ഈ 5 കാര്യങ്ങൾ ശ്രെദ്ധിച്ചാൽ കാൻസർ പോലുള്ള രോഗങ്ങൾ നിങ്ങൾക്ക് മറികടക്കാം

നമ്മുടെ ജീവിത ശൈലി

നമ്മുടെ ഇപ്പോളുള്ള ജീവിത രീതികൾ കൊണ്ട് പലതരം മാറ്റങ്ങളാണ് നമ്മുടെ ചുറ്റുപാടും നടക്കുന്നത്. പ്രകൃതിയെ ദിനംപ്രതി ചൂഷണം ചെയ്തു ചെയ്തു ഇപ്പോൾ മനുഷ്യന് തടയാൻ പറ്റാത്ത വിധം ദുരന്തങ്ങൾ ഉണ്ടായികൊണ്ടേ ഇരിക്കുന്നു, പ്രളയം,വരൾച്ച,കാലാവസ്ഥ വ്യതിയാനങ്ങൾ,പകർച്ച വ്യാധികൾ …അങനെ നീളുന്നു ദുരന്തങ്ങൾ!

അടുക്കളയിലെ പ്രധാന വില്ലൻമാർ:

നിങ്ങളിൽ എത്ര പേർക്കറിയാം അടുക്കളയിൽ നമ്മൾ പാചകം ചെയ്യാൻ ഉപയോഗിക്കുന്ന വസ്തുക്കളിൽ നിന്ന് എന്തൊക്കെ മാരക രോഗങ്ങളാണ് പിടിപെടുന്നതെന്ന് ?എന്നാൽ ഇപ്പോൾ സർവസാധാരണയായി കണ്ടുവരുന്ന കുറച്ചു രോഗങ്ങളെ നമുക്ക് പരിചയപ്പെടാം.ഇവയൊക്കെ പൂർണമായും അടുക്കളയിൽ നിന്നാണ് ഉണ്ടാവുന്നതെന്നു പറയാൻ പറ്റില്ല. എങ്കിലും ഒരു പരിധിവരെ ശ്രെദ്ധിച്ചാൽ നിങ്ങൾക്ക് ദുഖിക്കേണ്ടി വരില്ല.

1 പിസിഒഡി, 2 തൈറോയിഡ്, 3 ലിവർ പ്രോബ്ലെംസ്, 4 ക്യാൻസർ, 5 ഹാർട്ട് പ്രോബ്ലെംസ്.  ഇനിയും എന്തൊക്കെ കാരണങ്ങൾ കൊണടാണ് ഈ രോഗലകൾ അടുക്കളയിൽ നിന്ന് നമുക്ക് പകരുന്നതെന്നു നോക്കാം

1 നോൺ സ്റ്റിക് കുക്ക് വെയർ

നമ്മുടെ എല്ലാവരുടെയും വീട്ടിൽ കുക്കിംഗ്നു ഉപയോഗിക്കുന്ന പത്രങ്ങളാണ് ഇവ.പലർക്കും അതിലൂടെ ആഹാരം വെച്ചുണ്ടാക്കി കഴിക്കുന്നതാണ് ഇഷ്ടം, കാരണം ടേസ്റ്റി ആണ്,വളരെ ലാഭം ആണ് എണ്ണ കുറച്ചുമതി,ഈസി,ടൈം വളരെ കുറച്ചു മതി…അങ്ങനെ നീളുന്നു.എന്നാൽ ഇതിൽ വെച്ച് പാചകം ചെയ്യുമ്പോൾ നമ്മുടെ ശരീരത്തു എത്തുന്നത് മാരക വിഷം ആണ്.ഇത്തരം പത്രങ്ങളിൽ അടങ്ങിയിരിക്കുന്ന പദാർത്ഥമാണ് PTFE( Poly Tetra Fluoro Ethylene) അതായതു ടെഫ്ലോൺ കോട്ടിങ്.ഇത് നമ്മുടെ തലച്ചോറിനെയും ലങ്സ് നെയും ബാധിക്കുന്ന വിഷപദാർത്ഥമാണ്.നമ്മൾ ഈ പത്രങ്ങൾ അമിതമായ തീയിൽ വെച്ച് ചൂടാക്കുമ്പോൾ അതിൽനിന്നു പുറത്തേക്കുവരുന്ന വാതകത്തിൽ കാഡ്‌മിയം,മെർക്കുറി എന്നിവ അടങ്ങിയിരിക്കുന്നു.ഈ വാതകങ്ങൾ നമ്മുടെ പല ശരീര അവയവങ്ങളുടെയും പ്രവർത്തനത്തെ സാരമായ ബാധിക്കും.അതുകൊണ്ട് ഇതിൽ സ്‌ഥിരമായി പാചകം ചെയ്യുന്നവർ ശ്രെദ്ധിക്കുക,രോഗങ്ങളെ നിങൾ വിളിച്ചുവരുത്തുകയാണ്.

