ആ പ്രശ്നത്തിന് ശേഷം മമ്മൂക്കയെ അഭിമുഖീകരിക്കാൻ പാർ വതി മടിച്ചു; വെളിപ്പെടുത്തി ഇടവേള ബാബു

മലയാള സിനിമയിലെ  താര സംഘടനയായ എ എം എം എയും   വനിതാ സിനിമാ പ്രവർത്തകരുടെ സംഘടനയായ ഡബ്ല്യുസിസിയും തമ്മിലുണ്ടായ പ്രശ്നം സോഷ്യൽ മീഡിയിൽ വൈറൽ ആയിരുന്നു,   ഇപ്പോഴും ചില കാര്യങ്ങളിലൊക്കെ ഇരു സംഘടനകളും തമ്മിൽ തർക്കം നിലനിൽക്കുന്നുണ്ട്.  എഎംഎംഎയിൽ നിന്നും നീതി നിഷേധിക്കപ്പെട്ടു എന്നാരോപിച്ച്  നടിമാരായ റിമ കല്ലിങ്കൽ, രമ്യ നമ്പീശൻ, പാർവതി തിരുവോത്ത്, തുടങ്ങി ഒരു പറ്റം അംഗങ്ങൾ  രാജി വെച്ചതും വലിയ തോതിൽ വാർത്തകളിൽ ഇടനേടിയിരുന്നു. ഇപ്പോഴിതാ  ഡബ്ല്യുസിസി അം​ഗങ്ങളുമായുണ്ടായ പ്രശ്നത്തെക്കുറിച്ച് സംസാരിക്കുകയാണ് എഎംഎംഎയുടെ ജനറൽ സെക്രട്ടറി ഇടവേള ബാബു.    ഡബ്ല്യുസിസിയുടെ എല്ലാ കാര്യത്തിനും നിന്നവരാണ് എഎംഎംഎ എന്നും  നടൻ മമ്മൂട്ടിയടക്കം  പരസ്യമായി പ്രസ്താവന നടത്തിയതാണ്  ഇടവേള ബാബു പറയുന്നു. യഥാർത്ഥത്തിൽ എഎംഎംഎയുടെ തന്നെ സംഘടനയായി മാറേണ്ടതായിരുന്നു ഡബ്ല്യുസിസി. എവിടെയോ വെച്ച് ഡബ്ല്യുസിസി അംഗങ്ങൾ  എതിർത്തുവെന്നും  എവിടത്തോളം എല്ലാവരും പോയി എന്നത് മാത്രം ഒന്ന് തിരിഞ്ഞ് നോക്കിയാൽ മതിഎന്നും നടൻ  പറയുന്നുണ്ട്.


നമ്മുടെ കൂടെ നടന്ന ഏറ്റവും അടുത്ത സുഹൃത്തുക്കൾ പെട്ടെന്ന് അപ്പുറത്ത് നിന്ന് എതിരെ പറയുമ്പോൾ നല്ല  വിഷമം ആയിരിക്കും . പ്രത്യേകിച്ച് താൻ  ഭയങ്കര സെന്റിമെന്റലാണ് എന്നും നടൻ കൂട്ടിച്ചേർത്തു. തന്നോട് ഏറ്റവും അടുത്ത് നിന്നവരാണ് പാർവതിയും റിമ കല്ലിങ്കലുമെല്ലാം. പെട്ടെന്ന് ഒരു ദിവസം അവർ അപ്പുറത്ത് നിന്ന് പറയുമ്പോൾ എവിടെയൊക്കെയോ വിഷമം തോന്നി. പാർവതിയുമായി തനിക്ക് ഭയങ്കര അടുപ്പം ആയിരുന്നുവെന്നും ഇടവേള ബാബക് വ്യക്തമാക്കുന്നുണ്ട്. കസബ എന്ന സിനിമയ്ക്കെതിരെ സംസാരിച്ച ശേഷം മമ്മൂട്ടിയെ അഭിമുഖീകരിക്കാൻ പാർവതി തിരുവോത്ത് മടിച്ചിരുന്നെന്നും ഇടവേള ബാബു തുറന്ന് പറഞ്ഞു. താൻ സംഘടനക്കുള്ളിലെ  പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിച്ച ആളാണ്. പാർവതി തിരുവോത്തിന്റെ വിഷയത്തിലും അത് തന്നെയാണ് താൻ  ചെയ്തത്. പിന്നീട്  എഎംഎംഎയുടെ ഷോയിക്ക്  വരാൻ പാർവതി മടിച്ചു.  കാരണം പാർവതി  അതിന് തൊട്ട് മുമ്പാണ് കസബയ്ക്കെതിരെ സംസാരിച്ചത്. എല്ലാവരും എങ്ങനെയാണ് അതെടുക്കുകയെന്ന് അറിയില്ല, പ്രത്യേകിച്ച് മമ്മൂക്കയെന്ന് പാർവതി പറഞ്ഞതായും ഇടവേള ബാബു പറയുന്നു .

