പണ്ട് എന്തൊക്കെ വൃത്തികേടാണ് ചെയ്തതെന്ന് എനിക്കറിയാം ; തുറന്നടിച്ച് രവീണ ടണ്ടൻ

ഒരുകാലത്ത് ബോളിവുഡിലെ മുന്‍നിര നായികയായിരുന്നു രവീണ ടണ്ടന്‍. വൈകാരിക രംഗങ്ങളും ഡാന്‍സും കോമഡിയുമൊക്കെ രവീണ ടണ്ടന് ഒരുപോലെ വഴങ്ങിയിരുന്നു. അതുകൊണ്ട് തന്നെ തൊണ്ണൂറുകളില്‍ ഏറ്റവും തിരക്കുള്ള നായികയായി മാറാന്‍ രവീണയ്ക്ക് സാധിച്ചു. ഗോസിപ്പ് കോളങ്ങളുടെ സ്ഥിരം ഇരയായിരുന്നു രവീണ ടണ്ടൻ. ഇപ്പോഴിതാ മാധ്യമങ്ങള്‍ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് രവീണ ടണ്ടൻ. അന്നത്തെ കാലത്തെ മാധ്യമങ്ങള്‍ യാതൊരു നിയന്ത്രണവുമില്ലാതെയാണ് പ്രവര്‍ത്തിച്ചതെന്നാണ് രവീണ ടണ്ടൻ പറയുന്നത്. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു രവീണ ടണ്ടന്റെ  പ്രതികരണം. ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറുകളിലെ മീഡിയ വളരെ മോശമായിരുന്നു. മഞ്ഞ പത്ര പ്രവര്‍ത്തനത്തിന്റെ ഏറ്റവും പീക്ക് ആയിരുന്നു അത്. ഒരു ധാര്‍മ്മികതയുമില്ലായിരുന്നു. സത്യസന്ധതയും ആത്മാര്‍ത്ഥതയുമൊന്നുമില്ല. ഭാഗ്യവശാല്‍ ഇന്ന് സത്യം ആരാധകരെ അറിയിക്കാന്‍ സോഷ്യല്‍ മീഡിയയുണ്ട്. നമ്മുടെ പ്രസ്താവനയ്ക്ക് ഇന്ന് വിലയുണ്ട് എന്നാണ് രവീണ ടണ്ടൻ  പറയുന്നത്. ഇന്ന് ആരാധകരുമായി മുഖാമുഖം വരാന്‍ ഒരുപാട് പ്ലാറ്റ്‌ഫോമുകളുണ്ട്. നേരത്തെ ഞങ്ങള്‍ എഡിറ്റര്‍മാരുടെ ദയയിലായിരുന്നു. അവര്‍ക്ക് അവരുടെ പ്രിയപ്പെട്ടവരുണ്ടായിരുന്നു. അവരെക്കുറിച്ച്‌ മാത്രമായിരുന്നു നല്ലത് എഴുതിയിരുന്നത്. സത്യം അറിയാന്‍ പോലും കാത്തിരിക്കില്ലായിരുന്നു. മാപ്പ് പറയേണ്ടി വന്നാല്‍ പോലും ചെറിയൊരു പ്രസ്താവനയേ കാണൂ. അതും ഉള്ളില്‍ ആരും കാണാത്തിടത്ത് എന്നും രവീണ ടണ്ടൻ പറയുന്നു. തന്നെക്കുറിച്ച്‌ എഴുതിയ മോശം വാര്‍ത്തകള്‍ക്കെതിരേയും രവീണ ടണ്ടൻ  തുറന്നടിക്കുന്നുണ്ട്. ഇന്നത്തെ ചില സ്ത്രീ എഡിറ്റര്‍മാര്‍ ഫെമിനിസ്റ്റ് കാര്‍ഡ് ഉപയോഗിക്കുന്നുണ്ട്. പക്ഷെ അവര്‍ പണ്ട് എന്തൊക്കെ വൃത്തികേടാണ് ചെയ്തതെന്ന് എനിക്കറിയാം. എന്നെ സ്ലട്ട് ഷെയിം ചെയ്ത, ബോഡി ഷെയിം ചെയ്ത, എന്നെ പല പേരുകള്‍ വിളിച്ചവരാണ്. എന്നെ ആമസോണിയന്‍, തണ്ടര്‍ തൈസ്, മിസ് അഹങ്കാരി എന്നൊക്കെ വിളിച്ചവരാണ് ഇവര്‍” എന്നാണ് രവീണ ടണ്ടൻ മാധ്യമങ്ങൾക്കെതിരെ  തുറന്നടിക്കുന്നത്.

ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറുകളിൽ സൂപ്പര്‍ താരങ്ങളുടെ നായികയായി എത്തിയ  രവീണ ടണ്ടൻ തന്റെ പ്രകടനം കൊണ്ടും ലുക്കു കൊണ്ടുമൊക്കെ അന്ന് ഒപ്പം അഭിനയിച്ചവരെ പിന്നിലാക്കി. അന്നത്തെ മുന്‍നിര നായകന്മാരും സംവിധായകരുമെല്ലാം രവീണ ടണ്ടന്റെ പിന്നാലെയായിരുന്നു. മികച്ചൊരു നര്‍ത്തകി കൂടിയായിരുന്ന രവീണ ടണ്ടന്റെ പാട്ടുകള്‍ ഇന്നും ഐക്കോണിക്കാണ്. ഇന്നും തന്റെ ഫിറ്റ്നസു കൊണ്ടും ഭംഗി കൊണ്ടും യുവ നടിമാരെ പോലും പിന്നിലാക്കാന്‍ രവീണ ടണ്ടന്  സാധിക്കും. അതേസമയം രവീണ ടണ്ടന്റെ കരിയറില്‍ വിവാദങ്ങള്‍ക്ക് യാതൊരു പഞ്ഞവുമില്ല. വ്യാജ വാര്‍ത്തകളും ഗോസിപ്പുകളുമൊക്കെ ഒരുപാടുണ്ടായിരുന്നു രവീണ ടണ്ടന്റെ പേരില്‍. രവീണ ടണ്ടന്റെ പ്രണയവും പ്രണയ തകർച്ചകളുമെല്ലാം വലിയ വാര്‍ത്തയായി മാറിയിരുന്നു. അതേസമയം, ഒരിടവേളയ്ക്ക് ശേഷം അഭിനയത്തില്‍ സജീവമായിരിക്കുകയാണ് രവീണ ടണ്ടന്‍ ഇപ്പോൾ. ആരണ്യക് എന്ന നെറ്റ്ഫ്‌ളിക്‌സ് സീരീസിലൂടെയായിരുന്നു രവീണയുടെ തിരിച്ചു വരവ്. പിന്നാലെ ബിഗ് സ്‌ക്രീനിലേക്കും രവീണ മടങ്ങിയെത്തി. കെജിഎഫ് ചാപ്റ്റര്‍ ടുവിലൂടെയാണ് താരം തിരിച്ചുവന്നത്. ചിത്രത്തിലെ പ്രകടനം കയ്യടി നേടുകയും ചെയ്തു. വണ്‍ ഫ്രൈഡേ നൈറ്റ് ആണ് രവീണ ടണ്ടന്റെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. സഞ്ജയ് ദത്ത് നായകൻ ആയെത്തുന്ന ഘുദ്ച്ചഡിയാണ് രവീണ ടണ്ടന്റെ പുതിയ സിനിമ.

Sreekumar

Recent Posts

‘ജയിൽ ഭരിക്കുന്നത് ടി പി കേസ് പ്രതികൾ, സിപിഎമ്മിനെയും സർക്കാരിനെയും ഭീഷണിപ്പെടുത്തുന്നു’; കടുപ്പിച്ച് കെ കെ രമ

തിരുവനന്തപുരം: ടിപി കേസ് പ്രതികൾ സിപിഎമ്മിനെയും സർക്കാരിനെയും ഭീഷണിപ്പെടുത്തുന്നുണ്ടെന്ന് കെ കെ രമ എംഎൽഎ. കേസിലെ മൂന്ന് പ്രതികളെ വിട്ടയക്കാനുള്ള…

8 hours ago

ഇത് കേരള മോഡൽ! ലോകം എഐ തരംഗത്തില്‍ മുന്നേറുമ്പോൾ എഐ മേഖലയിൽ കരുത്ത് തെളിയിക്കാനൊരുങ്ങി കേരളം

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ഐബിഎമ്മുമായി സഹകരിച്ച് ജൂലൈ 11, 12 തീയതികളില്‍ കൊച്ചിയില്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ജനറേറ്റീവ് എഐ കോണ്‍ക്ലേവില്‍…

9 hours ago

കല്‍ക്കി 2898 എ ഡി-യുടെ വിസ്മയിപ്പിക്കുന്ന പ്രീ റിലീസ് ട്രെയിലര്‍ പുറത്ത്; ചിത്രം ജൂണ്‍ 27-ന് തീയറ്ററുകളിലേക്ക്

പ്രേക്ഷകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന പ്രഭാസ് – നാഗ് അശ്വിന്‍ ബ്രഹ്‌മാണ്ഡ ചിത്രം ‘കല്‍ക്കി 2898 AD’യുടെ പ്രി റിലീസ് ട്രെയിലര്‍…

9 hours ago

10 ലക്ഷം സമ്പാദിക്കാന്‍ കഠിനാദ്ധ്വാനിയാകേണ്ട, നല്ലൊരു കുടിയനായാല്‍ മതി!! തമിഴ്‌നാട് സര്‍ക്കാറിനെ വിമര്‍ശിച്ച് നടി കസ്തൂരി

കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തില്‍ ജീവന്‍ നഷ്ടമായവരുടെ കുടുംബത്തിന് സഹായം പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടി കസ്തൂരി. സ്വന്തം…

9 hours ago

വിജയ്യുടെ അന്‍പതാം പിറന്നാള്‍ ആഘോഷത്തിനിടെ അപകടം!! കുട്ടിയ്ക്ക് ഗുരുതരമായി പൊള്ളലേറ്റു

ഇളയദളപതി വിജയ്യുടെ അന്‍പതാം പിറന്നാളാഘോഷത്തിലെ സാഹസിക പരിപാടിയ്ക്കിടെ കുട്ടിക്ക് പൊള്ളലേറ്റു. പൊള്ളലേറ്റ കുട്ടിയുടെ നില ഗുരുതരമാണ്. ചെന്നൈയില്‍ ആരാധകര്‍ സംഘടിപ്പിച്ച…

10 hours ago

ജയം രവിയുമായി വിവാഹമോചിതയാകുന്നതായി വാർത്തകൾ; കിടിലൻ മറുപടി നൽകി ഭാര്യ ആരതി

തെന്നിന്ത്യൻ സൂപ്പർ താരം ജയം രവിയും ഭാര്യ ആരതിയും വിവാഹമോചിതരാകുന്നതായി വാർത്തകൾ വന്നിരുന്നു. സോഷ്യൽ മീഡിയയിൽ നടക്കുന്ന ഈ പ്രചാരണങ്ങളോട്…

10 hours ago