ബോളിവുഡിൽ വളരെ കുറച്ച് കാലം കൊണ്ട് തന്നെ ശ്രദ്ധ നേടിയ താരമാണ് ഇമ്രാൻ ഖാൻ. ആമിർ ഖാന്റെ ബന്ധുവായ ഇമ്രാൻ പെട്ടെന്നാണ് തരംഗമായി മാറിയെങ്കിലും അത് അധിക കാലം നീണ്ടില്ല. ഒരേ തരത്തിലുള്ള കഥാപാത്രങ്ങൾ ചെയ്തതോടെ കരിയറിൽ പരാജയങ്ങൾ തുടർക്കഥയായി.
ഇപ്പോൾ ഒരിടവേളയ്ക്ക് ശേഷം വീണ്ടും സിനിമയിൽ വീണ്ടും സജീവമാകാനുള്ള ഒരുക്കത്തിലാണ് താരം. ഇതിനിടെ തന്റെ പുതിയ വീടിന്റെ ചിത്രങ്ങൾ താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. ഇതിനിടെ ആ പോസ്റ്റിന് വന്ന കമന്റിനോടുള്ള താരത്തിന്റെ മറുപടിയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
വർഷങ്ങളായി താൻ വീടിന് വേണ്ടിയുള്ള പണിയിലായിരുന്നെന്നാണ് താരം പറയുന്നത്. വീട് സ്വയം ഡിസൈൻ ചെയ്തതാണെന്നും താരം പോസ്റ്റിൽ പറഞ്ഞിരുന്നു. എന്നാൽ, വീട് പണിയാൻ എവിടെ നിന്നാണ് പണം കിട്ടുന്നതെന്നായിരുന്നു ഒരാളുടെ ചോദ്യം. പിന്നാലെ ഈ കമന്റിന് താരം തന്നെ മറുപടി നൽകി. 2000ന്റെ പകുതിയിൽ ഞാൻ കുറച്ചു സിനിമകളിൽ അഭിനയിച്ചിട്ടുണ്ട് എന്നാണ് താരം മറുപടിയായി കുറിച്ചത്. ചൊറിയുന്ന കമന്റിന് ഇങ്ങനെയൊരു മറുപടി നൽകിയ താരത്തിന് കയ്യടിയും കിട്ടുന്നുണ്ട്.
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല് പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…
ബിഗ് ബോസ് മലയാളം സീസണ് 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…