Categories: Film News

‘എനിക്ക് അങ്ങനെയാെരു ആക്ടർ ആകണമെന്നില്ല’ ; പ്രതികരിച്ച് നമിത പ്രമോദ്

മലയാളികളുടെ പ്രിയപ്പെട്ട യുവനടിയാണ് നമിത പ്രമോദ്. സീരിയൽ രം​ഗത്ത് നിന്നും സിനിമകളിലേക്ക് കടന്ന് വന്ന് വിജയം കൈവരിക്കാൻ സാധിച്ച ചുരുക്കം ചില നടിമാരിൽ മുൻനിരയിൽ തന്നെയുള്ള നടി കൂടിയാണ് നമിത പ്രമോദ്. തുടക്കകാലത്ത് തന്നെ നിരവധി ഹിറ്റ് സിനിമകൾ നമിതയ്ക്ക്  ലഭിച്ചെങ്കിലും പിന്നീട് നമിത സിനിമകളിൽ സജീവമല്ലാതായി. എന്തുകൊണ്ട് നമിതയെ തുടരെ സിനിമകളിൽ കാണാത്തതെന്ന ചോദ്യം ആരാധകർക്കിടയിലുണ്ട്. 2014 ൽ ദുല്ഖർ സൽമാനും ഉണ്ണി മുകുന്ദനും നായകന്മാരായി പുറത്തിറങ്ങിയ  വിക്രമാദിത്യൻ ഉൾപ്പെടെയുള്ള സിനിമകളിലൂടെ സെൻസേഷനായി മാറിയ നടിയാണ് നമിത പ്രമോദ്. സത്യൻ അന്തിക്കാട്, ലാൽ ജോസ് തുടങ്ങിയ പ്രമുഖ സംവിധായകരുടെ ചിത്രങ്ങളിൽ തുടക്കകാലത്ത് തന്നെ അവസരം ലഭിച്ചിരുന്നു നമിതയ്ക്ക്. എന്നാൽ പിന്നീട് നമിതയെ സിനിമകളിൽ കാണാതായി. ഇപ്പോൾ വീണ്ടും നടി സിനിമകളിൽ  സജീവമായിക്കൊണ്ടിരിക്കുകയാണ്. ഈശോ ഉൾപ്പെ‌ടെയുള്ള സിനിമകൾക്ക് ശേഷം നമിതയുടേതായി പുറത്തിറങ്ങാനിരിക്കുന്ന സിനിമയാണ് രജനി.

കാളിദാസ് ജയറാമാണ് ചിത്രത്തിൽ നായകൻ ആയെത്തുന്നത്. ഇരുവരും ആദ്യമായി ഒരുമിച്ച് അഭിനയിക്കുന്ന സിനിമ കൂടിയാണിത്. തുടരെ സിനിമകൾ ചെയ്യാത്തതിനെക്കുറിച്ച് സംസാരിക്കുകയാണിപ്പോൾ നമിത പ്രമോദ്.മലയാളത്തിലെ ഒരു ഓൺലൈൻ മീഡിയക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി. തനിക്ക് ചെയ്യാൻ പറ്റാത്ത സിനിമകൾ ഒഴിവാക്കിയിട്ടുണ്ടെന്ന് നമിത പ്രമോദ് പറയുന്നു. ഏത് അഭിനേതാക്കൾക്കും വരുന്ന സിനിമകളിൽ നിന്നേ തെരഞ്ഞെടുക്കാൻ പറ്റൂ. വർഷത്തിൽ ഇത്ര പടം ചെയ്യാമെന്ന് ആരോടും വാക്കൊന്നും പറഞ്ഞിട്ടില്ല. എനിക്ക് അങ്ങനെയാെരു ആക്ടർ ആകണമെന്നില്ല. ഓടി നടന്ന് സിനിമ ചെയ്യണമെന്നില്ല. ഇപ്പോൾ വർക്ക് നടക്കുന്ന ഒരുപാട് സിനിമകളുടെ കഥ ഞാൻ കേട്ടതാണ്. നല്ല ടെക്നിക്കൽ ക്രൂവായിരുന്നു. പക്ഷെ എന്റെ കംഫർട്ടിലല്ലാത്ത കഥാപാത്രമായതിനാൽ വേണ്ടെന്ന് വ്യക്തമായി പറഞ്ഞു. ഒരുപരിധി വരെയെ എനിക്ക് ഇന്റിമേറ്റ് സീനുകളിൽ കംഫർട്ട് ഉള്ളൂ.