അപ്പോൾ തനിക്കാര്യം  മമ്മൂറ്റിയോട് ചോദിച്ചുവെന്നും  തനിക്കതിൽ ഒരു  പ്രശ്നവുമില്ലെന്ന് മമ്മൂറ്റി പറഞ്ഞതായും ഇടവേള ബാബക് പറയുന്നു. അങ്ങനെ താൻ പാര്വതിയെ  കൊണ്ട് വന്നു. മമ്മൂട്ടിയുമായി സംസാരിച്ച് ആ ഷോ ഭം​ഗിയായി ചെയ്തുവെന്നും പക്ഷെ  പിന്നെയും ഓരോ പ്രശ്നങ്ങൾ വന്നുവെന്നുമാണ് ഇടവേള പറയുന്നത് . എഎംഎംഎയ്ക്കെന്തോ കഷ്ടകാലം പിടിച്ചത് പോലെയായിരുന്നു അന്നൊക്കെ . എന്ത് ചെയ്താലും കുറ്റം മാത്രം. ഇപ്പോൾ കുറഞ്ഞു എന്ന് പറയാനാകില്ല  പക്ഷെ മാറ്റം വന്നിട്ടുണ്ടെന്നും ഇടവേള ബാബു ചൂണ്ടിക്കാട്ടി.
പ്രതിഫലക്കാര്യത്തിലൊക്കെ  പല കാര്യങ്ങളും അവർ ചോദിച്ചിരുന്നെന്നും ഇടവേള ബാബു പറയുന്നു. ഡബ്യൂസിസി അം​ഗങ്ങളുടെ വിമർശനങ്ങൾക്ക് പിന്നിൽ ചില വ്യക്തികളോടുള്ള എതിർപ്പുമുണ്ടെന്ന് കരുതുന്നുവെന്നും  എഎംഎംഎയുടെ ഔദ്യോ​ഗിക സ്ഥാനത്തുള്ളവരോടുള്ള എതിർപാണതെന്നും ഇടവേള പറയുന്നു.  സ്ഥാനം കിട്ടുന്നില്ല എന്ന തോന്നൽ തുടങ്ങിയവയൊക്കെ ആണ് ഇതിനു കാരണമെന്നും  ഇടവേള ബാബു വാദിച്ചു. തെറ്റ് പറ്റിയെന്ന് അവർക്ക് തോന്നുകയും തിരിച്ചെത്തുകയും ചെയ്യുന്ന സന്ദർഭം ഉണ്ടാകട്ടെയെന്ന് ആ​ഗ്രഹിക്കുന്നു. പക്ഷെ അവർ വിളിച്ച് പറഞ്ഞത് മുഴുവൻ കേട്ട് വിശാല മനസ്കതയോടെ നിൽക്കാൻ താൻ  യേശു ക്രിസ്തുവൊന്നും അല്ല. നമുക്കും വികാരങ്ങളുണ്ട് എന്നും  വേദനിപ്പിച്ച ചില സംഭവങ്ങളുണ്ട്. അതൊക്കെ തീർത്ത് എല്ലാവരും  ഒന്നാകട്ടെ എന്നാ​ഗ്രഹിക്കുന്ന ആളാണ് താനെന്നും ഇടവേള ബാബു വ്യക്തമാക്കി.

