നാട്ടുകാർ എന്നെ സിനിമാ നടിയായി കാണുന്നത് എനിക്ക് ദഹിക്കില്ല; വെളിപ്പെടുത്തി നടി അനുമോള്‍

എന്നെ പാടത്തൊക്കെ പണിയ്ക്ക് വിടുമ്പോള്‍ ആള്‍ക്കാരൊക്കെ ചോദിക്കും ഒന്നുമല്ലെങ്കിലും ഒരു സിനിമാ നടി അല്ലെ ഇതെന്ന്. അവളുടെ വീട്ടിലെ കാര്യങ്ങള്‍ വേറെ ആരാ നോക്കുക എന്നായിരിക്കും അമ്മയുടെ മറുപടി. വ്യത്യസ്തതയാര്‍ന്ന നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ച്‌ ശ്രദ്ധ നേടിയ നടിയാണ് അനുമോള്‍. വൈവിധ്യമാർന്ന കാമ്പുള്ള കഥാപാത്രങ്ങളെ ധൈര്യത്തോടെ സ്വീകരിക്കാനുള്ള മനസും ആ കഥാപാത്രങ്ങളെ അഭിനയിച്ചു ഫലിപ്പിക്കാനുള്ള കഴിവുമുള്ള നടിമാരില്‍ ഒരാൾ കൂടിയാണ് താരം. തമിഴ് ചിത്രത്തിലൂടെ ആയിരുന്നു അനുമോൾ ചലച്ചിത്ര രംഗത്തേയ്ക്ക് അരങ്ങേറുന്നത്. കണ്ണുക്കുള്ളെ ആയിരുന്നു അനുമോളുടെ ആദ്യ ചിത്രം. പി ബാലചന്ദ്രന്റെ ഇവൻ മേഘരൂപൻ എന്ന സിനിമയിലൂടെയാണ് മലയാളത്തില്‍ അരങ്ങേറ്റം കുറിക്കുന്നത്.തുടര്‍ന്ന് ചായില്യം, വെടിവഴിപാട്, അകം, റോക്‌സ്‌റ്റാര്‍, അമീബ, ഞാൻ, പദ്മിനി, ഉടലാഴം, തുടങ്ങിയ ഒരുപിടി സിനിമകളില്‍ ശ്രദ്ധേയ വേഷങ്ങള്‍ അവതരിപ്പിച്ചാണ് അനുമോള്‍ മലയാളത്തിൽ സജീവമാകുന്നത്. സോഷ്യല്‍ മീഡിയയിലും സജീവമാണ് അനുമോള്‍. അനുയാത്ര എന്ന പേരിലുള്ള അനുമോളുടെ യൂട്യൂബ് ചാനലിന് ആരാധകര്‍ക്കിടയില്‍ വൻ സ്വീകാര്യതയാണ്. തന്റെ വിശേഷങ്ങളും യാത്രയുമൊക്കെ അനുമോള്‍ ചാനലിലൂടെ പങ്കുവെക്കാറുണ്ട്. 36-കാരിയായ അനുമോള്‍ അവിവാഹിതയാണ്. സമയമാകുമ്പോള്‍ വിവാഹം നടക്കും എന്നാണ് മുൻപ് വിവാഹത്തെ കുറിച്ച്‌ ചോദിച്ചപ്പോഴെല്ലാം അനുമോള്‍ പറഞ്ഞിട്ടുള്ളത്. എന്നാല്‍ സിനിമ നടി ആയില്ലായിരുന്നെങ്കില്‍ ഇപ്പോള്‍ തന്റെ വിവാഹം കഴിഞ്ഞിരുന്നേനെ എന്ന് പറയുകയാണ് താരം. അടുത്തിടെ ഒരു അഭിമുഖത്തില്‍ സിനിമാ നടി ആയില്ലായിരുന്നെങ്കില്‍ എന്തായേനെ എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അനുമോള്‍.സിനിമാ നടി ആയില്ലായിരുന്നുവെങ്കില്‍ ഞാൻ ഇപ്പോള്‍ ഏതെങ്കിലും ഒരു അബ്കാരിയുടെ വീട്ടില്‍ അയാളുടെ ഭാര്യ ആയിട്ടിരുന്നേനെ.

