ആ വാഹനാപകടം താൻ മുൻകൂട്ടി അറിഞ്ഞിരുന്നു, ഇടവേള ബാബു

Follow Us :

നടൻ ആയില്ലെങ്കിലും താരസംഘടന പ്രവർത്തകനായി ശ്രദ്ധിക്കപ്പെട്ടയാൾ ആണ് ഇടവേളബാബക് . ജീവിതത്തില്‍ നിമിത്തങ്ങളില്‍ വിശ്വസിക്കുന്നയാളാണ് താനെന്നു ഇടവേള ബാബു തുറന്നു പറഞ്ഞിട്ടുണ്ട് . ഇപ്പോഴിതാ അത്തരത്തില്‍ തനിക്ക് കാലം തന്ന ചില മുന്നറിയിപ്പുകളെക്കുറിച്ച് സംസാരിക്കുകയാണ് ഇടവേള ബാബു. ഒരു വാഹനാപകടം മുന്‍കൂട്ടി അറിഞ്ഞതിനെക്കുറിച്ചാണ് ഇടവേള ബാബു സംസാരിക്കുന്നത്. ഒരു മാഗസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഇടവേള ബാബു മനസ് തുറന്നത്. ലമോഹൻലാലും മുകേഷും അഭിനയിച്ച ഛായാമുഖി നാടകത്തിന്റെ മാനേജര്‍ ഇടവേള ബാബു ആയിരുന്നു . ബംഗളൂരുവിലെ ഷോ കഴിഞ്ഞു തിരിച്ചുവരാനുള്ള ഒരുക്കത്തിലാണ് താരങ്ങൾ . മോഹൻലാലും മുകേഷും ഞാനും ഫ്‌ളൈറ്റിലും ബാക്കിയുള്ളവര്‍ വോള്‍വോ ബസിലും മടങ്ങാനാണ് തീരുമാനിച്ചത്. പക്ഷെ നാടകം കഴിഞ്ഞപ്പോള്‍ അഭിനേതാക്കള്‍ക്കായി തയ്യാറാക്കിയ ഭക്ഷണം ചീത്തയാകുകയും അതോടെ പ്ലാന്‍ ആകെ മാറുകയും ചെയ്തു.

അങ്ങനെ താനും ബസില്‍ പോകാന്‍ തീരുമാനിച്ചുവെന്നാണ് ഇടവേള ബാബു പറയുന്നത്. ഹോട്ടലിലെത്തി കുളിച്ചു കൊണ്ടിരിക്കുമ്പോള്‍ മടങ്ങുന്ന ബസ് അപകടത്തില്‍ പെടുമെന്നു ഒരു തോന്നല്‍ ഉണ്ടായെന്നും രാത്രി യാത്ര ഓര്‍ത്തുള്ള പേടിയാണെന്ന് കരുതിയെങ്കിലും ഒപ്പമുള്ള മുപ്പതോളം അംഗങ്ങളുടെ പേര് പേപ്പറിലെഴുതി പോക്കറ്റിലിട്ടുവെന്നും ഇടവേള ബാബു പറയുന്നു. എന്തായാലും യാത്ര തുടങ്ങി. ക്ഷീണം കൊണ്ട് എല്ലാവരും ഉറക്കത്തിലായി. പെട്ടെന്നാണ് വലിയൊരു ശബ്ദം കേട്ടത്. ബസ് എവിടെയോ ഇടിച്ച് മൂന്നു പ്രാവശ്യം മറിഞ്ഞ് ഒരു കൊക്കയിലേക്ക് വീണുവെന്നും കൂട്ടക്കരച്ചിലും നിലവിളിയുമായെന്നും ഇടവേള ബാബക് ഓർക്കുന്നു. താൻ കൈ കൊണ്ട് ഗ്ലാസ് ഇടിച്ചു പൊട്ടിച്ചു പുറത്തു കടന്നു. ആരൊക്കെയോ ബസില്‍ നിന്ന് എല്ലാവരേയും വലിച്ചു റോഡിലേക്ക് കിടത്തി.

പെട്ടെന്നാണ് പോക്കറ്റിലുള്ള ലിസ്റ്റിനെക്കുറിച്ച് തനിക്ക്ഓര്‍മ്മ വന്നത് എന്നും ഇടവേള ബാബു അഭിമുഖത്തിൽ പറയുന്നുണ്ട്. അതുനോക്കി പേരുകള്‍ വായിച്ചു. അന്നേരമാണ് കൂട്ടത്തിലെ ഒരാളെ കാണാനില്ലെന്ന് തിരിച്ചറിഞ്ഞത്. അദ്ദേഹം ബസിനടയില്‍ ആയിപ്പോയിരുന്നു. പരുക്കേറ്റവരെ ആശുപത്രിയിലെത്തിക്കാന്‍ ഒരു വണ്ടിയും നിര്‍ത്തിയില്ല. മജീഷ്യന്‍ മുതുകാടിന്റെ ട്രൂപ്പിന്റെ വാഹനം അതുവഴി ഭാഗ്യം കൊണ്ടാ കടന്നു പോയി എന്നും അതോടിച്ചിരുന്ന ഡ്രൈവര്‍ തന്നെ തിരിച്ചറിഞ്ഞുവെന്നും താരം ഓർക്കുന്നുണ്ട്. ആശുപത്രിയിലെത്തുമ്പോഴേക്കും കൂട്ടത്തിലെ ഒരാള്‍ മരിച്ചിരുന്നു. ഈ വിവരം പറയാന്‍ മോഹൻലാലയനെ വിളിച്ചു. ഫോണെടുത്തയുടന്‍ അദ്ദേഹത്തിന്റെ ചോദ്യം, എന്തെങ്കിലും അപകടമുണ്ടായോ എന്നായിരുന്നുവെന്നും ലാലേട്ടന്റെ മനസിലും അപകടത്തിന്റെ തോന്നലുണ്ടായെന്ന് അദ്ദേഹം പറഞ്ഞുവെന്നും ഇടവേള ബാബു ഓര്‍ക്കുന്നുണ്ട്