തനിക്കെതിരെ ഇല്ലാത്തത് പറഞ്ഞു നടക്കുന്നവരെ കുറിച്ച് തെളിവുകൾ ഉണ്ട്! എന്റെ എന്ഗേജ്മെന്റ് ഉള്ളതല്ല;ജാസ്മിൻ 

Follow Us :

ബിഗ്ഗ്‌ബോസിൽ നിന്നും പുറത്തിറങ്ങിയ ശേഷം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആക്ടീവായി വരികയാണ് ജാസ്മിൻ. ഇപ്പോഴിതാ  ബിഗ്ഗ്‌ബോസിന്‌ ശേഷമുള്ള ആദ്യ വീഡിയോ ജാസ്മിൻ  പങ്കിട്ട് എത്തിയിരിക്കുകയാണ്. ജാസ്മിൻ താനുമായി വിവാഹം ഉറപ്പിച്ചാണ് ബിഗ് ബോസ് ഹൗസിലേക്ക് പോയതെന്നായിരുന്നു അഫ്സൽ അമീർ പറഞ്ഞത്, ജാസ്മിന്റെ തന്നെ നിർബന്ധപ്രകാരമാണ് പോകുന്നതിന് മുൻപ് തന്നെ നിശ്ചയം നടത്തിയതെന്നും അഫ്സൽ പറഞ്ഞിരുന്നു. എന്നാൽ താൻ കമ്മിറ്റഡ് ആണെന്ന്  ഹൗസിൽ വെച്ച് ജാസ്മിനും പല തവണ പറഞ്ഞിട്ടുണ്ടായിരുന്നു. ഇപ്പോഴിതാ വിവാഹം നിശ്ചയിച്ചുവെന്ന അഫ്സലിന്റെ വാദത്തിന് മറുപടിയുമായി എത്തുകയാണ് ജാസ്മിൻ. അഫ്സലിൻറെ പേര് പറയാതെയാണ് ജാസ്മിൻ ഇങ്ങനെ പ്രതികരിച്ചത്.  തനിക്കെതിരെ ഇല്ലാത്തത് പറഞ്ഞുനടക്കുന്നവരെ കുറിച്ച് തന്റെ കൈയ്യിൽ കൃത്യമായ തെളിവുണ്ടു  പലതും താൻ പുറത്തുവിടാത്തതാണ്  ജാസ്മിൻ പറഞ്ഞു

തന്നെക്കുറിച്ച് പറഞ്ഞ്  പരത്തിയതിന്റെ പലതിന്റേയും സത്യം കാലം തെളിയിക്കു൦ ,  തന്റെ എൻഗേജ്മെന്റൊന്നും ഉള്ളതല്ല ജാസ്മിൻ പറഞ്ഞു. തനിക്ക് തെറ്റ് പറ്റിയത് ഉണ്ട്. അതിന്റെ ഉത്തരവാദിത്തം താൻ ഏറ്റെടുക്കുന്നു. തന്റെ മാതാപിതാക്കൾക്ക് എങ്ങനെ പെരുമാറണമെന്ന് അറിയില്ല അതുകൊണ്ട് തന്നെ അവരെ മാനിപ്പുലേറ്റ് ചെയ്തത് .   പൈസക്ക് വേണ്ടിയാണ് ഇതൊക്കെ ചെയ്യുന്നത് എന്നും എല്ലാത്തിനും തന്റെ കൈയ്യിൽ തെളിവുണ്ട് എന്നും ജാസ്മിൻ പറയുന്നു.

ഇതുവരെ നീയൊക്കെ കളിച്ചപ്പോൾ താൻ അതിനുള്ളിലായിരുന്നുവെന്നും പുറത്ത് ഇല്ലായിരുന്നുവെന്നും നീയൊക്കെ ഓർക്കണം. ഇപ്പോ നീയൊക്കെ കളിക്കുമ്പോൾ ആലോചിക്കേണ്ടത് താൻ ഇവിടെ ജീവനോടെ ഉണ്ട്. താനും തെളിവ് കൊണ്ടുവരും. താൻ എല്ലാം വിടുകയാണ് എന്നും ക്ഷമിക്കുകയാണെന്നും  തന്റെ ജീവിതവുമായി താൻ മുന്നോട്ട് പോകുകയാണെന്നും തനിക്ക് പറ്റിയ തെറ്റ് ഞാൻ അംഗീകരിക്കുന്നു. തിരുത്താൻ താൻ ശ്രമിക്കും ജാസ്മിൻ പറയുന്നു, മാത്രമല്ല ചായയിൽ തുമ്മിയ കാര്യങ്ങളൊക്കെ താൻ അംഗീകരിക്കുന്നുവെന്നും എന്തായാലും ഗെയിമൊക്കെ കഴിഞ്ഞു. പുതിയ ജീവിതത്തിലേക്ക് കടക്കുകയാണ്. എന്തായാലും ഷോയിൽ പോയപ്പോൾ പലതും മനസിലാക്കാൻ പറ്റിയെന്നും ഒരു അപടകം സംഭവിച്ചാൽ ആരൊക്കെ നമ്മുടെ കൂടെ നിൽക്കും എന്ന് അറിയാൻ കഴിഞ്ഞുവെന്നും പലതും ഇട്ട് ചാനലിന്റെ റീച്ച് കൂട്ടാൻ ശ്രമിക്കുന്നവർ ഉണ്ട്. എന്നാൽ ഇതൊക്കെ പടച്ച് വിടുമ്പോൾ അതുണ്ടാക്കുന്ന ബുദ്ധിമുട്ട് മനസിലാക്കുകയെന്നും ജാസ്മിൻ ഈ വീഡിയോയിൽ പറയുന്നുണ്ട്