2 അലൂമിനിയം പത്രങ്ങൾ

അലൂമിനിയം പത്രങ്ങൾ നമ്മുടെ എല്ലാവരുടെയും വീട്ടിൽ പാചകം ചെയ്യാൻ ഉപയോഗിക്കുന്നതാണ്.കാരണം ഇത് പെട്ടാണ് ചൂടാവും ആഹാരം വേഗം വെക്കാം,വളരെ വിലക്കുറവാണ്,പിന്നെ ഉപയോഗിക്കാനും സൗകര്യമാണ്.നിങ്ങൾ കേട്ടിട്ടുണ്ടാവും ബ്രിട്ടീഷ്കാർ ജയിൽ തേടവുകാർക്ക് ആഹാരം കൊടുത്തിരുന്നത് അലൂമിനിയം പത്രങ്ങളിൽ ആയിരുന്നു.കാരണം ഇത് ഒരു സ്ലോ പോയ്സൺ ആണ്.നിരന്തരം ഈ പത്രങ്ങൾ ആഹാരം പാചകം ചെയ്യാൻ ഉപയോഗിക്കുന്നത് മൂലം പതിയെ പതിയെ അലൂമിനിയം നമ്മുടെ  ആഹാരത്തിലേക്ക് വ്യാപിക്കുന്നു.നമുക്കറിയാം ചൂടക്കുന്തോറും അലുമിനിയത്തിന്റെ ഭാരം കുറയും. അത് ആഹാരത്തിലൂടെ നമ്മുടെ ശരീരത്തിൽ എത്തുന്നു.പിന്നീട് അത് നമ്മുടെ ലങ്സ്,കിഡ്നി ഒക്കെ ബാധിക്കും.അതുകൊണ്ട് നിങ്ങൾ ഇനി മുതൽ ഇങ്ങനെ ഉള്ള പത്രങ്ങൾ പൂർണമായും അടുക്കളയിൽനിന്നും മാറ്റുക.പകരം നല്ല സ്റ്റീൽ പത്രങ്ങൾ ഉപയോഗിക്കുക.

3 ഭക്ഷ്യവസ്തുക്കൾ പൊതിയാനുപയോഗിക്കുന്ന അലൂമിനിയം പേപ്പർ

നമ്മുടെ വീടുകളിലൊക്കെ ചൂടോടെ ഭക്ഷണസാധനങ്ങൾ ഇരിക്കാൻ വേണ്ടി പൊതിഞ്ഞു വെക്കുന്ന അലൂമിനിയം ഫോയിലും ഒരു വിഷവസ്തു തന്നെയാണ്.WHO യുടെ കണക്കുപ്രകാരം ശരാശരി ഒരു മനുഷ്യന്റെ ശരീരത്തിൽ 50 mg അലൂമിനിയം മതി,പക്ഷെ ദിനവും നമ്മൾ ഉപയോഗിക്കുന്ന അലൂമിനിയം പേപ്പറിലൂടെ 1-2 mg അലൂമിനിയം ആണ് നമ്മുടെ ശരീരത്തു എത്തുന്നത്.ഇങ്ങനെ അലുമിനിയത്തിന്റെ അളവ് നമ്മുടെ ശരീരത്തു കൂടിക്കഴിഞ്ഞാൽ നമ്മുടെ ബോഡിക്ക് സിങ്ക് നെ വലിച്ചെടുക്കാനുള്ള കഴിവ് കുറയും.സിങ്ക് നമ്മുടെ എല്ലുകളുടെ വളർച്ചക്കും ആരോഗ്യത്തിനും പിന്നെ ശരീരത്തിന്റെ ഉന്മേഷത്തിനും ഒക്കെ ആവശ്യമായ ഘടകം ആണ്.അലൂമിനിയം ഇതിന്റെ അളവ് നമ്മുടെ ശരീരത്തിൽ കുറക്കുന്നു,അതുകൊണ്ട് ഇങ്ങനെയുള്ള സാധനങ്ങൾ ഉപയോഗിക്കാതിരിക്കുക. അതിനുപകരം വാഴയിലയോ ബട്ടർ പേപ്പറോ ഉപയോഗിക്കുക.

