അന്ന് ബുദ്ധിപരമായി ഹാൻഡിൽ ചെയ്യ്തില്ലായിരുന്നെങ്കിൽ പിന്നിൽ നിന്നവരെല്ലാം ദുഃഖിക്കുമായിരുന്നു,കലാഭവൻ മണിയുടെ മരണത്തെ കുറിച്ച് ഇടവേള ബാബു

മലയാളികൾക്ക് നല്ല ഓർമ്മകൾ സമ്മാനിച്ച  ഒരു നടനാണ്ക ലാഭവൻ മണി, നടൻ  അന്തരിച്ചത്  മ   2016 മാർച്ച് മാസത്തിൽ ആയിരുന്നു.  കേരളത്തിൽ വലിയ വിവാദമുണ്ടാക്കിയ വിഷയമായിരുന്നു കലാഭവൻ മണിയുടെ മരണം. ​ഗുരുതരമായി കരൾ രോ​ഗം ബാധിച്ചതിന് ശേഷം അമിതമായി  ബിയർ കഴിച്ചതാണ് കലാഭവൻ മണിയുടെ മരണത്തിന് കാരണമായത്. ഒപ്പം ആരോഗ്യകാര്യത്തിൽ വേണ്ടത്ര ശ്രെദ്ധിക്കാതെ ഡോക്ടർമാരുടെ നിര്ദേശമില്ലാതെ തന്നെ മരുന്നുകളും ഉപയോഗിക്കുമായിരുന്നു  പക്ഷെ അക്കാലത്തു  മരണകാരണം സംബന്ധിച്ച് പല അഭ്യൂഹങ്ങളും വന്നിരുന്നു. പോസ്റ്റ്മോർട്ടത്തിൽ ശരീരത്തിൽ വിഷാംശം കണ്ടെത്തിയതാണ് ഈ  സംശയങ്ങൾക്ക് എല്ലാം  കാരണമായത്. എന്നാൽ  അന്വേഷണത്തിനെടുവിൽ ഇത് ബോധപൂർവം ശരീരത്തിലെത്തിയ  വിഷാംശമല്ലെന്ന് വ്യക്തമായി. അങ്ങനെ മണിയുടെ  മരണത്തിലെ ദുരൂഹത അവസാനിച്ചു. ഇപ്പോഴിതാ കലാഭവൻ  മണിയുടെ മരണ ശേഷം ന‌ടന്ന സംഭവങ്ങളെക്കുറിച്ച്   നടനും താര   സംഘടന  എ എം എം എയുടെ ജനറൽ സെക്രട്ടറിയുമായ ഇടവേള ബാബു പറയുന്നു .

സംഘടന  കൈകാര്യം ചെയ്ത ഏറ്റവും  നിർണായകമായ സംഭവം കലാഭവൻ  മണിയുടെ മരണമായിരുന്നു   ഇടവേള ബാബു പറയുന്നു . തനിക്കെന്തെങ്കിലും സംഭവിച്ചാൽ ബാബു ചേട്ടനെ വിളിച്ച് പറഞ്ഞാൽ മതിയെന്ന് മണി പറഞ്ഞിട്ടുണ്ട്. കലാഭവൻ മണി മരിക്കുമ്പോൾ  താൻ പ്രിയദർശന്റെ   പടത്തിന്റെ ഷൂട്ടിം​ഗിലാണ് , എന്നാൽ അപ്പോളും  മണി  മോശം സ്റ്റേജിലാണെന്ന് നാദിർഷ തന്നോട്  പറഞ്ഞിരുന്നു . തന്നെയൊന്നു  വിടാമോ എന്ന് പ്രിയദർശനോട് താൻ  ബാബു ചോദിച്ചു. ഒറ്റ ഷോട്ട് എടുത്തി‌ട്ട് നീ പൊയ്ക്കോ എന്ന് പ്രിയദർശൻ  പറഞ്ഞു. അത് ഷൂട്ട് ചെയ്ത് തന്നെ പ്രിയദർശൻ പറഞ്ഞുവിട്ടു. താൻ  ചെന്നപ്പോഴേക്കും പൊലീസ് കാത്ത് നിൽക്കുന്നുണ്ട്. ഏറെക്കുറെ കഴിയാറായെന്ന് പറഞ്ഞ് തന്നെ   അകത്തേക്ക് കൊണ്ട് വന്നു. അവിടെ വെച്ചാണ് ഡോക്ടർ ഒരു ചെറിയ പ്രശ്നമുണ്ടെന്ന് പറയുന്നത്,  സെപ്റ്റികിന്റെ അംശം കാണുന്നുണ്ട് എന്നും  അടുത്തൊരു സ്റ്റെപ്പിലേക്ക് കടക്കേണ്ടി വരുമെന്നും പോലീസ് പറഞ്ഞു . ഒപ്പം  പോസ്റ്റ്മോർട്ടത്തിനായി റെഫർ ചെയ്യുമെന്നും പോലീസ്  പറഞ്ഞു പോസ്റ്റുമോർട്ടത്തിനായി  എഴുതാതിരിക്കാൻ പറ്റില്ലെന്നും പറഞ്ഞു’. ആ ഒരു ഘട്ടമെത്തിയപ്പോൾ തന്റെ  കൈയിൽ ഒതുങ്ങില്ല എന്ന് തനിക്ക്  തോന്നി.

