ഭർത്താവിന് പണികിട്ടിയാൽ എങ്ങനെ പിറന്നാൾ ആഘോഷിക്കാം; സുപ്രിയയോട് ലിസ്റ്റിൻ

മലയാളികളുടെ പ്രിയ താരദമ്പതികളാണ് പൃഥ്വിരാജും സുപ്രിയ മേനോനും. സോഷ്യൽ മീഡിയയിൽ സജീവമായ സുപ്രിയയുടെയും മകൾ അല്ലിയുടേയും വിശേഷങ്ങൾ മലയാളികൾക്കും പ്രിയപ്പെട്ടവയാണ്. ഇന്ന് സുപ്രിയ മേനോന്റെ പിറന്നാൾ ആണ്. സിനിമയ്ക്ക് അകത്തും പുറത്തുമുള്ള നിരവധി പേരാണ് സുപ്രിയയ്ക്ക് ആശംസകളുമായി രം​ഗത്തെത്തുന്നത്. ഈ അവസരത്തിൽ നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ പങ്കുവച്ചൊരു രസകരമായ പോസ്റ്റാണ് ശ്രദ്ധേടുന്നത്. ‘വിലായത്ത് ബുദ്ധ’ ഷൂട്ടിനിടെ ഉണ്ടായ അപകടത്തിൽ പരിക്കേറ്റ പൃഥ്വിരാജിന് ശസ്ത്രക്രിയ നടന്നിരുന്നു. നിലവിൽ റസ്റ്റിലാണ് താരം. ഇതുമായി ബന്ധപ്പെടുത്തിയാണ് ലിസ്റ്റിന്റെ പോസ്റ്റ്. കഴിഞ്ഞ കുറെ വർഷങ്ങളായി ഭർത്താവുമൊന്നിച്ച്  എവിടെയെങ്കിലും ഒക്കെ പോയി രണ്ടു മൂന്ന് ദിവസം സ്പെൻഡ്‌ ചെയ്ത് ബർത്ത്ഡേ  ആഘോഷിച്ച് തിരിച്ച് വരുന്നതായിരുന്നല്ലോ  പതിവ് .. ഈ വർഷം ഭർത്താവിന് പണികിട്ടിയത്കൊണ്ട് ഭർത്താവിനെ നോക്കി പരിപാലിച്ച് കൊണ്ട് ഇരിക്കുന്ന ഈ വ്യത്യസ്ത സാഹചര്യത്തിൽ എങ്ങനെ ബർത്ത്ഡേ ആഘോഷിക്കാം..?? തൽക്കാലം ഒരു  ഗ്ലാസ്സെടുത്ത് ഒരു ചില്ലി അതിലിട്ട് എന്തെങ്കിലും പാനീയം അതിലൊഴിച്ച് ഭർത്താവിനെ നോക്കികൊണ്ട് ഇത്തവണത്തെ ബർത്ത്ഡേ എന്റെ ഒരു അവസ്ഥ എന്ന് മനസ്സിൽ പറഞ്ഞുകൊണ്ട് .ഇങ്ങനെ പോകുന്നു ലിസ്റ്റിന്റെ കുറിപ്പ് .

ഇങ്ങനെ ഞാൻ ഫേസ്ബുക്കിൽ എഴുതി ഇട്ടതിന്റെ പേരിൽ എന്നെ മനസികമായിട്ട്  ബുദ്ധിമുട്ടിച്ചാൽ ഞാൻ മനുഷ്യാവകാശ കമ്മീഷനെ സമീപിക്കുന്നതാണ്”, എന്നും കൂടി വാലറ്റമായി ലിസ്റ്റിൻ എഴുതിയിട്ടുണ്ട്. സുപ്രിയയെ ട്രോളിക്കൊണ്ട് ലിസ്റ്റിൻ പങ്കു വെച്ച പോസ്റ്റീപ്പോൾ വൈറലായി മാറിക്കഴിഞ്ഞു .തന്റെ ജീവിത പങ്കാളിക്ക് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ട് പൃഥ്വിരാജ് എത്തിയിരുന്നു. നിന്റെ എല്ലാ ആഗ്രഹങ്ങളും നടക്കട്ടെയെന്നും ആശംസകൾ പങ്കിട്ടുകൊണ്ട് പൃഥ്വി കുറിച്ചു. മറുപടിയുമായി സുപ്രിയയും രംഗത്ത് വന്നിരുന്നു. പൂർണ്ണിമ ഇന്ദ്രജിത്ത് അടക്കമുള്ള താരങ്ങളും സുപ്രിയക്ക് ആശംസകൾ നേർന്നുകൊണ്ട് എത്തുകയുണ്ടായി.ഭാര്യയെക്കുറിച്ച് എപ്പോഴും അല്ലെങ്കിലും ഇടക്കൊക്കെ തുറന്നുപറയാറുള്ള പൃഥ്വി, തന്റെ അടുത്ത സുഹൃത്ത് തന്റെ ഭാര്യ ആണെന്ന് പറഞ്ഞിട്ടുണ്ട്. 2011ൽ ആണ് മാധ്യമപ്രവർത്തക ആയിരുന്ന സുപ്രിയയെ പൃഥ്വി വിവാഹം കഴിക്കുന്നത്. അന്ന് മുതൽ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടയാളാണ് സുപ്രിയയും. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് നിര്‍മ്മാണ കമ്പനിയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും സജീവമാണ് സുപ്രിയ. കഥ കേള്‍ക്കുന്നത് മുതലുള്ള കാര്യങ്ങളില്‍ സുപ്രിയ സജീവമാണെന്നും ചെക്ക് ഒപ്പിടുന്ന ജോലി മാത്രമേ തനിക്കുള്ളൂ എന്നും അടുത്തിടെ പൃഥ്വിരാജ് പറഞ്ഞിരുന്നു.

Aswathy

Recent Posts

പലപ്പോഴും യേശുദാസിനെതിരെ നിരവധി വിമർശനങ്ങളാണ് ഉയർന്നിട്ടുള്ളത്

മലയാളത്തിന്റെ പ്രിയ ഗായകൻ ആണെങ്കിലും യേശുദാസിനെ കുറിച്ച് നിരവധി വിമർശങ്ങൾ ഉയരാറുണ്ട്. അതിലൊന്നാണ് എമ്പതുകളിലെയും തൊണ്ണൂറുകളിലെയും പല ഗായകരുടെയും അവസരം…

25 mins ago

ഒരു സിനിമയുടെയും പ്രെമോഷന് പോകാത്ത നയൻസിന് ഇതെന്ത് പറ്റി? ആ ചോദ്യത്തിനുള്ള ഉത്തരമിതാ

സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…

15 hours ago

ഈ രോഗത്തെ തീർച്ചയായും അതിജീവിക്കും, ഹൃദയം തൊടുന്ന പോസ്റ്റുമായി നടി ഹിന, എന്താണ് സ്തനാർബുദം എന്നറിയാം

സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…

16 hours ago

രാജ്യമാകെ ശ്രദ്ധിക്കുന്ന ഭർത്താവിന്റെ അഭിമാന നേട്ടം; സന്തോഷം പങ്കുവെച്ച് നടി ലെന

തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

18 hours ago

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

20 hours ago

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

1 day ago