Film News

ശരിക്കും കുറുക്കന്റെ സ്വഭാവം കാണിച്ചു ,കാശ് മുഴുവൻ വാങ്ങി പോയി’; ബിജുക്കുട്ടനെതിരെ സംവിധായകൻ

നടൻ ബിജു കുട്ടനെതിരെ ആരോപണവമായി സംവിധായകൻ . ബിജുക്കുട്ടൻ   സിനിമാ പ്രമോഷന് സഹകരിക്കുന്നില്ലെന്ന് ആണ്  പരാതി. കള്ളന്മാരുടെ വീട് എന്ന സിനിമയുടെ സംവിധായകൻ ഹുസൈൻ അറോണിയാണ്  ആരോപണവുമായി എത്തിയിരിക്കുന്നത്. അഭിനയത്തിനും പ്രമോഷനും ഉൾപ്പടെയുള്ള തുക മുൻകൂറായി വാങ്ങിയ നടൻ ഇപ്പോൾ സിനിമയുമായി യാതൊരു തരത്തിലും സഹകരിക്കുന്നില്ലെന്നാണ് ഹുസൈന്റെ ആരോപണം. ചിത്രം ജനുവരി അഞ്ചിന് റിലീസ് ചെയ്യാനിരിക്കെയാണ് സംവിധായകൻ ഇക്കാര്യങ്ങൾ തുറന്നു പറയുന്നത്. ഹുസൈൻ അറോണിയുടെ വാക്കുകൾ ഇങ്ങനെ ആണ്. ഈ സിനിമയുടെ ഏറ്റവും വലിയ കഥാപാത്രമായി നമ്മൾ കാണുന്നത് ബിജു കുട്ടനെയാണ്. ഇത്രയും പേർ അഭിനയിച്ചു, 32 പേർക്ക് അവസരം കൊടുത്തു. പോസ്റ്ററിലും പ്രധാന അഭിനേതാക്കളുടെ പടമൊക്കെ കാണുന്നുണ്ട്. പക്ഷേ പ്രമോഷന് അവരെ കാണുന്നില്ല. ഒരുപാട് തവണ വിളിച്ചതുമാണ്, പക്ഷേ സഹകരിക്കുന്നില്ല. ഇങ്ങനെ സഹകരിക്കാതെ വരുമ്പോൾ തന്നെ നമ്മളോപ്പോലുള്ള പുതിയ സിനിമാക്കാർ ഭയന്ന് പുറകിലേക്കു പോകും. ഷൂട്ടിങ് സമയത്തൊക്കെ ഇവർ നല്ല സഹകരണമായിരിക്കും, പ്രമോഷന്റെ സമയത്ത് എപ്പോൾ വേണമെങ്കിലും വിളിച്ചോളൂ, റെഡിയാണ്, രണ്ട് ദിവസം മുമ്പ് വിളിച്ചു പറഞ്ഞാൽ മതിയെന്നു പറയും. രണ്ട് ദിവസമല്ല, രണ്ട് മാസം മുമ്പ് വിളിച്ചു പറഞ്ഞിട്ടും സഹകരിക്കുന്നില്ല. സഹകരിക്കാമെന്ന് പറഞ്ഞവർ പോലും സഹകരിക്കുന്നില്ല. ഇവിടെ ഇങ്ങനെ വന്ന് ഇരിക്കുന്നുണ്ടെങ്കിലും ഞങ്ങളുടെ മുഖത്തൊന്നും സന്തോഷം കാണാൻ കഴിയില്ല.

