ഒരു സന്തോഷം പറയുമ്പോൾ ചൊറിയുന്ന കമന്റ്; ഇങ്ങനെ അല്ലാതെ എങ്ങനെ മറുപടി പറയും! വായടിപ്പിച്ച് ഇമ്രാൻ ഖാന്റെ റിപ്ലൈ

Follow Us :

ബോളിവുഡിൽ വളരെ കുറച്ച് കാലം കൊണ്ട് തന്നെ ശ്രദ്ധ നേടിയ താരമാണ് ഇമ്രാൻ ഖാൻ. ആമിർ ഖാന്റെ ബന്ധുവായ ഇമ്രാൻ പെട്ടെന്നാണ് തരം​ഗമായി മാറിയെങ്കിലും അത് അധിക കാലം നീണ്ടില്ല. ഒരേ തരത്തിലുള്ള കഥാപാത്രങ്ങൾ ചെയ്തതോടെ കരിയറിൽ പരാജയങ്ങൾ തുടർക്കഥയായി.

ഇപ്പോൾ ഒരിടവേളയ്ക്ക് ശേഷം വീണ്ടും സിനിമയിൽ വീണ്ടും സജീവമാകാനുള്ള ഒരുക്കത്തിലാണ് താരം. ഇതിനിടെ തന്റെ പുതിയ വീടിന്റെ ചിത്രങ്ങൾ താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. ഇതിനിടെ ആ പോസ്റ്റിന് വന്ന കമന്റിനോടുള്ള താരത്തിന്റെ മറുപടിയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

വർഷങ്ങളായി താൻ വീടിന് വേണ്ടിയുള്ള പണിയിലായിരുന്നെന്നാണ് താരം പറയുന്നത്. വീട് സ്വയം ഡിസൈൻ ചെയ്തതാണെന്നും താരം പോസ്റ്റിൽ പറഞ്ഞിരുന്നു. എന്നാൽ, വീട് പണിയാൻ എവിടെ നിന്നാണ് പണം കിട്ടുന്നതെന്നായിരുന്നു ഒരാളുടെ ചോദ്യം. പിന്നാലെ ഈ കമന്റിന് താരം തന്നെ മറുപടി നൽകി. 2000ന്റെ പകുതിയിൽ ഞാൻ കുറച്ചു സിനിമകളിൽ അഭിനയിച്ചിട്ടുണ്ട് എന്നാണ് താരം മറുപടിയായി കുറിച്ചത്. ചൊറിയുന്ന കമന്റിന് ഇങ്ങനെയൊരു മറുപടി നൽകിയ താരത്തിന് കയ്യടിയും കിട്ടുന്നുണ്ട്.