ആത്മഹത്യയെ കുറിച്ച് ചിന്തിച്ചതിന്റെ യഥാര്‍ത്ഥ കാരണം ഇതായിരുന്നു..!! – ഇല്യാന ഡിക്രൂസ്

2006 മുതല്‍ സിനിമാ രംഗത്തെ സജീവ സാന്നിധ്യമാണ് ഇല്യാന ഡിക്രൂസ്. തെലുങ്ക് ചിത്രമായ ദേവദാസുവിലൂടെയാണ് താരം സിനിമാ ലോകത്തേക്ക് എത്തുന്നത്. പിന്നീട് തമിഴ്, കന്നഡ ഹിന്ദി ചിത്രങ്ങളിലും ഇല്യാന പ്രത്യക്ഷപ്പെട്ടു. വിവിധ ഭാഷകളിലായി ലക്ഷക്കണക്കിന് ആരാധകരാണ് ഈ നടിയ്ക്ക് ഉള്ളത്. ഇപ്പോഴിതാ താന്‍ ജീവിതത്തില്‍ ആത്മഹത്യയെ കുറിച്ച് ചിന്തിച്ചതിനെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് താരം. തന്റെ ശരീരവുമായി ബന്ധപ്പെട്ട

ഒരു വിഷയത്തിന്മേലാണ് താന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചത് എന്നാണ് വാര്‍ത്തകള്‍ പുറത്ത് വന്നത്. അത്തരം വാര്‍ത്തകള്‍ തന്നെ തളര്‍ത്തി എന്നാണ് താരം തുറന്ന് പറയുന്നത്. ആത്മഹത്യ ചെയ്യാന്‍ തോന്നിട്ടുണ്ടെങ്കിലും അതിന്റെ കാരണം.. പുറത്ത് വന്ന രീതിയില്‍ ഒന്നും അല്ല എന്നാണ് നടി പറയുന്നത്. ശരീരവുമായി ബന്ധപ്പെട്ട ഒരു പ്രശ്‌നത്തിനും വേണ്ടിയല്ല ഞാന്‍ ആത്മഹത്യയെ കുറിച്ച് ചിന്തിച്ചത്. ജീവിതത്തിലെ മോശം അവസ്ഥയിലായിരുന്നു അങ്ങനെ തോന്നിയത്. അതേസമയം താന്‍ ഈ പ്രശ്‌നം മൂലം ആത്മഹത്യയ്ക്ക് ശ്രമിച്ചുവെന്ന വാര്‍ത്ത കണ്ടപ്പോള്‍ അസ്വസ്ഥത

അനുഭവിച്ചുവെന്നും ഇലിയാന പറയുന്നു. ജീവിതത്തിലെ ആ മോശം അവസ്ഥയില്‍ പലതും ചിന്തിച്ചിരുന്നു. എന്നാല്‍ അത് ശരീരവുമായി ബന്ധപ്പെട്ട വിഷയമല്ല. രണ്ടും രണ്ട് വ്യത്യസ്തമായ വിഷയങ്ങളാണ്. അത് രണ്ടിനേയും ഒരുമിച്ച് ചേര്‍ത്ത് വച്ചത് എനിക്ക് ഇഷ്ടമായില്ല. ഓ അവള്‍ക്ക് ശാരീരിക പ്രശ്‌നമുള്ളത് കൊണ്ടാണെന്ന് പറയും. അല്ല. ഒരാള്‍ ഒരു അവസ്ഥയിലൂടെ കടന്നു പോകുന്നതിനെ ചെറുതാക്കരുത്..

എന്നാണ് താരം ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവരോട് പറയുന്നത്. അതേസമയം, സോഷ്യല്‍ മീഡിയയിലെ സജീവ സാന്നിധ്യമാണ് താരം. തന്റെ എല്ലാ വിശേഷങ്ങളും താരം ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. താരത്തിന്റെതായി ഇനി പുറത്തിറങ്ങാനുള്ളത് രണ്ട് പുതിയ ഹിന്ദി ചിത്രങ്ങളാണ്.

Rahul

Recent Posts

22-ാം വിവാഹ വാര്‍ഷികത്തില്‍ പ്രിയതമയുടെ ഓര്‍മ്മകളുമായി ബിജിബാല്‍!!

മലയാളത്തിന്റെ പ്രിയ സംഗീത സംവിധായകനാണ് ബിജിബാല്‍. മലയാളിയുടെ പ്രിയ ഗാനങ്ങളില്‍ എപ്പോഴും ഇടംപിടിച്ചിട്ടുണ്ടാവും ബിജിപാലിന്റെ പാട്ട്. സോഷ്യലിടത്ത് സജീവമായ താരം…

4 hours ago

വറുത്തമീന്‍ കട്ടുതിന്നാന്‍ കയറി, പെട്ടുപോയി!! രക്ഷയായി ഫയര്‍ഫോഴ്‌സ്

പമ്മി പമ്മി അകത്തുകയറി കട്ട് തിന്നുന്നത് പൂച്ചകളുടെ സ്വഭാവമാണ്. എത്രയൊക്കെ സൂക്ഷിച്ചാലും എപ്പോഴെങ്കിലുമൊക്കെ അടുക്കളില്‍ കയറി ആവശ്യമുള്ളത് കഴിച്ച് സ്ഥലം…

4 hours ago

മകനോടൊപ്പം അയ്യപ്പ സന്നിധിയിലെത്തി രമേഷ് പിഷാരടി!!

കൊമേഡിയനായും നടനായും നിര്‍മ്മാതാവും മലയാള സിനിമയിലെ സജീവ സാന്നിധ്യമാണ് രമേഷ് പിഷാരടി. ആരാധകര്‍ക്ക് പ്രിയപ്പെട്ട താരമാണ് പിഷു. സോഷ്യലിടത്ത് സജീവമായ…

5 hours ago

ശബ്ദം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു…രോഗാവസ്ഥ വെളിപ്പെടുത്തി നടി ജോളി ചിറയത്ത്

അങ്കമാലി ഡയറീസ്, കടുവ, സുലൈഖ മന്‍സില്‍, തൊട്ടപ്പന്‍ തുടങ്ങിയ ചിത്രങ്ങളിലെ ശക്തമായി കഥാപാത്രങ്ങളിലൂടെ ആരാധകരെ സ്വന്തമാക്കിയ താരമാണ് നടി ജോളി…

5 hours ago

ആഘോഷങ്ങള്‍ ഇല്ല…50ാം ജന്മദിനം ആഘോഷമാക്കേണ്ടെന്ന് വിജയ്

ഇളയദളപതി വിജയിയുടെ അമ്പതാം ജന്മദിനാഘോഷം ആഘോഷമാക്കാനുള്ള കാത്തിരിപ്പിലായിരുന്നു ആരാധക ലോകം. എന്നാല്‍ ഇത്തവണത്തെ ആഘോഷപരിപാടികള്‍ ഒഴിവാക്കിയിരിക്കുകയാണ് താരം. തമിഴ്നാട് കള്ളക്കുറിച്ചിയിലെ…

6 hours ago

തൻറെ ആരോപണം തെറ്റാണ് എങ്കില്‍ മഞ്ജു വാര്യര്‍ നിഷേധിക്കട്ടെ, സനൽ കുമാർ

അടിക്കടി വിവാദങ്ങൾ ഉണ്ടാക്കുന്ന സംവിധായകാണാന് സനൽ കുമാർ ശശിധരൻ. ഇപ്പോഴിതാ മഞ്ജു വാര്യര്‍ക്കും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ ആരോപണങ്ങളുമായാണ് സനല്‍കുമാര്‍…

9 hours ago