ഭര്‍ത്താവ് നാല് വര്‍ഷമായി മറ്റൊരു സ്ത്രീയ്‌ക്കൊപ്പം ; പൊട്ടിക്കരഞ്ഞ് സംയുക്‌ത

ബിഗ്ഗ് ബോസ് തമിഴ് സീണ്‍ 4 ന് ശേഷമാണ് സംയുക്ത ഷണ്‍മുഖാനന്ദം എന്ന നടിയെ ആളുകള്‍ കൂടുതല്‍ അടുത്തറിഞ്ഞത്. അങ്ങനെ ഒരു റിയാലിറ്റി ഷോയിലൂടെ എനിക്ക് ജീവിതം ഉണ്ടാക്കി തന്നത് വീഡിയോ ജോക്കിയും  ഗായികയുമൊക്കെയായ ഭാവ്‌ന ബാലകൃഷ്ണന്‍ ആണെന്നാണ്  സംയുക്ത പറയുന്നത്. തമിഴിലെ ഒരു ഓൺലൈൻ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെയാണ് തന്റെ ജീവിതത്തില്‍ സംഭവിച്ച ഏറ്റവും വലിയ താളപ്പിഴയെ കുറിച്ച് നടി തുറന്നു പറഞ്ഞത്. തുഗ്ലക്ക് ദര്‍ബാര്‍, ഓള് തുടങ്ങിയ സിനിമകളിലൂടെയാണ് സംയുക്ത തന്റെ സിനിമാ കരിയര്‍ ആരംഭിച്ചത്. ആ സമയത്താണ് ബിസിനസ്സുകാരനായ കാര്‍ത്തിക് ശങ്കറുമായി സംയുക്‌ത പ്രണയത്തിലാവുന്നതും വിവാഹം ചെയ്യുന്നതും. റയാന്‍ എന്ന മകനും ഇവര്‍ക്കുണ്ട്. ദുബായിലാണ് കാര്‍ത്തിക്കിന്റെ ബിസിനസ് സ്ഥാപനങ്ങൾ. അവിടെയാണ് അയാള്‍ ജോലി ചെയ്യുന്നത്. സംയുക്ത ചെന്നൈയിലും. കൊവിഡ് കാലത്താണ് ഭര്‍ത്താവ് കഴിഞ്ഞ നാല് വര്‍ഷമായി ദുബായില്‍ മറ്റൊരു സ്ത്രീയ്ക്ക് ഒപ്പമാണ് താമസിയ്ക്കുന്നത് എന്ന് സംയുക്ത അറിയുന്നത്. ഈ സംഭവം അറിഞ്ഞ് താൻ മാനസികമായി തകര്‍ന്നു പോയി എന്നാണ് നടി പറഞ്ഞത്. ലോക്ക് ഡൗണ്‍ ആയതിനാല്‍ എങ്ങോട്ടും പോകാനും, ഒന്നും ചെയ്യാനും സംയുക്തയ്ക്ക് അപ്പോള്‍ സാധിച്ചില്ല. കുഞ്ഞിനെയും വച്ച് എങ്ങനെ ജീവിക്കണം എന്നറിയാത്ത ധര്‍മ സങ്കടത്തിലായിരുന്നു താനെന്ന് സംയുക്ത പറയുന്നു. ഞാന്‍ താമസിച്ചിരുന്ന അതേ അപ്പാര്‍ട്‌മെന്റിലാണ് ഭാവ്‌ന ബാലകൃഷ്ണനും താമസിച്ചിരുന്നത്.

സ്‌കൂളില്‍ എന്റെ സീനിയറായിരുന്നു ഭാവ്‌ന എങ്കിലും ഞങ്ങള്‍ തമ്മില്‍ അത്രയും ക്ലോസ് ആയിരുന്നില്ല. കണ്ടാല്‍ ഹായ് , ബൈ പറയും. അത്രമാത്രം. പിന്നീട് ഞങ്ങള്‍ സംസാരിക്കാനും അടുത്തിടപഴകാനും തുടങ്ങി. ഒരിക്കല്‍ ഭാവ്‌ന എന്റെ ഭര്‍ത്താവിനെ കുറിച്ചും അദ്ദേഹത്തിന്റെ ജോലികളെ കുറിച്ചും എല്ലാം ചോദിച്ചു. ആദ്യം ഞാന്‍ എല്ലാം മറച്ചു വയ്ക്കാനാണ് ആദ്യം ശ്രമിച്ചത്. പക്ഷെ അതുവരെ അടക്കി പിടിച്ചിരുന്ന കരച്ചില്‍ ഭാവ്‌നയുടെ മുന്നില്‍ വിങ്ങിപ്പൊട്ടി. സംഭവിച്ചതെല്ലാം ഞാന്‍ ഭാവ്‌നയോട് പറഞ്ഞു. അവര്‍ എന്നെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു. എന്റെ എട്ടാം വിവാഹ വാര്‍ഷികത്തിന്റെ സമയമായിരുന്നു അത്. അതെല്ലാം പറഞ്ഞ് ഞാന്‍ ഒരുപാട് സങ്കടപ്പെട്ടു. അവര്‍ എനിക്ക് മാനസികമായി വലിയ പിന്‍ബലം നല്‍കി. ഞങ്ങള്‍ ഒരുമിച്ച് വര്‍ക്കൗട്ട് ഒക്കെ ചെയ്യാന്‍ തുടങ്ങി. മറ്റാരുടെയും സഹായം ഇല്ലാതെ ജീവിതത്തില്‍ വിജയിച്ചു കാണിക്കണം എന്ന് പറഞ്ഞ്, ഭാവ്‌നയാണ് ബിഗ്ഗ് ബോസിലേക്ക് പോകാന്‍ എന്നെ നിര്‍ബന്ധിച്ചത്. അതുമായി ബന്ധപ്പെട്ട ആളുകളെ വിളിക്കുന്നതിനും എന്റെ പേര് നല്‍കുന്നതിനും എല്ലാം അവര്‍ തന്നെ മുന്‍കൈ എടുത്തത് ഭാവ്ന ആണെന്നും സംയുക്‌ത പറഞ്ഞു.

Sreekumar

Recent Posts

പലപ്പോഴും യേശുദാസിനെതിരെ നിരവധി വിമർശനങ്ങളാണ് ഉയർന്നിട്ടുള്ളത്

മലയാളത്തിന്റെ പ്രിയ ഗായകൻ ആണെങ്കിലും യേശുദാസിനെ കുറിച്ച് നിരവധി വിമർശങ്ങൾ ഉയരാറുണ്ട്. അതിലൊന്നാണ് എമ്പതുകളിലെയും തൊണ്ണൂറുകളിലെയും പല ഗായകരുടെയും അവസരം…

9 mins ago

ഒരു സിനിമയുടെയും പ്രെമോഷന് പോകാത്ത നയൻസിന് ഇതെന്ത് പറ്റി? ആ ചോദ്യത്തിനുള്ള ഉത്തരമിതാ

സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…

15 hours ago

ഈ രോഗത്തെ തീർച്ചയായും അതിജീവിക്കും, ഹൃദയം തൊടുന്ന പോസ്റ്റുമായി നടി ഹിന, എന്താണ് സ്തനാർബുദം എന്നറിയാം

സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…

16 hours ago

രാജ്യമാകെ ശ്രദ്ധിക്കുന്ന ഭർത്താവിന്റെ അഭിമാന നേട്ടം; സന്തോഷം പങ്കുവെച്ച് നടി ലെന

തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

18 hours ago

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

20 hours ago

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

1 day ago