കമൽ ഹാസൻ നായകനായെത്തുന്ന ‘ഇന്ത്യൻ 2’വിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് സിനിമ ലോകം. എന്നാൽ, ചിത്രത്തിന്റെ റിലീസ് നീട്ടിയെന്നാണ് റിപ്പോർട്ടുകൾ അടിത്തിടെ വന്നിരുന്നു. 2019ൽ ഷൂട്ടിംഗ് ആരംഭിച്ച ചിത്രം ഏറെ വൈകിയാണ് ചിത്രീകരണം പൂർത്തിയാക്കിയത്. ജൂണിൽ റിലീസ് ചെയ്യുമെന്നാണ് നേരത്തെ വിവരങ്ങൾ വന്നത്. എന്നാൽ, ചിത്രം ജുലൈയിലെ എത്തൂ എന്നായിരുന്നു വിവരങ്ങൾ. ജൂണിൽ പ്രഭാസ് ചിത്രം കൽക്കിയുടെ റിലീസുണ്ട്. ഇത് പരിഗണിച്ചാണ് ഇന്ത്യൻ 2 റിലീസ് മാറ്റുന്നതെന്നായിരുന്നു റിപ്പോർട്ട്.
Indian 2 – 1st single from may 22nd . Indian world wide from July 12th
@ikamalhaasan @anirudhofficial #indian2 pic.twitter.com/5BXfqx0mw6— Shankar Shanmugham (@shankarshanmugh) May 19, 2024
ഇപ്പോൾ ഇന്ത്യൻ 2 റിലീസ് തീയതി അണിയറക്കാർ പുറത്ത് വിട്ടിരിക്കുകയാണ്. ഈ വർഷം ജൂലൈ 12 ന് ലോകമെമ്പാടും ചിത്രം തിയറ്ററുകളിൽ എത്തും. ചിത്രത്തിലെ ആദ്യ ഗാനം മെയ് 22ന് എത്തുമെന്നും അറിയിപ്പ് വന്നിട്ടുണ്ട്. 1996-ൽ പുറത്തിറങ്ങിയ ‘ഇന്ത്യൻ’ കമൽഹാസന്റെയും ശങ്കറിന്റെയും കരിയറിലെ വലിയ ഹിറ്റുകളിൽ ഒന്നായിരുന്നു. ചിത്രം വൻ പ്രേക്ഷക സ്വീകര്യത നേടുന്നതിനൊപ്പം 1996-ലെ ഓസ്കർ പുരസ്കാരത്തിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇവർ വീണ്ടും ഒന്നിച്ച് ‘ഇന്ത്യൻ 2’ ഒരുക്കുന്നു എന്ന വാർത്ത സിനിമാപ്രേമികൾ ആവേശത്തോടെയായിരുന്നു സ്വീകരിച്ചത്.
മലയാള സിനിമയിലെ മൺമറഞ്ഞ നടൻ നെടുമുടി വേണു, അന്തരിച്ച തമിഴ് നടൻ വിവേകും ഇന്ത്യൻ 2വിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഈ ഭാഗങ്ങൾ കട്ട് ചെയ്യില്ലെന്ന് നേരത്തെ തന്നെ ശങ്കർ അറിയിച്ചിരുന്നു. 200 കോടിയാണ് ചിത്രത്തിന്റെ ബജറ്റ്. കാജൽ അഗർവാൾ ആണ് നായിക. വിദ്യുത് ജമാൽ ആണ് വില്ലൻ വേഷം കൈകാര്യം ചെയ്യുന്നത്. ഐശ്വര്യ രാജേഷും പ്രിയ ഭവാനിയും ചിത്രത്തിലുണ്ട്. അനിരുദ്ധ് രവിചന്ദർ സംഗീതം നിർവഹിക്കുന്ന ചിത്രത്തിൽ രവി വർമ്മനാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്.