ആ സമയം മമ്മൂട്ടിയാണ്   ജനറൽ സെക്രട്ടറി. അദ്ദേഹത്തോട് ഇങ്ങനെയാണ് സാഹചര്യം എന്ന് പറഞ്ഞുവെന്നും നടൻ  വ്യക്തമാക്കി. ഇന്നത്തെ  മിനിസ്റ്റർ പി രാജീവ്  അന്ന് എംഎൽഎയാണ്. മമ്മൂട്ടി  അവരെ വിളിച്ചു. താൻ ഹൈബി ഈഡനെ വിളിച്ചുവെന്നും . എല്ലാവരും  കൂടിയാണ് അത് ഹാൻഡിൽ ചെയ്തത് എന്നും ഇടവേള ബാബു പറയുന്നു .  അന്ന് അത്  ബുദ്ധിപരമായി ഹാൻഡിൽ ചെയ്തില്ലായിരുന്നെങ്കിൽ പിന്നിൽ നിന്ന എല്ലാവരും ദുഖിക്കുമായിരുന്നുവെന്നും ഇടവേള ബാബു കൂട്ടിച്ചേർത്തു .  അന്ന് രമേശ് ചെന്നിത്തലയായിരുന്നു ആഭ്യന്തര മന്ത്രി’. അദ്ദേഹം ഡിജിപിയുമായി ആലോചിച്ചു.  നാല് സർജൻമാരുള്ള വലിയ പോസ്റ്റ്മോർട്ടത്തിലേക്ക് പോകണമെന്ന് നിർദ്ദേശിച്ചു. അന്ന് ജ​ഗദീഷിന്റെ ഭാര്യ ഫോറൻസിക് സർജനാണ്. ഇടവേള ബാബുവിന്റെ  അമ്മാവനും ഫോറൻസിക് സർജനാണ്. അമ്മാവന്റെ സ്റ്റുഡന്റാണ് രമ . അങ്ങനെ തനിക്ക്  ജ​ഗദീഷേട്ടനേക്കാൾ അടുപ്പം രമ ചേച്ചിയുമായുണ്ട് എന്നും  താൻ  രമ ചേച്ചിയെ വിളിച്ചുവെന്നും താരം പറഞ്ഞു.  തൃശൂരോ ആലപ്പുഴയോ വെച്ചേ പോസ്റ്റ്മോർട്ടം  ചെയ്യാൻ പറ്റൂ എന്ന് രാമ  പറഞ്ഞു’.  അങ്ങനെ തൃശൂർ സെലക്ട് ചെയ്തു മാണിയെ  തൃശൂരേക്ക് കൊണ്ട് പോയി. രാത്രി മുഴുവൻ താൻ  ആശുപത്രിയിൽ കാവലിരുന്നുവെന്നും  മോർച്ചറിയിൽ കിടത്താൻ പറ്റാത്തത് കാരണം ജനറേറ്റർ കൊണ്ട് വന്ന് ഫിറ്റ് ചെയ്ത് ആംബുലൻസിൽ തന്നെ മൃതദേഹം വെച്ചുവെന്നും ഇടവേള ബാബു പാഞ്ഞു . രാവിലെ റൂമിലേക്ക് മാറ്റി പക്ഷെ  റൂമിന്റെ അവസ്ഥ വളരെ മോശമായിരുന്നു. മണിയെ ആംബുലൻസിൽ  കിടത്താനുള്ള ബുദ്ധിമുട്ട് കൊണ്ടാണ് അങ്ങനെ ചെയ്തത്. രാവിലെ പോസ്റ്റ്മോർട്ടം ചെയ്തു. പോസ്റ്മോർട്ടൻ ചെയ്യാനുള്ള  ആ തീരുമാനം അന്നെടുത്തില്ലായിരുന്നെങ്കിൽ  പെട്ട് പോയേനെ എന്നും  അദ്ദേഹം കഴിച്ച മരുന്നിന്റെ ആഫ്ടർ ഇഫക്ടായിരുന്നു മരണകാരണമെന്നും  വിഷാംശം ആയിരുന്നില്ല എന്നും  ഇടവേള ബാബു ചൂണ്ടിക്കാട്ടി. കാലാഭവൻ മണിക്ക് സ്വയം തന്റെ വലുപ്പം മനസിക്കാൻ കഴിഞ്ഞില്ലെന്നും ഇടവേള ബാബു അഭിപ്രായപ്പെട്ടു. മരിച്ച അന്ന് മുതൽ മൃതദേഹം അടക്കം ചെയ്യുന്നത് വരെ കൂടെ ഉണ്ടായിരുന്ന ആളാണ് താൻ  വലിയ യാത്രയയപ്പാണ് മണിക്ക് ലഭിച്ചതെന്നും ഇടവേള ബാബു ചൂണ്ടിക്കാട്ടി.