എന്റെ കുടുംബത്തിന്റെ ഒരു രീതിയൊക്കെ വച്ചിട്ട് അങ്ങനെ തന്നെ സംഭവിച്ചേനെ. ഞാൻ ഒരു അബ്കാരിയുടെ മകളാണ്. അത് എന്നെ സംബന്ധിച്ച്‌ അഭിമാനം തന്നെയാണ്. അതുകൊണ്ട് തന്നെ സിനിമാ നടി ആയില്ലായിരുന്നുവെങ്കില്‍ വീട്ടിലെ അവസ്ഥ വച്ച്‌ ഏതെങ്കിലും അബ്‌കാരിയെ കൊണ്ട് കെട്ടിച്ചേനെ. കെട്ടിച്ചു വിടുമെന്ന് കരുതിയാണ് ഞാൻ നാലുവര്‍ഷം എങ്ങിജീയറിംഗ് പഠിക്കാൻ പോയത്’, അനുമോള്‍ പറഞ്ഞു.യാത്രകള്‍ ചെയ്യാൻ തുടങ്ങിയപ്പോള്‍ തനിക്കുണ്ടായ മാറ്റത്തെ കുറിച്ചും അനുമോള്‍ സംസാരിച്ചു. ‘യാത്രകള്‍ ചെയ്യാൻ തുടങ്ങിയപ്പോള്‍ എന്റെ വാശിയും ദേഷ്യവുമൊക്കെ നല്ല രീതിയില്‍ കുറഞ്ഞു.നല്ല വാശി ആയിരുന്നു എനിക്ക്, അത് രക്തത്തില്‍ ഉള്ളതായിരുന്നു. അമ്മ അങ്ങനെയാണ്, അമ്മ പിടിക്കുന്ന മുയലിനൊക്കെ മൂന്നു കൊമ്പല്ല, പത്തു കൊമ്പാണ്. ചില കുഞ്ഞു കുഞ്ഞു കാര്യങ്ങള്‍ക്കാണ്‌ ‘അമ്മ വാശി പിടിക്കാറുള്ളത്. അതൊക്കെ എനിക്കും കിട്ടിയിരുന്നു’,ബ്രാൻഡഡ് ഡ്രെസ്സുകള്‍ തന്നെ വേണം, പുതിയ മൊബൈല്‍ വാങ്ങണം എന്നൊക്കെ ഉള്ള എന്റെ വാശികളും യാത്ര ചെയ്യാൻ തുടങ്ങിയതോടെ മാറി. ഉള്ളതു വച്ച്‌ ജീവിക്കാൻ ഞാൻ പഠിച്ചു. എന്റെ റിലേഷൻഷിപ്പുകള്‍ ഒക്കെ ഞാൻ വേണ്ടന്ന് വച്ചതും ഈ വാശി കാരണം തന്നെയാണ്.പക്ഷെ അതൊക്കെ നന്നായി എന്നുമാത്രമേ തോന്നാറുള്ളു. അതൊക്കെ എനിക്ക് വേണ്ടത് ആയിരുന്നില്ല’, അനുമോള്‍ പറഞ്ഞു.സിനിമ നടിയാണെങ്കിലും അമ്മയ്ക്ക് താനിപ്പോഴും മകള്‍ മാത്രമാണെന്നും അനു പറഞ്ഞു. സിനിമാ നടിയാണോ ഞാൻ ഡാൻസ് ചെയ്യുന്നുണ്ടോ എന്നത് ഒന്നും അമ്മയുടെ വിഷയമേ അല്ല. എന്നെ പാടത്തൊക്കെ പണിയ്ക്ക് വിടുമ്പോള്‍ ആള്‍ക്കാരൊക്കെ ചോദിക്കും ഒന്നുമല്ലെങ്കിലും ഒരു സിനിമാ നടി അല്ലെ ഇതെന്ന്. അവളുടെ വീട്ടിലെ കാര്യങ്ങള്‍ വേറെ ആരാ നോക്കുക എന്നായിരിക്കും അമ്മയുടെ മറുപടി. എനിക്കും അത് തന്നെയാണ് കംഫര്‍ട്ട്. അമ്മ മാത്രമല്ല, ജനിച്ചു വളര്‍ന്നപ്പോ മുതല്‍ ഞാൻ കണ്ടുവളര്‍ന്ന എന്റെ നാട്ടുകാരൊക്കെ എന്നെ സിനിമാ നടിയായി കാണുന്നത് എനിക്ക് ദഹിക്കില്ല. അവരൊക്കെ എന്നെ അവരുടെ കുട്ടി അനുമോളായി തന്നെ കണ്ടോട്ടെ. അതാണ് തനിക്ക് ഇഷ്ടമെന്നും അനുമോള്‍ വ്യക്തമാക്കി

