പ്രണയവും, വിരഹവും ഇഴ ചേര്‍ന്ന് കൊതിപ്പിക്കുന്ന ടീസറുമായി ഹൃദയം

പ്രണവ് മോഹന്‍ലാലിനേയും, ദര്‍ശന രാജേന്ദ്രനേയും, കല്യാണി പ്രിയദര്‍ശനേയും കേന്ദ്രകഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസന്‍ ഒരുക്കുന്ന ഹൃദയത്തിന്റെ ടീസര്‍ എത്തി.
ക്യാമ്പസ് പ്രണവും വിരഹവുമൊക്കെ ചേര്‍ന്ന് നൊസ്റ്റാള്‍ജിയ ഒരുക്കുന്ന രീതിയിലാണ് ടീസര്‍ എത്തിയിരിക്കുന്നത്. ടീസറെത്തി ഇതിനോടകം തന്നെ വ്യൂവേഴ്‌സിന്റെ എണ്ണം ആയിരങ്ങള്‍ കടന്നിരിക്കുകയാണ്.
നേരത്തെ റിലീസ് ചെയ്ത ‘ദര്‍ശനാ’ എന്ന ഗാനം സോഷ്യല്‍ മീഡിയയില്‍ തരംഗമാണ്. സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള ചിത്രമാണ് ഹൃദയം.

15 ഗാനങ്ങളാണ് ചിത്രത്തില്‍ ഉള്ളത്. അജു വര്‍ഗീസ്, ബൈജു സന്തോഷ്, അരുണ്‍ കുര്യന്‍, വിജയരാഘവന്‍ തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങള്‍. മെറിലാന്‍ഡ് സിനിമാസിന്റെ ബാനറില്‍ വിശാഖ് സുബ്രഹ്‌മണ്യമാണ് ചിത്രം നിര്‍മിക്കുന്നത്. 42 വര്‍ഷത്തിനു ശേഷം സിനിമാ നിര്‍മ്മാണത്തിലേക്ക് തിരിച്ചെത്തുന്ന മെറിലാന്‍ഡ് ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത് ഹിഷാം അബ്ദുള്‍ വഹാബ് ആണ്.ഛായാഗ്രഹണം വിശ്വജിത്ത് ഒടുക്കത്തില്‍. എഡിറ്റിംഗ് രഞ്ജന്‍ എബ്രഹാം. സംഘട്ടനം മാഫിയ ശശി. കൈതപ്രം, അരുണ്‍ ആലാട്ട്, ബുല്ലേ ഷാ, വിനീത് എന്നിവരുടേതാണ് വരികള്‍. ‘ഇരുപത്തിയൊന്നാം നൂറ്റാണ്ടി’നു ശേഷം പ്രണവ് മോഹന്‍ലാല്‍ നായകനാവുന്ന ചിത്രമാണിത്. ‘ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം’ പുറത്തിറങ്ങി അഞ്ച് വര്‍ഷത്തിനു ശേഷം വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ചിത്രവുമാണ് ‘ഹൃദയം’. ചിത്രം 2022 ജനുവരി 21ന് തിയറ്ററുകളിലെത്തും.

Rahul

Recent Posts

രാത്രിയിൽ ഉറക്കം കിട്ടാതെ ഫോണും നോക്കി കിടക്കുകയാണോ; ഈ പ്രശ്നത്തിന് ചില പരിഹാരങ്ങൾ ഇതാ

രാത്രിയിൽ ഉറക്കം കിട്ടാതെ വെറുതെ തിരിഞ്ഞും മറിഞ്ഞും കിടക്കുകയോ ഫോൺ നോക്കിയിരിക്കുകയോ ചെയ്യുന്ന ഒരുപാട് പേർ നമുക്ക് ചുറ്റുമുണ്ട്. ശരീരത്തിൻറെ…

2 mins ago

ഇത് സഹിക്കാവുന്നതിലും അപ്പുറം, റിമോട്ട് കൺട്രോൾ ഗേറ്റിൽ കുടുങ്ങി മരിച്ച കുഞ്ഞിന്റെ മുത്തശ്ശി ഹൃദയാഘാതം മൂലം മരിച്ചു

മലപ്പുറം: മലപ്പുറം തിരൂർ വൈലത്തൂരിൽ അടുത്ത വീട്ടിലെ റിമോട്ട് കൺട്രോൾ ​ഗേറ്റിൽ കുടുങ്ങി മരിച്ച കുട്ടിയുടെ മുത്തശ്ശിയും മരിച്ചു. കുഞ്ഞിന്റെ…

8 mins ago

സംഭവം തുടങ്ങീട്ടുണ്ടേ..! അവസരം വെറുതെ പാഴാക്കരുത്, വമ്പൻ വിലക്കുറവ് പ്രഖ്യാപിച്ച് ഫ്ലിപ്പ്കാർട്ട്, ഓഫറുകൾ ഇങ്ങനെ

ഫ്‌ളിപ്പ്കാർട്ടിൽ വിദ്യാർത്ഥികൾക്കായി ബാക്ക് ടു കാമ്പസ് കാംപയിൻ ജൂൺ 21 മുതൽ 27 വരെ. കാംപയിനിൽ, ലാപ്‌ടോപ്പുകൾ, ടാബ്ലെറ്റുകൾ, ഗെയിമിംഗ്…

16 mins ago

ഇന്ത്യക്കാരുടെ ജീവൻ കവരുന്ന ഹൃദ്രോ​ഗം; ഉയർന്ന കൊറോണറി ആർട്ടറി ഡിസീസ് മരണനിരക്ക്, മുന്നറിയിപ്പ്

ഹൃദ്രോ​ഗം ബാധിക്കുന്ന ഇന്ത്യക്കാരുടെ എണ്ണം വർധിക്കുകയാണെന്ന് മുന്നറിയിപ്പ്. ജീവിതശൈലിയിലെ മാറ്റങ്ങൾ, രക്താതിമർദ്ദം, പ്രമേഹം, പൊണ്ണത്തടി, പുകവലി തുടങ്ങിയ കാരണങ്ങൾ ഹൃദ്രോഗ…

32 mins ago

കോടതി ഹാളിൽ അലമാരയിലെ ഫയലുകൾക്കിടയിൽ വർണ്ണപ്പാമ്പ്; പറക്കും പാമ്പിനെ കണ്ടെത്തിയത് അഭിഭാഷകർ

തിരുവനന്തപുരം: നെയ്യാറ്റിൻകര എംഎസിടി കോടതി ഹാളിൽ നിന്ന് പാമ്പിനെ പിടികൂടി. അഭിഭാഷകരാണ് അലമാരയിൽ ഫയലുകൾക്കിടയിൽ പാമ്പിനെ കണ്ടെത്തിയത്. എംഎസിടി ജഡ്ജ്…

1 hour ago

അന്താരാഷ്ട്ര ചലച്ചിത്രവേദികളിലെ മികച്ച ചിത്രം; റോഷൻറേയും ദർശനയുടെ ‘പാരഡൈസ്’- ട്രെയ്ലർ

ദർശന രാജേന്ദ്രനും റോഷൻ മാത്യുവും പ്രധാന വേഷത്തിലെത്തുന്ന ശ്രീലങ്കൻ സംവിധായകൻ പ്രസന്ന വിത്തനാ​ഗെ സംവിധാനം ചെയ്യുന്ന പാരഡൈസ്ൻറെ ട്രെയ്‍ലർ പുറത്തെത്തി.…

1 hour ago