Sreekumar

Recent Posts

22-ാം വിവാഹ വാര്‍ഷികത്തില്‍ പ്രിയതമയുടെ ഓര്‍മ്മകളുമായി ബിജിബാല്‍!!

മലയാളത്തിന്റെ പ്രിയ സംഗീത സംവിധായകനാണ് ബിജിബാല്‍. മലയാളിയുടെ പ്രിയ ഗാനങ്ങളില്‍ എപ്പോഴും ഇടംപിടിച്ചിട്ടുണ്ടാവും ബിജിപാലിന്റെ പാട്ട്. സോഷ്യലിടത്ത് സജീവമായ താരം…

4 hours ago

വറുത്തമീന്‍ കട്ടുതിന്നാന്‍ കയറി, പെട്ടുപോയി!! രക്ഷയായി ഫയര്‍ഫോഴ്‌സ്

പമ്മി പമ്മി അകത്തുകയറി കട്ട് തിന്നുന്നത് പൂച്ചകളുടെ സ്വഭാവമാണ്. എത്രയൊക്കെ സൂക്ഷിച്ചാലും എപ്പോഴെങ്കിലുമൊക്കെ അടുക്കളില്‍ കയറി ആവശ്യമുള്ളത് കഴിച്ച് സ്ഥലം…

4 hours ago

മകനോടൊപ്പം അയ്യപ്പ സന്നിധിയിലെത്തി രമേഷ് പിഷാരടി!!

കൊമേഡിയനായും നടനായും നിര്‍മ്മാതാവും മലയാള സിനിമയിലെ സജീവ സാന്നിധ്യമാണ് രമേഷ് പിഷാരടി. ആരാധകര്‍ക്ക് പ്രിയപ്പെട്ട താരമാണ് പിഷു. സോഷ്യലിടത്ത് സജീവമായ…

5 hours ago

ശബ്ദം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു…രോഗാവസ്ഥ വെളിപ്പെടുത്തി നടി ജോളി ചിറയത്ത്

അങ്കമാലി ഡയറീസ്, കടുവ, സുലൈഖ മന്‍സില്‍, തൊട്ടപ്പന്‍ തുടങ്ങിയ ചിത്രങ്ങളിലെ ശക്തമായി കഥാപാത്രങ്ങളിലൂടെ ആരാധകരെ സ്വന്തമാക്കിയ താരമാണ് നടി ജോളി…

5 hours ago

ആഘോഷങ്ങള്‍ ഇല്ല…50ാം ജന്മദിനം ആഘോഷമാക്കേണ്ടെന്ന് വിജയ്

ഇളയദളപതി വിജയിയുടെ അമ്പതാം ജന്മദിനാഘോഷം ആഘോഷമാക്കാനുള്ള കാത്തിരിപ്പിലായിരുന്നു ആരാധക ലോകം. എന്നാല്‍ ഇത്തവണത്തെ ആഘോഷപരിപാടികള്‍ ഒഴിവാക്കിയിരിക്കുകയാണ് താരം. തമിഴ്നാട് കള്ളക്കുറിച്ചിയിലെ…

5 hours ago

തൻറെ ആരോപണം തെറ്റാണ് എങ്കില്‍ മഞ്ജു വാര്യര്‍ നിഷേധിക്കട്ടെ, സനൽ കുമാർ

അടിക്കടി വിവാദങ്ങൾ ഉണ്ടാക്കുന്ന സംവിധായകാണാന് സനൽ കുമാർ ശശിധരൻ. ഇപ്പോഴിതാ മഞ്ജു വാര്യര്‍ക്കും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ ആരോപണങ്ങളുമായാണ് സനല്‍കുമാര്‍…

9 hours ago