‘ഈ സിനിമയ്ക്ക് എന്തോ പ്രത്യേകത ഉണ്ട് കാരണം ഇത് കണ്ട് കഴിയുമ്പോള്‍ വല്ലാത്തൊരു ഫീല്‍ ആണ്..’

‘സൂപ്പര്‍ ശരണ്യ’ക്ക് ശേഷം അര്‍ജുന്‍ അശോകും അനശ്വര രാജനും വീണ്ടും ഒന്നിച്ച പുതിയ ചിത്രമാണ് ‘പ്രണയ വിലാസം’. തിയേറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച പ്രേക്ഷകപ്രതികരണങ്ങളാണ് ലഭിക്കുന്നത്. നിഖില്‍ മുരളി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ജ്യോതിഷ് എം, സുനു എന്നിവര്‍ ചേര്‍ന്നാണ്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധനേടുന്നത്. ‘ഈ സിനിമയ്ക്ക് എന്തോ പ്രത്യേകത ഉണ്ട് കാരണം ഇത് കണ്ട് കഴിയുമ്പോള്‍ വല്ലാത്തൊരു ഫീല്‍ ആണ്..’ എന്നാണ് ഹുസൈന്‍ ഖാദര്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.

പ്രണയ വിലാസം വെറുമൊരു ക്ലിഷേ ലവ് സ്റ്റോറിക്ക് ഉപരി something സ്‌പെഷ്യല്‍ ആയൊരു സിനിമ.. ഈ soul ഒക്കെ ഉള്ള സിനിമ എന്ന് ഒക്കെ പറയല്‍ ഇല്ലേ അത് പോലെ ഒന്ന്.. ഈ സിനിമക്ക് എന്തോ പ്രതേകത ഉണ്ട് കാരണം ഇത് കണ്ട് കഴിയുമ്പോള്‍ വല്ലാത്തൊരു ഫീല്‍ ആണ്..
രണ്ടു കാലഘട്ടത്തിലെ പ്രണയങ്ങള്‍ ആണ് പ്രണയ വിലാസത്തിന്റെ തീം.. അത് കൊണ്ട് തന്നെ നമ്മളെ പോലെ ഉള്ള ന്യൂ gen ഓഡിയന്‍സിനും അത് പോലെ നമ്മുടെ ഒക്കെ parents ന്റെ കാലഘട്ടത്തില്‍ ഉള്ളവര്‍ക്ക് ആയാലും ഒരേ പോലെ റിലേറ്റ് ചെയ്യാന്‍ പറ്റുന്ന സംഭവങ്ങള്‍ ആണ് സിനിമയില്‍ ഉള്ളത്, അത് കൊണ്ട് തന്നെ ഫാമിലി ഓഡിയന്‍സിനു വര്‍ക്ക് ആവാന്‍ ഉള്ള എല്ലാ സ്റ്റഫും ഉള്ളത് ആയി തോന്നിയിട്ടും ഉണ്ട്. ഒരു പ്ലസന്റ് ആയ കുറച്ചു നല്ല മുഹൂര്‍ത്തങ്ങള്‍ ആണ് പ്രണയ വിലാസം എനിക്ക് നല്‍കിയത്..

മമിത, മിയ, ഹക്കീം ഷാ, മനോജ് കെ യു തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു. സിബി ചാവറ, രഞ്ജിത്ത് നായര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ഷിനോസ് നിര്‍വ്വഹിക്കുന്നു. ഗ്രീന്‍ റൂം അവതരിപ്പിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ സംഭാഷണം ജ്യോതിഷ് എം,സുനു എ വി എന്നിവര്‍ ചേര്‍ന്ന് എഴുതുന്നു. സുഹൈല്‍ കോയ,മനു മഞ്ജിത്, വിനായക് ശശികുമാര്‍ എന്നിവരുടെ വരികള്‍ക്ക് ഷാന്‍ റഹ്‌മാന്‍ സംഗീതം പകരുന്നു. എഡിറ്റിംഗ്-ബിനു നെപ്പോളിയന്‍, കലാസംവിധാനം- രാജേഷ് പി വേലായുധന്‍, മേക്കപ്പ്- റോണക്‌സ് സേവ്യര്‍, വസ്ത്രാലങ്കാരം-സമീറ സനീഷ്, സൗണ്ട് ഡിസൈന്‍- ശങ്കരന്‍ എ എസ്, കെ സി സിദ്ധാര്‍ത്ഥന്‍, , സൗണ്ട് മിക്‌സ്- വിഷ്ണു സുജാതന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ഷബീര്‍ മലവട്ടത്ത്, ചീഫ് അസോസിയേറ്റ്- സുഹൈല്‍ എം, കളറിസ്റ്റ്-ലിജു പ്രഭാകര്‍, സ്റ്റില്‍സ്-അനൂപ് ചാക്കോ, നിദാദ് കെ എന്‍, ടൈറ്റില്‍ ഡിസൈന്‍-കിഷോര്‍ വയനാട്, പോസ്റ്റര്‍ ഡിസൈനര്‍-യെല്ലോ ടൂത്ത്.ഫെബ്രുവരി ഇരുപത്തിനാലിന് ”പ്രണയ വിലാസം ‘ തീയേറ്ററിലെത്തുന്നു. പി ആര്‍ ഒ-എ എസ് ദിനേശ്.

