‘ടീസർ കണ്ട് കഴിഞ്ഞപ്പോൾ. പ്രതീക്ഷ മാത്രം അല്ല കുറച്ചു പേടിയും കൂടി തോന്നുന്നു’

ടൊവിനോ തോമസിനെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ ജിതിന്‍ ലാല്‍ സംവിധാനം ചെയ്യുന്ന ചിത്രം അജയന്റെ രണ്ടാം മോഷണം (എആര്‍എം) എന്ന ചിത്രത്തിന്റെ ടീസര്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. മികച്ച പ്രേക്ഷക പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ആരാധകര്‍ അമിത പ്രതീക്ഷയിലുമാണ്. ഇപ്പോഴിതാ ഇതിനെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ടീസര്‍ കണ്ട് കഴിഞ്ഞപ്പോള്‍. പ്രതീക്ഷ മാത്രം അല്ല കുറച്ചു പേടിയും കൂടി തോന്നുന്നു. പണ്ട് ഉള്ളവര്‍ പറയുന്ന പോലെ കാണാന്‍ നല്ല മൊഞ്ചുള്ള ചക്ക ഉള്ളുന്ന് തുറന്നു നോക്കിയപ്പോള്‍ മൊത്തം പൊള്ള ഇങ്ങനെ പൊള്ള ആകത്തിരിക്കട്ടെ നല്ല കാമ്പുള്ള ചക്ക പ്രതീക്ഷിക്കുന്നുവെന്നാണ് ഹൃതിക് രാജ് പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.

ഒരു പക്ഷെ മലയാളം ഇത്രെയും പ്രതീക്ഷയോടെ കാത്തിരുന്ന ഒരു ചിത്രം ഉണ്ടാകില്ല……
ടോവിനോ തോമസ് എന്ന നടന്റെ കരിയര്‍ ഗ്രാഫ് ഉയര്‍ത്താനും അഭിനയ പ്രകടനം കാണാനും ഈ ചിത്രത്തിലൂടെ സാധിക്കും എന്ന് പ്രതീക്ഷിക്കുന്നു ……..
നല്ല ക്വാളിറ്റി ഐറ്റം തന്നെ ആണ് വന്നിരിക്കുന്നത് എന്നതില്‍ തര്‍ക്കമില്ല…….
ഇപ്പൊള്‍ വന്ന ടീസറില്‍ മണിയന്‍ എന്ന കഥാപാത്രത്തെ കാണിക്കുന്നു ഒരു കൊച്ചു
മുത്തശ്ശി കഥയിലെ കഥാപാത്രം ആയ മണിയന്‍ ആയി അവന്റെ അമനിഷികഥയും ഉല്‍കൊള്ളിക്കുന്ന ടീസര്‍
……..
ടീസര്‍ കണ്ട് കഴിഞ്ഞപ്പോള്‍. പ്രതീക്ഷ മാത്രം അല്ല കുറച്ചു പേടിയും കൂടി തോന്നുന്നു.
പണ്ട് ഉള്ളവര്‍ പറയുന്ന പോലെ കാണാന്‍ നല്ല മൊഞ്ചുള്ള ചക്ക ഉള്ളുന്ന് തുറന്നു നോക്കിയപ്പോള്‍ മൊത്തം പൊള്ള ഇങ്ങനെ പൊള്ള ആകത്തിരിക്കട്ടെ
നല്ല കാമ്പുള്ള ചക പ്രതീക്ഷിക്കുന്നു
…….
എന്തായാലും ജിതിന്‍ ലാലിനും അണിയറ പ്രവര്‍ത്തകര്‍ക്കും മംഗളം നേരുന്നു സിനിമ വിജയിക്കട്ടെ
……..

അഞ്ച് ഭാഷകളില്‍ ഒരുങ്ങുന്ന ചിത്രം പാന്‍ ഇന്ത്യന്‍ ചിത്രമായാണ് എത്തുന്നത്. യുജിഎം പ്രൊഡക്ഷന്‍സ്, മാജിക് ഫ്രെയിംസ് എന്നീ ബാനറുകളില്‍ ഡോ. സക്കറിയ തോമസ്, ലിസ്റ്റിന്‍ സ്റ്റീഫന്‍ എന്നിവര്‍ ചേര്‍ന്നാണ് വമ്പന്‍ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രം നിര്‍മിക്കുന്നത്. തമിഴില്‍ സംവിധായകന്‍ ലോകേഷ് കനകരാജും, ആര്യയും മലയാളത്തില്‍ പൃഥ്വിരാജും ഹിന്ദിയില്‍ ഹൃത്വിക് റോഷനും തെലുങ്കില്‍ നാനിയും കന്നഡയില്‍ രക്ഷിത് ഷെട്ടിയും ചേര്‍ന്നാണ് ടീസറുകള്‍ പുറത്തിറക്കിയത്.

