പ്രണവ് മോഹന്‍ലാലും കല്ല്യാണി പ്രിയദര്‍ശനും പ്രധാന കഥാപാത്രങ്ങളായെത്തിയ വിനീത് ശ്രീനിവാസന് സംവിധാനം ചെയ്ത സൂപ്പര്‍ഹിറ്റ് ചിത്രമായിരുന്നു ഹൃദയം. ചിത്രം റിലീസ് ചെയ്തതിന് പിന്നാലെ ചിത്രത്തിലെ ഭക്ഷണ വിഭവങ്ങള്‍ക്കും ആരാധകരേറെയായിരുന്നു. ചിത്രത്തില്‍ കാണിക്കുന്ന ബണ്‍ പൊറോട്ടയും ബീഫും ഹിറ്റായി മാറിയിരുന്നു. ചിത്രത്തിലുള്ള അയ്യപ്പേട്ടന്റെ കട അന്വേഷിച്ചിറങ്ങിയവരും ഏറെയുണ്ടായിരുന്നു.
ചിത്രം പുറത്തിറങ്ങി രണ്ട് വര്‍ഷമായിട്ടും ഹൃദയം ഹാങ്ഓവര്‍ മാറിയിട്ടില്ല. ഇപ്പോഴിതാ, മലയാളികള്‍ മാത്രമല്ല, തമിഴ്നാട്ടുകാരും ചിത്രത്തിനെ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ്. ചെന്നൈയിലെ ഹോട്ടലില്‍ വരച്ചിരിക്കുന്ന കല്യാണിയുടെയും പ്രണവിന്റെയും ചിത്രമാണ് സോഷ്യലിടത്ത് വൈറലാകുന്നത്. ചിത്രത്തില്‍ ഇരുവരും പൊറോട്ട കഴിക്കാന്‍ ഇരിക്കുന്ന സീനാണ് ഹോട്ടലിലെ ചുമരില്‍ വരച്ചിരിക്കുന്നത്. കാര്‍ത്തിക് ഡിപി എന്ന വ്യക്തിയാണ് ഇതിന്റെ വീഡിയോ സോഷ്യലിടത്ത് പങ്കുവച്ചിരിക്കുന്നത്. വീഡിയോ സോഷ്യലിടത്ത് വൈറലായിരിക്കുകയാണ്.
ചെന്നൈയിലെ വേളാച്ചേരിയിലെ പൊറോട്ട ഡേറ്റ് എന്ന ഹോട്ടലിന്റെ ചുവരിലാണ് ഹൃദ്യമായ ചിത്രം വരച്ചിരിക്കുന്നത്. ഹോട്ടലിന്റെ ചുവരില്‍ നിറയെ തമിഴ് ചലച്ചിത്രങ്ങളില്‍ പൊറോട്ടയെ കുറിച്ച് പരാമര്‍ശിച്ചിട്ടുള്ള രംഗങ്ങള്‍ വരച്ചിട്ടുണ്ട്. അക്കൂട്ടത്തില്‍ മലയാളത്തില്‍ നിന്നുള്ളത് ഹൃദയം മാത്രമാണ്.
ചിത്രത്തിലെ രണ്ടു നിമിഷം മാത്രമുള്ള സീന്‍ എത്ര മാത്രമാണ് ആരാധകരെ നേടിയിരിക്കുന്നതെന്ന് ഈ ഒരൊറ്റ ചിത്രം പറയുന്നുണ്ട്. ഇത് അപ്രതീക്ഷിതമാണെന്നും മനോഹരമായ സമ്മാനമാണിതെന്നും പറഞ്ഞ് കല്ല്യാണിയും ചിത്രം പങ്കുവച്ചിട്ടുണ്ട്.
ഇന്ദ്രൻസിനെയും മുരളി ഗോപിയും കേന്ദ്ര കഥാപാത്രങ്ങളാക്കി സാഗർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കനകരാജ്യത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഇന്ദ്രന്‍സിന്റെ കരിയറിലെ…
ബിഗ് ബോസ് മലയാളം സീസണ് 6 ല്‍ ഇത്രത്തോളം ദിവസം നില്ക്കാന് കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറയുകയാണ് നോറ, ഇത്രയും കുറച്ച്…
നിരവധി ആരാധകരുള്ള ഒരു ഹിറ്റ് നടനാണ് പ്രഭാസ്, ഇന്നും താരം അവിവാഹത്തിനായി തുടരുന്നതിന് നിരവധി ആരാധകർ കാര്യം അന്വേഷിക്കാറുണ്ട്, എന്നാൽ…
'പ്രേമ'ത്തിലൂടെ ശ്രദ്ധ നേടിയെടുത്ത നടനാണ് കൃഷ്ണ ശങ്കർ. സിനിമയിൽ മുൻപ് കാമറയ്ക്ക് പിന്നിലും പ്രവർത്തിച്ചയാൾ കൂടിയാണ് നടൻ. കൃഷ്ണ ശങ്കർ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ് കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…