Sreekumar

Recent Posts

‘മുകേഷേട്ടനും ലാലേട്ടനും നിൽക്കുന്നുണ്ട്, എന്താണിതെന്ന് തോന്നി, ഞാൻ കരയാൻ തുടങ്ങി’; അനുഭവം പറഞ്ഞ് ശ്വേത മേനോൻ

മികച്ച വേഷങ്ങളിലൂടെ മലയാളത്തിന്റെ ഇഷ്ട താരമായി മാറിയ നടിയാണ് ശ്വേത മേനോൻ. 2011-ലെ മികച്ച നടിക്കുള്ള കേരളസംസ്ഥാന പുരസ്കാരം നേടാൻ…

12 hours ago

മിക്കവർക്കുമുള്ള ശീലം, പക്ഷേ ഇത് അമിതമാകുന്നത് ഒട്ടേറെ ആരോ​ഗ്യ പ്രശ്നങ്ങളുണ്ടാക്കും; കാപ്പി കുടിക്കുന്നവർ ശ്രദ്ധിക്കൂ…

രാവിലെ എഴുന്നേറ്റാൽ ഉടനെ ചായയോ കാപ്പിയോ നിർബന്ധമാണ്... ആ ശീലം വർഷങ്ങളായി തുടരുന്നവരാണ് നമ്മളിൽ പലരും. ചായയെക്കാൾ കാപ്പി ഇഷ്ടപ്പെടുന്നവർ…

12 hours ago

‘രാവിലെ 11:20 നും 11:50 നും ഇടയിലുള്ള ശുഭമുഹൂ‍ർത്തത്തിൽ…; പ്രേമിക്കാൻ ഈസി പക്ഷേ’; സന്തോഷം പങ്കുവെച്ച് ശ്രീവിദ്യ

ടെലിവിഷൻ ഷോകളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. സ്റ്റാർ മാജിക്ക്‌ എന്ന ഷോയിലൂടെ താരം വളരെ…

14 hours ago

ഞാൻ കൂടുതൽ അടുക്കുന്ന ആളാണ് ആ പേടികൊണ്ടു ഇപ്പോൾ അകലം പാലിക്കുന്നു; എലിസബത്ത്

നടൻ ബാലയുടെ ഭാര്യയായ ഡോ എലിസബത്ത് ഉദയൻ സോഷ്യൽ മീഡിയയിൽ സജീവമാണ്,ഇപ്പോൾ എലിസബത്ത് പങ്കുവെച്ച ഒരു വീഡിയോ ആണ് വൈറൽ…

16 hours ago

ഓൺലൈൻ ചാനലുകാർ നേരിട്ടും അല്ലാതെയും  തന്നെ ഭീഷണിപ്പെടുത്താറുണ്ട്; ആസിഫ് അലി

റിലീസ് കഴിയട്ടെ കാണിച്ചു തരാം എന്നരീതിയിൽ നേരിട്ടും അല്ലാതെയും ഭീഷണിപ്പെടുത്താറുണ്ടു ഓൺലൈൻ ചാനലുകാർ നടൻ ആസിഫ് അലി പറയുന്നു. നടനാകും…

18 hours ago

സ്നേഹിച്ചവർ വിശ്വാസവഞ്ചന കാണിച്ചു; ഇന്റർവ്യൂകൾ കൊടുക്കില്ല: ജാസ്മിൻ ലൈവിൽ

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സിന് ശേഷം ആദ്യമായി തന്റെ വിശേഷങ്ങൾ ആരാധകരുമായി യുട്യൂബ് ലൈവ് വീഡിയോയിലൂടെ പങ്കിട്ടിരിക്കുകയാണ് ജാസ്മിൻ, ബി​​ഗ്…

19 hours ago