ഈ സിനിമയ്ക്കു ഫണ്ട് കണ്ടെത്തിയ അവസ്ഥയൊക്കെ വളരെ വിഷമം നിറഞ്ഞതായിരുന്നു. കൃത്യമായ പ്രമോഷനില്ലാതെ ഈ സിനിമ ജനങ്ങൾക്കു മുന്നിലെത്താൻ വിഷമമാണ്. സിനിമയെക്കുറിച്ച് ഞങ്ങൾക്ക് ഭയമില്ല, പ്രമോഷൻ കൊടുത്തില്ലെങ്കിൽപോലും ജനങ്ങൾ ഏറ്റെടുത്താൽ വിജയിക്കും. ഈ പ്രമോഷനു തന്നെ പല ചാനലുകാരെയും വിളിച്ചപ്പോൾ ആർട്ടിസ്റ്റുകൾ ഉണ്ടെങ്കിൽ മാത്രമേ വരുകയുള്ളു എന്നു പറഞ്ഞു. അത് നമ്മളെ വീണ്ടും വിഷമിപ്പിക്കുകയാണ്. പ്രമോഷനില്ലാതെ ഇത് തിയറ്ററിലേക്കു പോകുമ്പോൾ തിയറ്ററുകാർ ചോദിക്കും ഈ സിനിമയ്ക്കു പ്രമോഷനുണ്ടോ? അവരോടും മറുപടിയില്ല. നൂറ് തിയറ്ററുകൾ എടുത്ത് റിലീസ് ചെയ്യാൻ നോക്കുമ്പോൾ അത് 50 തിയറ്ററിലേക്ക് ഒതുങ്ങും. നമ്മൾ അതിനു തയാറെടുക്കാത്തതുകൊണ്ടല്ല. പക്ഷേ നമുക്കൊപ്പമുള്ള ആർട്ടിസ്റ്റുകൾ സഹകരിക്കാത്തതുകൊണ്ടാണ്. ധർമജൻ വരെ ഇക്കാര്യം വെട്ടിത്തുറന്നു പറഞ്ഞതാണ്. ബിജു കുട്ടൻ മുഴുനീള വേഷമാണ് ഈ സിനിമയിൽ ചെയ്യുന്നത്.

ആറു നായകന്മാരിൽ പ്രാധാന്യമുള്ള വേഷമാണ്. ഇവർക്കു കൊടുക്കാത്തതിൽ കൂടുതൽ ബിജുക്കുട്ടനെ  ബൂസ്റ്റ് ചെയ്തു. പക്ഷേ ബിജു കുട്ടന് അത് ഇതുവരെയും മനസ്സിലായിട്ടില്ല. ഇനി അത് മനസ്സിലാകണമെങ്കിൽ അദ്ദേഹം തന്റെ ഈ വാക്കുകൾ കേൾക്കണമെന്നും  അല്ലെങ്കിൽ ഈ സിനിമ കാണണമെന്നും ഹുസൈൻ അറോണി പറയുന്നു.  സിനിമ കാണാൻ വിളിച്ചിട്ടു പോലും വന്നില്ല. ആ വിഷമം ഞങ്ങളുടെയൊക്കെ മുഖത്തുണ്ട്. ഒരു രീതിയിലും സഹകരിക്കുന്നില്ല. അവഗണനകൾ ഏറ്റുവാങ്ങിയാണ് വന്നിരിക്കുന്നത്. അഭിനയിച്ച സിനിമ റിലീസിനു വരുമ്പോൾ ഒരാളുടെയും മുഖം ഇങ്ങനെയായിരിക്കില്ല, സന്തോഷത്തിലാകും ഉള്ളത്. ഈ ദുഃഖത്തിനു കാരണം ഒരു സമയത്ത് പിന്തുണച്ച് നിന്നവരുടെ പിന്മാറ്റം തന്നെയാണ്. ലൊക്കേഷൻ മുതൽ തുടങ്ങിയ പ്രശ്‌നങ്ങളാണ്. ഷൂട്ട് തീരുന്നതിനു മുമ്പ് തന്നെ മുഴുവൻ പൈസയും മേടിച്ചു പോയതാണ്. ടിവിയിലൊക്കെയുള്ള ബിജു കുട്ടന്റെ പ്രവൃത്തികാണുമ്പോൾ ഇപ്പോൾ ചിരിയാണ് വരുന്നത്. ഇങ്ങനെയൊരു ബിജു കുട്ടനെയായിരുന്നില്ല നമ്മൾ മനസ്സിൽ കണ്ടിരുന്നത്. ഇവരെപ്പോലുള്ളവർ നമ്മുടെ സിനിമയിൽ വന്നാൽ ഗുണം ചെയ്യുമെന്നും ചിന്തിച്ചു. എന്റെ സിനിമയിലെ സ്റ്റാർ മമ്മൂട്ടിയും മോഹൻലാലുമല്ല, അത് ബിജു കുട്ടനാണ്. എന്റെ സിനിമയുടെ പ്രമോഷനു വരേണ്ട ഉത്തരവാദിത്തം അവർക്കുണ്ട്. അദ്ദേഹത്തിന്റെ കരിയറിലെ മികച്ച സിനിമയായിരിക്കും ഇത്. കുറുക്കൻ മനോജ് എന്ന കഥാപാത്രമാണ് പുള്ളി അവതരിപ്പിക്കുന്നത്. ആ പേര് തന്നെ ബിജു കുട്ടൻ തിരഞ്ഞെടുത്തതാണ്. ഇപ്പോൾ കുറുക്കന്റെ സ്വഭാവം പോലെ ആയിപ്പോയി’ ഹുസൈൻ അറോണി പറഞ്ഞു.

Sreekumar R