പ്രണയദിനാഘോഷത്തിന് പ്രണവ് മോഹന്‍ലാല്‍-വിനീത് ശ്രീനിവാസന് ചിത്രം ഹൃദയം വീണ്ടും തിയ്യേറ്ററിലേക്ക്. പ്രണവും കല്ല്യാണിയും കേന്ദ്ര കഥാപാത്രങ്ങളായെത്തിയ സൂപ്പര്‍ഹിറ്റ് റൊമാന്റിക് ചിത്രമായിരുന്നു ഹൃദയം. വാലന്റൈന്‍ ദിനത്തോട് അനുബന്ധിച്ചാണ് ചിത്രം വീണ്ടും റി റിലീസ് ചെയ്യുന്നത്.
ഫെബ്രുവരി 10മുതലാകും ഹൃദയം റിലീസ് ചെയ്യുകയെന്ന് വിനീത് ശ്രീനിവാസന് ഫേസ്ബുക്കില്‍ കുറിച്ചു. കൊച്ചി, ചെന്നൈ, ബാംഗ്ലൂര്‍, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലാകും ഹൃദയം ആദ്യ റി റിലീസ്.
കൊച്ചിയില്‍ ലുലുമാളിലെ പിവിആറില്‍, ചെന്നൈയില്‍ എസ്പിഐ പല്ലാസോയിലും ബാംഗലൂര് പിവിആര്‍ ഫോണിക്സ് മാലിലും കോയമ്പത്തൂരില്‍ എസ്പിഐ സിനിമാസിലും ബുക്കിംഗ് ആരംഭിച്ചു.
വാലന്റൈന്‍സ് ഡേ പ്രമാണിച്ച് ഇംഗ്ലീഷില്‍ നിന്നും ടൈറ്റാനിക്കും ഹിന്ദിയില്‍ ഷാരൂഖിന്റെ ദില്‍വാലെ ദുല്‍ഹനിയ ലേ ജായേംഗെയും തമാഷയും(ഠമാമവെമ), തമിഴില്‍ നിന്നും വിണ്ണൈത്താണ്ടി വരുവായ, മിന്നലെ എന്നീ ചിത്രങ്ങളും റി- റിലീസ് ചെയ്യുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
ചെന്നൈയിലെ എന്‍ജിനിയറിങ് കോളേജില്‍ പഠിക്കാന്‍ എത്തുന്ന മലയാളിയായ അരുണ്‍ നീലകണ്ഠന്റെ പ്രണയങ്ങളാണ് ഹൃദയത്തിന്റെ കഥ. അരുണിന്റെ മൂന്ന് കാപ്രണയിനികളായി ദര്‍ശനയും മായയും നിത്യയും ഹൃദയം കീഴടക്കുന്നു.
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…
ബിഗ് ബോസ് മലയാളം സീസണ് 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…