Aswathy

Recent Posts

‘ജയിൽ ഭരിക്കുന്നത് ടി പി കേസ് പ്രതികൾ, സിപിഎമ്മിനെയും സർക്കാരിനെയും ഭീഷണിപ്പെടുത്തുന്നു’; കടുപ്പിച്ച് കെ കെ രമ

തിരുവനന്തപുരം: ടിപി കേസ് പ്രതികൾ സിപിഎമ്മിനെയും സർക്കാരിനെയും ഭീഷണിപ്പെടുത്തുന്നുണ്ടെന്ന് കെ കെ രമ എംഎൽഎ. കേസിലെ മൂന്ന് പ്രതികളെ വിട്ടയക്കാനുള്ള…

9 hours ago

ഇത് കേരള മോഡൽ! ലോകം എഐ തരംഗത്തില്‍ മുന്നേറുമ്പോൾ എഐ മേഖലയിൽ കരുത്ത് തെളിയിക്കാനൊരുങ്ങി കേരളം

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ഐബിഎമ്മുമായി സഹകരിച്ച് ജൂലൈ 11, 12 തീയതികളില്‍ കൊച്ചിയില്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ജനറേറ്റീവ് എഐ കോണ്‍ക്ലേവില്‍…

9 hours ago

കല്‍ക്കി 2898 എ ഡി-യുടെ വിസ്മയിപ്പിക്കുന്ന പ്രീ റിലീസ് ട്രെയിലര്‍ പുറത്ത്; ചിത്രം ജൂണ്‍ 27-ന് തീയറ്ററുകളിലേക്ക്

പ്രേക്ഷകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന പ്രഭാസ് – നാഗ് അശ്വിന്‍ ബ്രഹ്‌മാണ്ഡ ചിത്രം ‘കല്‍ക്കി 2898 AD’യുടെ പ്രി റിലീസ് ട്രെയിലര്‍…

9 hours ago

10 ലക്ഷം സമ്പാദിക്കാന്‍ കഠിനാദ്ധ്വാനിയാകേണ്ട, നല്ലൊരു കുടിയനായാല്‍ മതി!! തമിഴ്‌നാട് സര്‍ക്കാറിനെ വിമര്‍ശിച്ച് നടി കസ്തൂരി

കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തില്‍ ജീവന്‍ നഷ്ടമായവരുടെ കുടുംബത്തിന് സഹായം പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടി കസ്തൂരി. സ്വന്തം…

9 hours ago

വിജയ്യുടെ അന്‍പതാം പിറന്നാള്‍ ആഘോഷത്തിനിടെ അപകടം!! കുട്ടിയ്ക്ക് ഗുരുതരമായി പൊള്ളലേറ്റു

ഇളയദളപതി വിജയ്യുടെ അന്‍പതാം പിറന്നാളാഘോഷത്തിലെ സാഹസിക പരിപാടിയ്ക്കിടെ കുട്ടിക്ക് പൊള്ളലേറ്റു. പൊള്ളലേറ്റ കുട്ടിയുടെ നില ഗുരുതരമാണ്. ചെന്നൈയില്‍ ആരാധകര്‍ സംഘടിപ്പിച്ച…

10 hours ago

ജയം രവിയുമായി വിവാഹമോചിതയാകുന്നതായി വാർത്തകൾ; കിടിലൻ മറുപടി നൽകി ഭാര്യ ആരതി

തെന്നിന്ത്യൻ സൂപ്പർ താരം ജയം രവിയും ഭാര്യ ആരതിയും വിവാഹമോചിതരാകുന്നതായി വാർത്തകൾ വന്നിരുന്നു. സോഷ്യൽ മീഡിയയിൽ നടക്കുന്ന ഈ പ്രചാരണങ്ങളോട്…

10 hours ago