ്ങളോട് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. താങ്കൾ സെറ്റിൽ എത്തിയപ്പോൾ ഞങ്ങൾക്ക് വലിയ സന്തോഷമുണ്ടായി സർ. ഒരുപാട് നന്ദി, ലിയോ’, ഇങ്ങനെയാണ് ലോകേഷ് ട്വീറ്റ് ചെയ്തിരിക്കുന്നത്.
ലിയോയുടെ കശ്മീർ ഷെഡ്യൂളിന് ശേഷം അടുത്ത ഷെഡ്യൂൾ ചെന്നൈയിലായിരിക്കും ചിത്രീകരിക്കുക. ഏപ്രിൽ രണ്ടാം വാരത്തോടെ ഷെഡ്യൂൾ ആരംഭിക്കും എന്നാണ് കരുതുന്നത്.ലോകേഷിനൊപ്പം രത്നകുമാറും ധീരജ് വൈദിയും ചേർന്നാണ് സംഭാഷണ രചന നിർവ്വഹിക്കുന്ന ലിയോയിൽ നായികയായി എത്തുന്നത് തൃഷയാണ്. അനിരുദ്ധ് രവിചന്ദ്രൻ സംഗീത സംവിധാനം നിർവഹിക്കുന്ന ലിയോയുടെ ഛായാഗ്രഹണം മനോജ് പരമഹംസ, എഡിറ്റിംഗ് ഫിലോമിൻ രാജ്,സംഘട്ടന സംവിധാനം അൻപറിവ്, കലാസംവിധാനം എൻ സതീഷ് കുമാർ, നൃത്തസംവിധാനം ദിനേശ് എന്നിവരാണ്.
ബോളിവുഡിൽ വളരെ കുറച്ച് കാലം കൊണ്ട് തന്നെ ശ്രദ്ധ നേടിയ താരമാണ് ഇമ്രാൻ ഖാൻ. ആമിർ ഖാന്റെ ബന്ധുവായ ഇമ്രാൻ…
തന്റെ വിവാഹ ശേഷം ഉയർന്ന വ്യാജ വാർത്തകളോട് രൂക്ഷമായി പ്രതികരിച്ച് നടി മഞ്ജിമ മോഹൻ. വിവാഹത്തിന് മുൻപ് താൻ ഗർഭിണിയായിരുന്നെന്നും…
ബോളിവുഡ് നടി രവീണ ടണ്ടൻറെ കാർ വൃദ്ധയെ ഇടിച്ചെന്ന ആരോപണത്തിന് പിന്നാലെ സോഷ്യൽ മീഡിയയെ ഞെട്ടിച്ച് കൊണ്ട് ചില വീഡിയോകൾ…
ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച വർഷത്തിലൂടെ തൊടുന്നതെല്ലാം പൊന്നാക്കിയാണ് മലയാള സിനിമ 2024ൽ കുതിക്കുന്നത്. വർഷം പാതി മാത്രം എത്തുമ്പോൾ…
ബിഗ് ബോസ് ഷോയുടെ ഹിന്ദിയിലെ ഒടിടി പതിപ്പിന് പുതിയ അവതാകരൻ. ആദ്യ സീസണില്‍ സംവിധായകന് കരണ്‍ ജോഹറും രണ്ടാം സീസണില്‍…
മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രമാണ് മാസ് ആക്ഷന്‍ പടം ടര്‍ബോ. തിയ്യേറ്ററില്‍ മികച്ച പ്രതികരണമാണ് ചിത്രം നേടിയത്. ചിത്രത്തിലെ അമ്മ…