നിങ്ങൾ ഗ്രില്‍ഡ് മീറ്റ് കഴിക്കാറുണ്ടോ? എങ്കിൽ ഇതൊന്ന് ശ്രദ്ധിക്കു

Follow Us :

ചിക്കനും മട്ടണും ഒക്കെ ഒരുപാട് കഴിക്കാൻ ഇഷ്ടമുള്ളവരാണ് നമ്മൾ, ഇക്കൂട്ടത്തില്‍ തന്നെ ‘ഗ്രില്‍ഡ് മീറ്റി’നോട് പ്രിയമുള്ളവര്‍ ഏറെയാണ്. എന്നാല്‍ ഇത്തരത്തില്‍ ഇറച്ചി ‘ഗ്രില്‍’ ചെയ്ത് കഴിക്കുന്നത് ആരോഗ്യത്തിന് അത്ര നല്ലതല്ലെന്നാണ് പല പഠനങ്ങളും ചൂണ്ടിക്കാട്ടുന്നത്.
ഇത്തരത്തില്‍ ‘ഗ്രില്‍’ ചെയ്ത ‘റെഡ് മീറ്റ്’ഉം ‘പ്രോസസ്ഡ് മീറ്റ്’ഉം പതിവായി കഴിക്കുന്നത് ഹൃദയ സംബന്ധമായ രോഗങ്ങള്‍ക്ക് ഇടയാക്കുമെന്നാണ് അടുത്തിടെ പുറത്തുവന്ന പുതിയൊരു പഠന റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്. ‘യൂണിവേഴ്സിറ്റി ഓഫ് സൗത്ത് ഓസ്ട്രേലിയ’യില്‍ നിന്നുള്ള ഗവേഷകരാണ് ഈ പഠനത്തിന് പിന്നില്‍.

വലിയ തീയില്‍ നേരിട്ട് കാണിച്ച്‌ ‘റെഡ് മീറ്റ്’ പാകപ്പെടുത്തിയെടുക്കുമ്ബോള്‍ ഇതില്‍ ‘എജിഇ’ എന്ന് വിളിക്കപ്പെടുന്ന ഒരു പദാര്‍ത്ഥം ഉത്പാദിപ്പിക്കപ്പെടുമത്രേ. ഇത് ശരീരത്തിനകത്ത് പുറന്തള്ളപ്പെടാതെ കിടക്കുമെന്നും പിന്നീട് കോശങ്ങളുടെ സാധാരണഗതിയിലുള്ള ധര്‍മ്മങ്ങളേയും പ്രവര്‍ത്തനങ്ങളേയും മോശമായി ബാധിക്കുമെന്നും പഠനം വിശദീകരിക്കുന്നു.
ഈ സാഹചര്യം ക്രമേണ ബാധിക്കുന്നത് ഹൃദയത്തെയാണെന്നും പഠനം ഓര്‍മ്മിപ്പിക്കുന്നു. പരമാവധി ‘റെഡ് മീറ്റ്’ പരമ്ബരാഗത ശൈലിയില്‍ അടച്ചുവച്ച്‌ വേവിച്ചെടുത്ത് ഉപയോഗിക്കാം. സ്റ്റൂ, കറി എന്നിങ്ങനെയുള്ള വിഭവങ്ങളാക്കി കഴിക്കാം.

ഫ്രൈ, ഗ്രില്‍ഡ് എന്നിവ ഒഴിവാക്കാം. അതുപോലെ തന്നെ പൊതുവില്‍ ‘റെഡ് മീറ്റ്’ ഉപയോഗം നിയന്ത്രണത്തിലായിരിക്കുകയും വേണം. ഒപ്പം തന്നെ ‘പ്രോസസ്ഡ് മീറ്റ്’ കഴിയുന്നതും ഡയറ്റില്‍ നിന്നൊഴിവാക്കാനും ശ്രമിക്കുക. ഒന്നിലധികം ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിക്കാന്‍ ‘പ്രോസസ്ഡ് മീറ്റി’ന് കഴിയുമെന്നതിനാലാണിത്.