4 പ്ലാസ്റ്റിക് പത്രങ്ങളും കുപ്പികളും

ഓരോദിവസവും നമ്മൾ എന്തൊക്കെ ആവശ്യങ്ങൾക്കാണ്‌ പ്ലാസ്റ്റിക് ബോട്ടിലുകളും പത്രങ്ങളും ഉപയോഗിക്കുന്നതെന്ന് നമുക്കുതന്നെ അറിയില്ല.വെള്ളം കുടിക്കാൻ ഉപയോഗിക്കുന്ന കുപ്പി മുതൽ അടുക്കളയിൽ മുളകുപൊടി,മഞ്ഞൾപൊടി,പിന്നെ ഫ്രിഡ്ജിൽ ആഹാരസാധനങ്ങൾ ചീത്തയാവാതെ എടുത്തു വെക്കാൻ അങ്ങനെ പല പല ആവശ്യങ്ങൾക്കാണ്‌ നമ്മൾ പ്ലാസ്റ്റിക് പത്രങ്ങൾ ഉപയോഗിക്കുന്നത്.എന്നാൽ ഈ പ്ലാസ്റ്റിക്കുകൾ ഉണ്ടാക്കിയിരിക്കുന്നത് BPA എന്ന് പറയപ്പെടുന്ന ബിസ്‌ഫിനോയിൽ എ കൂടാതെ BPS എന്നുപറയപ്പെടുന്ന ബിസ്‌ഫിനോയിൽ S എന്ന പദാർത്ഥം ഉപയോഗിച്ചാണ്.ചൂടോടെ ഉള്ള ആഹാരപദാർത്ഥങ്ങൾ പ്ലാസ്റ്റിക് പത്രങ്ങളിൽ അടച്ചു വെച്ച് സൂക്ഷിക്കുമ്പോൾ ആരും അറിയുന്നില്ല എന്തൊക്കെ ആരോഗ്യ പ്രശ്നങ്ങളാണ് നമുക്ക് ഉണ്ടാകാൻ പോകുന്നതെന്ന്.സ്ഥിരമായി പ്ലാസ്റ്റിക് പത്രങ്ങൾ ഉപയോഗിക്കുന്നത് വഴി നമ്മുടെ ഇമ്മ്യൂണിറ്റി പവർ കുറയുന്നു,ഹോർമോൺ ഇമ്പാലൻസ് ഉണ്ടാകുന്നു,ഒബീസിറ്റി ഉണ്ടാകാൻ സാധ്യത കൂടുന്നു.ഇതിനു കാരണം ചൂടുള്ള ആഹാരം പ്ലാസ്റ്റിക് പാത്രത്തിൽ വെച്ച് ഉപഗോഗിക്കുമ്പോൾ ഉണ്ടാകുന്ന ടോക്സിക് നമ്മുടെ ഇൻസുലിൻ സെസിറ്റിവിറ്റിയെ ബാധിക്കുന്നു,അതായതു നമ്മുടെ ബ്ലഡ്/ഷുഗർ കൗണ്ടിനെ ഇമ്പാലൻസ് ചെയ്യുന്നു. ഇതിന്റെ കൗണ്ട് കൂടാൻ കാരണമാകുന്നു, ഇത് നമ്മുടെ ശരീരത്തിൽ ബാഡ് ഫാറ്റ് ഉണ്ടാകാൻ കാരണമാകുന്നു.അതുകൊണ്ട് സ്ഥിരമായ പ്ലാസ്റ്റിക് പത്രങ്ങൾ ഉപയോഗിക്കുന്നവർ ശ്രെദ്ധിക്കുക,നിങ്ങൾക്ക് ഹാർട്ട് പ്രോബ്ലെംസും ഡയബറ്റിക് അസുഖങ്ങളും ഉണ്ടാകാൻ സാധ്യത കൂടുതലാണ്.നിങ്ങൾ പരമാവധി പ്ലാസ്റ്റിക് ഉപത്പന്നങ്ങളുടെ ഉപയോഗം കുറക്കുക,പകരം സ്റ്റീൽ/ഗ്ലാസ് പത്രങ്ങൾ ഉപയോഗിക്കുക.

