ഇല്യാന അമ്മയായി, ചർച്ചകൾക്കും വിമർശനങ്ങൾക്കും ഇടയിൽ സന്തോഷ വാർത്ത

മുംബൈയിലെ മാഹിമില്‍ ഒരു ഗോവന്‍ കത്തോലിക്ക കുടുംബത്തിൽ ജനിച്ചു വളർന്ന ഇല്യന മോഡലിങ്ങ് രംഗത്തു നിന്നുമാണ് സിനിമയിലെത്തുന്നത്. 2006ല്‍ പ്രദര്‍ശനത്തിനെത്തിയ ‘ദേവദാസു’ എന്ന തെലുങ്ക് ചിത്രത്തിലൂടെയായിരുന്നു ഇല്യാന സിനിമാ അരങ്ങേറ്റം. അതിന് ശേഷം നിരവധി അവസരങ്ങൾ ആണ് താരത്തെ തേടിയെത്തിയത്.തമിഴിലും തെലുങ്കിലും ഹിന്ദിയിലും എല്ലാം ചിത്രങ്ങൾ ചെയ്യാൻ താരത്തിന് അവസരം ലഭിച്ചു. വളരെ പെട്ടന്ന് തന്നെ നായിക പദവിയിലേക്ക് ഇല്യാന ഉയർത്തപ്പെട്ടു. എന്നാൽ കുറഞ്ഞ സമയം കൊണ്ടാണ് താരം സിനിമയിൽ ശ്രദ്ധിക്കപ്പെടുകയായിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി മുടങ്ങാതെ പങ്കുവെക്കാറുണ്ട്.

അടുത്തിടെ ആണ് താരം അമ്മയാകാൻ പോകുന്നു എന്ന വാർത്ത താരം ആരാധകരുമായി പങ്കുവെച്ചത്. അതോടെ വിവാഹിത അല്ലാതിരുന്ന താരം അമ്മയാകുന്നോ എന്ന സംശയത്തിൽ ആയി ആരാധകരും. തുടർന്ന് നിരവധി വിമര്ശനങ്ങളൂം താരത്തിനെതിരെ വന്നിരുന്നു. എന്നാൽ സോഷ്യൽ മീഡിയയിലെ വിമർശനങ്ങൾ ഒന്നും താരം വക വെച്ചിരുന്നില്ല. ശേഷം തന്റെ പാർട്ണറുടെ ചിത്രങ്ങളും ഇലിയാന ആരാധകരുമായി പങ്കുവെച്ചിരുന്നു. എന്നാൽ ഇപ്പോൾ താരത്തിന്റേതായി ഒരു സന്തോഷവാർത്തയാണ് പുറത്ത് വരുന്നത്.

താരം ഇപ്പോൾ അമ്മയായി എന്ന വാർത്തയാണ് പുറത്ത് വന്നിരിക്കുന്നത്. ഒരു ആൺകുഞ്ഞിന് ആണ് ഇലിയാന ജന്മം നൽകിയിരിക്കുന്നത്.  കോ ഫൊനിക്സ് ഡോളൻ എന്നാണ് കുഞ്ഞിന്റെ പേര്.കുഞ്ഞിന്റെ ഫോട്ടോയും ഇല്യാന പങ്കുവെച്ചിട്ടുണ്ട്. ഇലിയാന തന്നെയാണ് ഈ സന്തോഷ വാർത്ത ആരാധകരുമായി പങ്കുവെച്ചത്. ഞങ്ങളുടെ പൊന്നോമനയായ മകനെ ലോകത്തേക്ക് സ്വാ​ഗതം ചെയ്യുന്നതിന്റെ സന്തോഷം വാക്കുകൾക്കും അപ്പുറമാണെന്ന് ആണ് താരം കുഞ്ഞിന്റെ ചിത്രം പങ്കുവെച്ച് കൊണ്ട് കുറിച്ചിരിക്കുന്നത്.

Devika Rahul