Gargi

Recent Posts

‘ജയിൽ ഭരിക്കുന്നത് ടി പി കേസ് പ്രതികൾ, സിപിഎമ്മിനെയും സർക്കാരിനെയും ഭീഷണിപ്പെടുത്തുന്നു’; കടുപ്പിച്ച് കെ കെ രമ

തിരുവനന്തപുരം: ടിപി കേസ് പ്രതികൾ സിപിഎമ്മിനെയും സർക്കാരിനെയും ഭീഷണിപ്പെടുത്തുന്നുണ്ടെന്ന് കെ കെ രമ എംഎൽഎ. കേസിലെ മൂന്ന് പ്രതികളെ വിട്ടയക്കാനുള്ള…

9 hours ago

ഇത് കേരള മോഡൽ! ലോകം എഐ തരംഗത്തില്‍ മുന്നേറുമ്പോൾ എഐ മേഖലയിൽ കരുത്ത് തെളിയിക്കാനൊരുങ്ങി കേരളം

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ഐബിഎമ്മുമായി സഹകരിച്ച് ജൂലൈ 11, 12 തീയതികളില്‍ കൊച്ചിയില്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ജനറേറ്റീവ് എഐ കോണ്‍ക്ലേവില്‍…

9 hours ago

കല്‍ക്കി 2898 എ ഡി-യുടെ വിസ്മയിപ്പിക്കുന്ന പ്രീ റിലീസ് ട്രെയിലര്‍ പുറത്ത്; ചിത്രം ജൂണ്‍ 27-ന് തീയറ്ററുകളിലേക്ക്

പ്രേക്ഷകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന പ്രഭാസ് – നാഗ് അശ്വിന്‍ ബ്രഹ്‌മാണ്ഡ ചിത്രം ‘കല്‍ക്കി 2898 AD’യുടെ പ്രി റിലീസ് ട്രെയിലര്‍…

9 hours ago

10 ലക്ഷം സമ്പാദിക്കാന്‍ കഠിനാദ്ധ്വാനിയാകേണ്ട, നല്ലൊരു കുടിയനായാല്‍ മതി!! തമിഴ്‌നാട് സര്‍ക്കാറിനെ വിമര്‍ശിച്ച് നടി കസ്തൂരി

കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തില്‍ ജീവന്‍ നഷ്ടമായവരുടെ കുടുംബത്തിന് സഹായം പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടി കസ്തൂരി. സ്വന്തം…

9 hours ago

വിജയ്യുടെ അന്‍പതാം പിറന്നാള്‍ ആഘോഷത്തിനിടെ അപകടം!! കുട്ടിയ്ക്ക് ഗുരുതരമായി പൊള്ളലേറ്റു

ഇളയദളപതി വിജയ്യുടെ അന്‍പതാം പിറന്നാളാഘോഷത്തിലെ സാഹസിക പരിപാടിയ്ക്കിടെ കുട്ടിക്ക് പൊള്ളലേറ്റു. പൊള്ളലേറ്റ കുട്ടിയുടെ നില ഗുരുതരമാണ്. ചെന്നൈയില്‍ ആരാധകര്‍ സംഘടിപ്പിച്ച…

10 hours ago

ജയം രവിയുമായി വിവാഹമോചിതയാകുന്നതായി വാർത്തകൾ; കിടിലൻ മറുപടി നൽകി ഭാര്യ ആരതി

തെന്നിന്ത്യൻ സൂപ്പർ താരം ജയം രവിയും ഭാര്യ ആരതിയും വിവാഹമോചിതരാകുന്നതായി വാർത്തകൾ വന്നിരുന്നു. സോഷ്യൽ മീഡിയയിൽ നടക്കുന്ന ഈ പ്രചാരണങ്ങളോട്…

10 hours ago