മലയാള സിനിമയിലെ താരസംഘടന അമ്മയുടെ സെക്രട്ടറി ഇടവേള ബാബുവിനെക്കുറിച്ച് നടി മേനക പറഞ്ഞ വാക്കുകള്‍ കഴിഞ്ഞ ദിവസം വൈറലായിരുന്നു. താര സംഘടനയായ അമ്മയുടെ വനിതാ ദിനാഘോഷത്തിന്റെ ഭാഗമായി നടത്തിയ പരിപാടിയില്‍ നടി മേനക നടന് ഇടവേള ബാബു വിവാഹം കഴിക്കാത്തതിനെക്കുറിച്ച് പറഞ്ഞത് വൈറലായിരുന്നു.
ഇടവേള ബാബു വിവാഹം കഴിക്കാത്തത് മലയാള സിനിമയിലെ നടിമാര്‍ക്ക് വേണ്ടിയിട്ടാണെന്നായിരുന്നു മേനകയുടെ പ്രതികരണം. മേനകയ്ക്ക് നന്ദി പറഞ്ഞ് ഇടവേള ബാബുവും രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ താന്‍ എന്തുകൊണ്ടാണ് വിവാഹം കഴിക്കാത്തതെന്ന് വ്യക്തമാക്കുകയാണ് ഇടവേള ബാബു.
വിവാഹം കഴിഞ്ഞാല്‍ ഒരു നുണ പറയേണ്ടിവരും. രാത്രി വൈകി എന്തെങ്കിലും മീറ്റിങ് നടക്കുമ്പോള്‍ ഉടനെ തന്നെ ഭാര്യമാരുടെ അന്വേഷണം വരും, എവിടെയാണ് വീട്ടില്‍ എപ്പോഴാണ് വരുന്നത് എന്നൊക്കെ ചോദിക്കും. എന്നാല്‍ വിവാഹം ചെയ്തില്ലെങ്കില്‍ അങ്ങനെയുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കേണ്ട ആവശ്യമില്ല, ഇടവേള ബാബു പറയുന്നു.
നമുക്ക് ഇഷ്ടമുള്ളപ്പോള്‍ മാത്രം വീട്ടിലേക്ക് വന്നാല്‍ മതി. എവിടെ വേണമെങ്കിലും യാത്ര ചെയ്യാമെന്നും താരം പറയുന്നു. എന്നാല്‍ നായികമാരായ സ്ത്രീകളുടെ കൂടെ യാത്ര ചെയ്യുന്നത് ഒരു ജോലിയായി കാണുന്നില്ലെന്നും, അങ്ങനെ കണ്ടാല്‍ മടുപ്പ് തോന്നുമെന്നും ഇടവേള ബാബു പറയുന്നു.
തന്റെ അംഗരക്ഷകന് മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…
മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…
അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…
കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…
ജോജു ജോർജ് ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…
ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ വലിയഒരു കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…