കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ നടി ഹൻസിക മോട്വാനി താൻ നേരിട്ട കാസ്റ്റിംഗ് കൗച്ച് അനുഭവങ്ങളെ കുറിച്ച് ഒരു അഭിമുഖത്തിൽ പറഞ്ഞത് വാർത്തയായിരുന്നു. ഒരു തെലുങ്ക താരം തന്നെ നിരന്തരം ശല്യം ചെയ്തുരുന്നുവെന്ന് ഹൻസിക പറഞ്ഞതായാണ് മാധ്യമങ്ങളിൽ വാർത്ത വന്നത്. എന്നാൽ ഈ വാർത്തയ്ക്കെതിരെ പ്രതികരിച്ചിരിക്കുകയാണ് ഹൻസിക മോട്വാനി
താൻ എവിടെയും അത്തരത്തിൽ ഒരു കാര്യം പറഞ്ഞിട്ടില്ല എന്നാണ് ഹൻസിക വ്യക്തമാക്കുന്നത്. ”ഇങ്ങനെ ഞാൻ എവിടെയും പറഞ്ഞിട്ടില്ല. ദയവായി ഇത്തരം വാർത്തകൾ പ്രസിദ്ധികരിക്കാതിരിക്കൂ;” എന്നാണ് താരം തന്റെ ട്വിറ്ററിൽ പറഞ്ഞിരിക്കുന്നത്.കരിയറിന്റെ തുടക്കകാലത്ത് തന്നെ ഒരു നടൻ എന്നും ശല്യപ്പെടുത്തുമായിരുന്നുവെന്നും താനും സെറ്റിൽ പ്രശ്നങ്ങൾ നേരിട്ടിരുന്നു. എന്നും രാത്രി ഡേറ്റിംഗിന് പോകാൻ നിർബന്ധിക്കുമായിരുന്നു. പക്ഷേ, താൻ അതിനോട് ഉചിതമായ രീതിയിൽ പ്രതികരിച്ചു എന്ന് ഹൻസിക പറഞ്ഞു എന്നതായിരുന്നു വാർത്തകൾ.
കഴിഞ്ഞ വർഷമായിരുന്നു നടി ഹൻസികയുടെ വിവാഹിതായായത്. മുംബൈ വ്യവസായി സുഹൈൽ കതൂരിയാണ് താരത്തിന്റെ ഭർത്താവ്. അതേ സമയം നിരവധി ചിത്രങ്ങളാണ് ഹൻസികയുടെതായി അണിയറയിൽ ഇപ്പോൾ ഒരുങ്ങുന്നത്. ‘പാട്ണർ’, ‘105 മിനുട്സ്’, ‘മൈ നെയിം ഈസ് ശ്രുതി’, ‘റൗഡി ബേബി’, ‘ഗാർഡിയൻ’, ‘ഗാന്ധാരി’, ‘മാൻ’ എന്നീ ചിത്രങ്ങളാണ് താരത്തിന്റെതായി റിലീസിന് ഒരുങ്ങുന്ന പുതിയ ചിത്രങ്ങൾ
തന്റെ അംഗരക്ഷകന് മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…
മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…
അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…
കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…
ജോജു ജോർജ് ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…
ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ വലിയഒരു കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…