5 ശുദ്ധീകരിച്ച എണ്ണ

പലർക്കും അറിയാവുന്നതാണ് നമ്മൾ എപ്പോളും സ്നാക്ക്സ് ഒക്കെ ഉണ്ടാക്കി ബാക്കി വരുന്ന എണ്ണ കളയാതെ മറ്റു ഉപയോഗങ്ങൾക്കു എടുക്കാറുണ്ട്.എന്നാൽ ഈ എണ്ണ ശുദ്ധീകരിക്കുമ്പോൾ നമ്മൾ പാകം ചെയ്യാനായി ചൂടാക്കുമ്പോൾ തന്നെ നല്ല മണം വരാറുണ്ട് ഇതിലൂടെ പുറത്തേക്ക് വരുന്നത് ഹെക്ക്സനോൾ ആസിഡാണ്.ഇത് എങനെ യാണ് നമ്മുക്ക് ആരോഗ്യ പ്രസങ്ങൾ ഉണ്ടാക്കുന്നതെന്ന് നോക്കാം.ആഹാരങ്ങൾ പാചകം ചെയ്യുന്ന സമയത്തു അമിത അളവിൽ എണ്ണ ചൂടാവരുണ്ട്,ഇങ്ങനെ അമിത അളവിൽ എണ്ണ ചൂടാവുമ്പോൾ അത് ഒഅമിതമായ ഓക്സിഡൈസ് ആയി ട്രാൻസ് ഫാറ്റ് ഉണ്ടാകുന്നു.ഇത് നമുക്ക് ഹാർട്ട് അറ്റാക്, ഹാർട്ട് പ്രോബ്ലെംസ്, കാൻസർ എന്നി രോഗങ്ങൾ സമ്മാനിക്കുന്നു.അതുകൊണ്ട് ഇങനെ ഉള്ള എണ്ണ ഉപയോഗിക്കുന്ന ശീലം ഇപ്പോൾ തന്നെ മാറ്റുക.പകരം കടുകെണ്ണ ഉപയോഗിച്ച് പാചകം ചെയ്യുക, ഇത് നമ്മുടെ ശരീരത്തിലെ കൊളസ്‌ട്രോളിന്റെ അളവിനെ കുറക്കാൻ സഹായിക്കുന്നു.ഇതിലെ ആന്റിഓക്സിഡന്റ്സ്, കുറഞ്ഞ അളവിലുള്ള സാച്വറേറ്റഡ് ഫാറ്റ് നമ്മുടെ ശരീരത്തിൽ ആവശ്യമാണ്.മുകളിൽ പറഞ്ഞിട്ടുള്ള പല കാര്യങ്ങളും നിങ്ങൾക്ക് അറിയാവുന്നതാരിക്കും, എങ്കിലും ചെറിയ കാര്യങ്ങൾ ആണെന്ന് കരുതി തള്ളിക്കളയരുത്.ആരോഗ്യകാര്യങ്ങൾ നമുക്ക് വളരെ പ്രധാനപെട്ടതാണ്.പരമാവധി നിങ്ങൾ നിങ്ങളെ ശ്രെദ്ധിക്കുക.നല്ല ആരോഗ്യമുള്ള പുതിയ തലമുറക്കുവേണ്ടി നമ്മൾ തന്നെയാണീ ആദ്യം മാറേണ്ടത്.

Sreekumar

Recent Posts

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

2 mins ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

1 hour ago

ലക്ഷ്വറി ലൈഫ് സ്റ്റൈൽ ആണ് പ്രിത്വിരാജിന്റേത്, എന്നാൽ സിനിമ പരാജയവും

മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…

2 hours ago

അർജുനിൽ നിന്ന് ഒരിക്കലും താൻ ഇത് പ്രതീക്ഷിച്ചിരുന്നില്ല, അൻസിബ

ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…

2 hours ago

അത്തരം കഥാപാത്രങ്ങൾ മാത്രമാണ് തന്നെ തേടി വരുന്നത്, പാർവതി

മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…

2 hours ago

ജാസ്മിനെ അവൾ വിശ്വസിച്ചവർ തന്നെ ചതിച്ചു, സായി കൃഷ്ണ

ബിഗ് ബോസ് മലയാളം സീസണ്‍ 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…

2 hours ago