ജാസ്മിന്റെ ഇമേജ് മാറി; ഗബ്രി-ജാസ്മിന്‍ പ്രണയം സത്യമാണ്; ജാസ്മിനുമായി താരതമ്യം ചെയ്യുന്നത് എന്നെയാണ്; ആര്യ  

Follow Us :

ബിഗ്ഗ്‌ബോസ് മത്സരാർത്ഥി ജാസ്മിനെക്കുറിച്ച് നിരവധി പേർ ഇതിനോടകം തന്നെ സ്വന്തം അഭിപ്രായങ്ങളും വിമർശനങ്ങളും വ്യക്തമാക്കി കഴിഞ്ഞിട്ടുണ്ട്. പോസിറ്റീവിനെക്കാൾ കൂടുതൽ ജാസ്‌മിന്റെ നെഗറ്റീവ് ആണ് ഏറെ ചർച്ചയായത്. ഇതിനിടെയാണ് ഷോയില്‍ നിന്നും ഗബ്രി പുറത്താകുന്നത്. വലിയ ഞെട്ടലുണ്ടാക്കിയ പുറത്താകല്‍ ആയിരുന്നു ഗബ്രിയുടേത്. ഇപ്പോഴിതാ ജാസ്മിനെക്കുറിച്ചുള്ള നടിയും അവതാരകയുമായ ആര്യ ബഡായ്യുടെ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. ബിഗ് ബോസ് മലയാളം സീസണ്‍ 2 വിലെ മത്സരാര്‍ത്ഥിയായിരുന്നു ആര്യ. ഓണ്‍ലൈന്‍ മാധ്യമങ്ങളോട് സംസാരിക്കവെയാണ് ആര്യയുടെ പ്രതികരണം. ജാസ്മിന് ആയിരിക്കുമോ കപ്പ്? എന്ന ചോദ്യത്തിന് അറിയില്ല, ചിലപ്പോള്‍ ആവാം, ആവാതിരിക്കാം എന്നായിരുന്നു ആര്യയുടെ മറുപടി. ജാസ്മിന് അത്യാവശ്യം സപ്പോര്‍ട്ടുണ്ട്. പുറത്തേ ജാസ്മിന്റെ ഇമേജ് മാറി. ജാസ്മിന്‍ ട്രാക്ക് മാറ്റിയിട്ടുണ്ട്. ഇനി ജാസ്മിന്‍ കുറേക്കൂടി നല്ലതാകും. ജാസ്മിന്  പോസിറ്റാവായി വരും. മാത്രമല്ല ഫേവറിസം ഉണ്ടാകുമോ എന്നറിയില്ലെന്നും ആര്യ വ്യക്യതമാക്കി. ജാസ്മിനുമായി താരതമ്യം ചെയ്യുന്നത് തന്നെയാണ്. സീസണ്‍ 2 ആര്യയ്‌ക്കൊരു കപ്പ് എന്നായിരുന്നു പറഞ്ഞത്.

