‘ബാല്യകാല സുഹൃത്തുമായുള്ള വിവാഹം, കരിയറിന്റെ മോശം ഘട്ടത്തിൽ വിവാഹമോചനം’; കാരണം തുറന്ന് പറഞ്ഞ് ഇമ്രാൻ ഖാൻ

Follow Us :

ബാല്യകാല സുഹൃത്തായിരുന്ന അവന്തിക മാലിക്കുമായുള്ള വിവാഹ മോചനത്തിന്റെ കാരണങ്ങളെ കുറിച്ച് തുറന്ന് സംസാരിച്ച് നടൻ ഇമ്രാൻ ഖാൻ. നടി ലേഖ വാഷിം​ഗ്ടൺ ആണ് ഇമ്രാൻ ഖാന്റെ ഇപ്പോഴുള്ള പങ്കാളി. ലേഖയുമായുള്ള ബന്ധമാണ് വിവാഹ മോചനത്തിന് കാരണമായതെന്ന് പല വാർത്തകളും പ്രചരിച്ചിരുന്നു. ഈ ​ഗോസിപ്പുകൾ ഇമ്രാൻ ഖാൻ തള്ളി. ‘ഉള്ളിൽ ഞാൻ ഒരുപാട് കാര്യങ്ങളെ അഭിമുഖീകരിക്കുകയായിരുന്നു. വിവാഹ ബന്ധം അതിലൊന്നിനെയും സഹായിക്കുന്നില്ലെന്ന് ഞാൻ മനസിലാക്കി.

രണ്ട് വ്യക്തികൾ തമ്മിലുള്ള ബന്ധത്തിൽ അവർ പരസ്പരം മെച്ചപ്പെട്ടവരും ശക്തരുമാകുന്നു, പരസ്പരം പിന്തുണയ്ക്കുന്നു. എന്നാൽ തങ്ങൾ രണ്ട് പേരും അത്തരമൊരു സ്ഥലത്തല്ലായിരുന്നു’ – ഇമ്രാൻ ഖാൻ പറഞ്ഞു. വേർപിരിഞ്ഞ ശേഷവും മകളുടെ കാര്യത്തിലുള്ള ചുമതലകൾ പങ്കുവെക്കുന്നതിനെക്കുറിച്ച് ഇമ്രാൻ ഖാൻ മുമ്പ് പറഞ്ഞിരുന്നു. വ്യാഴാഴ്ച മുതൽ ഞായറാഴ്ച വരെ മകൾ എനിക്കൊപ്പം ഉണ്ടാകും. വേർപിരിയൽ സമയത്ത് ഇതെല്ലാം തീരുമാനിച്ചതാണെന്നും അദ്ദേഹം പറഞ്ഞു.