ബേസില്‍ ജോസഫ്, ജഗദീഷ്, ഹരീഷ് ഉത്തമന്‍, ഹരീഷ് പേരടി, പ്രമോദ് ഷെട്ടി, രോഹിണി എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു.കളരിക്ക് ഏറെ പ്രാധാന്യം നല്‍കുന്ന ചിത്രത്തില്‍ മണിയന്‍, അജയന്‍, കുഞ്ഞിക്കേളു എന്നീ മൂന്ന് തലമുറയില്‍പ്പെട്ട കഥാപാത്രങ്ങളെയാണ് ടൊവിനോ അവതരിപ്പിക്കുന്നത്. തമിഴില്‍ ‘കന’ തുടങ്ങിയ ശ്രദ്ധേയമായ ഹിറ്റ് ചിത്രങ്ങള്‍ക്ക് ഗാനങ്ങളൊരുക്കിയ ദിബു നൈനാന്‍ തോമസാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. അഡിഷനല്‍ സ്‌ക്രീന്‍പ്ലേ: ദീപു പ്രദീപ്, ജോമോന്‍ ടി ജോണ്‍ ആണ് ഛായാഗ്രാഹണം. ഇന്ത്യയില്‍ ആദ്യമായി ആരി അലക്‌സ സൂപ്പര്‍35 ക്യാമറയില്‍ ഷൂട്ട് ചെയ്യുന്ന സിനിമയാണിത്. എഡിറ്റര്‍: ഷമീര്‍ മുഹമ്മദ്, പ്രോജക്ട് ഡിസൈന്‍: എന്‍.എം ബാദുഷ.

Gargi

Recent Posts

അദ്ദേഹത്തിന് ദേഷ്യം വന്നാൽ പിന്നെ ശിവതാണ്ഡവമാണ്! മധു ബാലകൃഷ്‌ണന്റെ സ്വഭാവത്തെ കുറിച്ച് ഭാര്യ

മലയാളത്തിൽ നല്ല ശബ്ധ ഗാംഭീര്യമുള്ള ഗായകൻ ആണ് മധു ബാലകൃഷ്ണൻ, ഇപ്പോൾ ഗായകന്റെ സ്വഭാവത്തെ കുറിച്ച് ഭാര്യ ദിവ്യ പറഞ്ഞ…

2 hours ago

മനഃപൂർവം പ്രേക്ഷകരെ കരയിപ്പിക്കുന്നതല്ല! അത്തരത്തിലുള്ള സിനിമകൾ  ചെയ്യാൻ കാരണമുണ്ട്; ബ്ലെസ്സി

മലയളത്തിൽ ഒരുപാട് സിനിമകൾ സംവിധാനം ചെയ്യ്തിട്ടില്ലെങ്കിലും, ചെയ്യ്ത സിനിമകൾ എല്ലാം തന്നെ പ്രേക്ഷകരെ കണ്ണ് നനയിച്ചിട്ടുണ്ട്, അങ്ങനൊരു സംവിധായകനാണ് ബ്ലെസ്സി,…

3 hours ago

ജീവിതത്തില്‍ ഒരുപാട് പ്രതിസന്ധികളും വെല്ലുവിളികളും സമാന്തയ്ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്

തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍ നായികയാണ് സമാന്ത രൂത് പ്രഭു . താരകുടുംബത്തിന്റെ പാരമ്പര്യമോ അല്ലെങ്കിൽ ഗോഡ് ഫാദര്‍മാരുടെ പിന്തുണയോ ഇല്ലാതെയാണ്…

3 hours ago

എന്തെങ്കിലും ചെയ്യണം എന്ന് കരുതി പ്ലാൻ ചെയ്തല്ല ബിഗ് ബോസിലേക്ക് പോയത്, ശ്രീതു

ബിഗ് ബോസ് മലയാളം സീസൺ 6 ൽ ടോപ് 6 വരെ എത്തിയ മത്സരാർത്ഥിയായിരുന്നു സീരിയൽ താരം കൂടിയായ ശ്രീതു…

3 hours ago

പതുക്കെ പതുക്കെ സംവിധായകനും നിർമ്മാതാവുമെല്ലാം അതിനോട് പൊരുത്തപ്പെടുകയായിരുന്നു, കെ ആർ വിജയ

തെന്നിന്ത്യൻ സിനിമാ രംഗത്ത് ഏറെ ബഹുമാന്യ സ്ഥാനം ലഭിക്കുന്ന നടിയാണ് കെആർ വിജയ. തെന്നിന്ത്യൻ സിനിമാ രംഗത്ത് ഒരു കാലത്തെ…

3 hours ago

ദുബായ് കപ്പല്‍ സര്‍വീസ് ആരംഭിക്കുന്നതിനുള്ള നടപടികള്‍ അന്തിമ ഘട്ടത്തിലേക്ക്

പ്രവാസികള്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ദുബായ് കപ്പല്‍ സര്‍വീസ് ആരംഭിക്കുന്നതിനുള്ള നടപടികള്‍ അന്തിമ ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. നിരവധി കപ്പല്‍ സര്‍വീസ്…

4 hours ago