പക്ഷെ എനിക്ക് ഇതുമായി ഒരു അറിവുമില്ലായിരുന്നു. പുറത്തിറങ്ങിയപ്പോള്‍ ആളുകള്‍ പറയുമ്പോഴാണ് അറിയുന്നത്. എനിക്കത് വ്യക്തിപരമായി മാനസികമായി ഭയങ്കര ബുദ്ധിമുട്ടുണ്ടാക്കി. എനിക്കാരും അതിനകത്ത് കപ്പ് തരാം എന്നൊന്നും പറഞ്ഞിരുന്നില്ല.  എങ്ങനെയാണ് ടെലികാസ്റ്റ് ചെയ്തിരുന്നതെന്ന് താന്‍ അറിഞ്ഞിരുന്നില്ല. പുറത്ത് വന്ന ശേഷമാണ് താന്‍ പല കാര്യങ്ങളും അറിഞ്ഞതെന്നും ആര്യ പറയുന്നു. അന്നേ തങ്ങളുടെ സീസണിലുണ്ടായിരുന്നവര്‍ പറഞ്ഞിരുന്നു ബിഗ് ബോസ് വെല്‍ എഡിറ്റഡ് ഷോ ആണെന്ന്. എന്ത് പുറത്തേക്ക് വരണമെന്ന് തീരുമാനിക്കുന്നത് ഇതിന്റെ ക്രിയേറ്റേഴ്‌സാണ്. ആരെ എങ്ങനെ കാണിക്കണം. ആദ്യം എങ്ങനെ കാണിക്കണം പിന്നീട് എങ്ങനെ കാണിക്കണം ഇതെല്ലാം ക്രിയേറ്റേഴ്‌സിന്റെ കയ്യിലാണ്. ഞങ്ങളുടെ സീസണില്‍ 24 മണിക്കൂറും ഉണ്ടായിരുന്നില്ല. ആകെ ഒരു മണിക്കൂറായിരുന്നു ഉണ്ടായിരുന്നതെന്നും ആര്യ ചൂണ്ടിക്കാണിക്കുന്നു. മാത്രമല്ല നല്ല മത്സരാര്‍ത്ഥികളൊക്കെ ഇതിനോടകം തന്നെ പുറത്തായല്ലോ. ഇനി അതിനകത്തുള്ളതില്‍ ആര്‍ക്ക് കപ്പ് കിട്ടിയാലും ഒരു കുഴപ്പവുമില്ല എന്നാണ് ആര്യ പറഞ്ഞത്. ഈ ഷോയില്‍ പങ്കെടുക്കാതെ പുറത്തു നിന്ന് കണ്ടിരുന്നപ്പോള്‍ ഭയങ്കര ഇഷ്ടമായിരുന്നു. പങ്കെടുത്തു കഴിഞ്ഞപ്പോള്‍ ആ ഇഷ്ടം പോയെന്നും ആര്യ പറയുന്നുണ്ട്. ജനങ്ങള്‍ക്ക് ഇഷ്ടം ഉള്ള ആളെ കുറച്ചധികം പ്രൊജക്ട് ചെയ്ത് കാണിക്കുന്നുണ്ടാകാം. എന്തൊക്കെ പറഞ്ഞാലും ഇതൊരു ബിസിനസാണ്. അവര്‍ കാശിറക്കുന്നതാണ്. ജനങ്ങള്‍ കാണണം എന്നുണ്ടെങ്കില്‍ ജനങ്ങളുടെ ഇഷ്ടത്തിന് അനുസരിച്ച് കൊണ്ടു പോകണമല്ലോ എന്നാണ് ആര്യ ചോദിക്കുന്നത്. മാത്രമല്ല പുറത്തായ ഗബ്രിയെക്കുറിച്ചും ആര്യ സംസാരിക്കുന്നുണ്ട്. ഏറ്റവും മികച്ച മത്സരാര്‍ത്ഥികളില്‍ ഒരാളായിരുന്നു ഗബ്രി.

ഫൈനല്‍ ഫൈവില്‍ വരേണ്ടയാളായിരുന്നു. ഗബ്രി-ജാസ്മിന്‍ പ്രണയം സ്വാഭാവികമായിരുന്നുവെന്ന് തുടക്കത്തില്‍ തോന്നിയിരുന്നില്ലെങ്കിലും  ഇപ്പോള്‍ തോന്നുന്നുണ്ട് എന്നും ആര്യ തുറന്നു പറയുന്നുണ്ട്. അതേസമയം കഴിഞ്ഞ ദിവസവും ജാസ്മിനെക്കുറിച്ച് ഒരു സോഷ്യൽ മീഡിയ പോസ്റ്റ് വഴി ആര്യ പ്രതികരിച്ചിരുന്നു. ജാസ്മിന് നേരത്തെ ഉണ്ടായിരുന്ന നെഗറ്റീവ് ഇമേജ് മാറി വരുന്നുണ്ടെന്നും ബിഗ്ഗ്‌ബോസിൽ നിന്നും പുറത്തിറങ്ങിയാലുള്ള ജാസ്മിന്റെ അവസ്ഥ ഓർത്ത് വിഷമമുണ്ടെന്നുമാണ് ആര്യ പ്രതികരിച്ചത്. അതേസമയം ബിഗ് ബോസ് മലയാളം സീസണ്‍ 6 ലെ ശക്തയായ മത്സരാര്‍ത്ഥിയാണ് ജാസ്മിന്‍. തുടക്കം മുതല്‍ തന്നെ ഷോയിൽ ആധിപത്യം നേടാന്‍ ജാസ്മിന് സാധിച്ചിരുന്നു. അതേസമയം തന്നെ ഗബ്രിയുമായുള്ള ജാസ്മിന്റെ സൗഹൃദം വലിയ വിമര്‍ശനങ്ങളും ഏറ്റുവാങ്ങി. ഇരുവരും മുന്‍ കൂട്ടി തയ്യാറാക്കി വന്ന പ്രണയ നാടകം കളിക്കുന്നു എന്നായിരുന്നു വിമര്‍ശനം. ഇരുവരുടേയും അടുപ്പം കടുത്ത വിമര്‍ശനങ്ങള്‍ക്കും വിവാദങ്ങള്‍ക്കുമാണ് വഴിയൊരുക്കിയത്. ജാസ്മിന്റെ ജീവിതത്തിൽ പോലും പല മാറ്റങ്ങൾക്കും ഗബ്രിയുമായുള്ള സൗഹൃദം കാരണമാകുകയും ചെയ്തു.