അപ്പോൾ ഞാനൊരിക്കലും എനിക്ക് ചെയ്യാൻ വേണ്ടി ആ സീൻ മാറ്റാമോ എന്ന് ചോദിക്കില്ല. സിനിമ ഡിമാന്റ് ചെയ്യുന്ന കാര്യമാണ്, എനിക്ക് വേണ്ടി മാറ്റാൻ പറയുന്നത് മോശമാണ്. ഒരുപാട് കോംപ്ലിക്കേറ്റഡായി സോപ്പ് പതപ്പിച്ച് പറയാറില്ല. കഥ ഇഷ്ടപ്പെ‌ട്ടില്ലെങ്കിൽ തുറന്ന് പറയുന്നതാണ് തന്റെ രീതിയെന്നും നമിത പ്രമോദ് വ്യക്തമാക്കി. നല്ല സിനിമകൾ കണ്ടാൽ അതിന്റെ മേക്കേർസിന് സിനിമ കണ്ട് ഇഷ്ടമായെന്നും ഒപ്പം പ്രവർത്തിക്കാൻ താൽപര്യമുണ്ടെന്നും മെസേജ് അയക്കാറുണ്ട്. സംവിധാനത്തിലേക്ക് കടക്കുമോ എന്നറിയില്ലെങ്കിലും എഴുതാൻ ഇഷ്ടമാണെന്നും നമിത പ്രമോദ് വ്യക്തമാക്കി. സംവിധായകൻ സിദ്ധാർത്ഥ് ശിവയാണ് പെർഫോമറെന്ന നിലയിൽ തന്നെ മാറി ചിന്തിക്കാൻ സഹായിച്ചതെന്നും നമിത പ്രമോദ് വ്യക്തമാക്കി. സിദ്ധാർത്ഥ് ശിവയുടെ ആണ് എന്ന സിനിമയിൽ നമിത പ്രമോദ് അഭിനയിച്ചിട്ടുണ്ട്. അഭിനയത്തിന് പുറമെ ബിസിനസിലും നടി ഇന്ന് സാന്നിധ്യം അറിയിക്കുന്നുണ്ട്. അടുത്തിടെയാണ് നടി സ്വന്തമായി കഫേ തുടങ്ങിയത്. രജനി മികച്ച വിജയമാകുമെന്ന പ്രതീക്ഷയിലാണ് നമിത പ്രമോദും സിനിമയുടെ അണിയറ പ്രവർത്തകരും. വിനിൽ സക്കറിയ വർ​ഗീസാണ് സിനിമയുടെ തിരക്കഥാകൃത്തും സംവിധായകനും. നവംബർ 17 ന് സിനിമ തിയറ്ററുകളിലെത്തും. ഇൻവെസ്റ്റി​ഗേഷൻ ​ക്രെെം ത്രില്ലറാണ് രജിനിയെന്ന് സൂചനയുണ്ട്. സൈജു കുറുപ്പ്, ലക്ഷ്മി ​ഗോപാലസ്വാമി, റെബ മോണിക്ക ജോൺ എന്നിവരും സിനിമയിൽ അണിനിരക്കുന്നു. കാളിദാസ് ജയറാം ഒരി‌ടവേളയ്ക്ക് ശേഷം മലയാളത്തിലേക്ക് എത്തുന്നു എന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്.

Sreekumar

Recent Posts

ഇരുവരുടെയും സൗഹൃദം ഇപ്പോഴും ശക്തമായി തന്നെ മുന്നോട്ട് പോകുന്നുണ്ട്

ബിഗ് ബോസ് കഴിഞ്ഞാൽ ജാസ്മിനും ഗബ്രിയും തമ്മിൽ ഈ സൗഹൃദം തുടരില്ലെന്നാണ് പലരും പറഞ്ഞത്. എന്നാൽ ബിഗ് ബോസിന് പുറത്തെത്തിയ…

9 hours ago

അടുത്ത അഞ്ച് ആറ് വർഷത്തേക്ക് ആ കാര്യം ഞാൻ ആലോചിക്കുന്നത് പോലും ഇല്ല, ഇഷാനി

സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ് നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണ കുമാറിന്റെ 4 പെണ്മക്കൾ. മലയാളത്തിലെ യുവ നടി കൂടിയായ അഹാന…

9 hours ago

ജിന്റോ ഏറെ ആഗ്രഹിച്ചതാണ് സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം അവതരിപ്പിക്കണമെന്നത്

ബിഗ് ബോസ് സീസൺ സിക്സ് വിന്നറായ ജിന്റോ നായകനായ സിനിമ വരുന്നു. ജിന്റോ ഏറെ ആഗ്രഹിച്ചതനതു സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം…

9 hours ago

പൊതുവെ അന്തർമുഖനാണ്‌ വിജയ് എന്ന് ഒരു സംസാരം ഉണ്ട്

2014ൽ റിലീസ് ചെയ്ത വിജയ് ചിത്രമാണ് ജില്ലാ . മോഹൻലാലും സുപ്രധാന കഥാപാത്രമായെത്തിയിരുന്നു ചിത്രത്തിൽ. പ്രേക്ഷകരുടെയും നിരൂപകരുടെയും ശ്രദ്ധ ഒരുപോലെ…

10 hours ago

ഇനിയും ഒരു ബിഗ് ബജറ്റ് ചിത്രത്തിൽ മെഗാസ്റ്റാർ മമ്മൂട്ടി! കൂടതെ ഇനിയും ധാരാളം പരീക്ഷണ ചിത്രങ്ങളും

സിനിമ തിരക്കുകളില്‍ നിന്ന് ഇടവേളയെടുത്ത് യുകെയില്‍ അവധിക്കാലം ആഘോഷിക്കുന്ന  മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ഈ മാസം പകുതിയോടെ കേരളത്തില്‍ തിരിച്ചെത്തു൦…

13 hours ago

തനിക്കും ഈ വര്ഷം തന്നെ വിവാഹമുണ്ടാകും! അന്ന് നമ്മൾക്ക് കാണാ൦, വിവാഹ  തീയതി പുറത്തുവിട്ടു നടി അനുമോൾ

സീരിയൽ രംഗത്ത് നിരവധി സീരിയലുകളിൽ അഭിനയിച്ച നടിയാണ് അനുമോൾ, സ്റ്റാർ മാജിക്ക് ആയിരുന്നു അനുമോൾക്ക് നിരവധി ആരാധകരെ നേടികൊടുത്തിരുന്നത്, ഇപ്പോൾ…

15 hours ago