സേനാപതി വരുന്നു..! ഇന്ത്യൻ സിനിമ ലോകം ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രത്തിന്റെ റിലീസ് തീയതി ഇതാ, ഒപ്പം ഒരു സർപ്രൈസും

കമൽ ഹാസൻ നായകനായെത്തുന്ന ‘ഇന്ത്യൻ 2’വിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് സിനിമ ലോകം. എന്നാൽ, ചിത്രത്തിന്റെ റിലീസ് നീട്ടിയെന്നാണ് റിപ്പോർട്ടുകൾ അടിത്തിടെ വന്നിരുന്നു. 2019ൽ ഷൂട്ടിംഗ് ആരംഭിച്ച ചിത്രം ഏറെ വൈകിയാണ് ചിത്രീകരണം പൂർത്തിയാക്കിയത്. ജൂണിൽ റിലീസ് ചെയ്യുമെന്നാണ് നേരത്തെ വിവരങ്ങൾ വന്നത്. എന്നാൽ, ചിത്രം ജുലൈയിലെ എത്തൂ എന്നായിരുന്നു വിവരങ്ങൾ. ജൂണിൽ പ്രഭാസ് ചിത്രം കൽക്കിയുടെ റിലീസുണ്ട്. ഇത് പരി​ഗണിച്ചാണ് ഇന്ത്യൻ 2 റിലീസ് മാറ്റുന്നതെന്നായിരുന്നു റിപ്പോർട്ട്.

ഇപ്പോൾ ഇന്ത്യൻ 2 റിലീസ് തീയതി അണിയറക്കാർ പുറത്ത് വിട്ടിരിക്കുകയാണ്. ഈ വർഷം ജൂലൈ 12 ന് ലോകമെമ്പാടും ചിത്രം തിയറ്ററുകളിൽ എത്തും. ചിത്രത്തിലെ ആദ്യ ഗാനം മെയ് 22ന് എത്തുമെന്നും അറിയിപ്പ് വന്നിട്ടുണ്ട്. 1996-ൽ പുറത്തിറങ്ങിയ ‘ഇന്ത്യൻ’ കമൽഹാസന്റെയും ശങ്കറിന്റെയും കരിയറിലെ വലിയ ഹിറ്റുകളിൽ ഒന്നായിരുന്നു. ചിത്രം വൻ പ്രേക്ഷക സ്വീകര്യത നേടുന്നതിനൊപ്പം 1996-ലെ ഓസ്‌കർ പുരസ്‌കാരത്തിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇവർ വീണ്ടും ഒന്നിച്ച് ‘ഇന്ത്യൻ 2’ ഒരുക്കുന്നു എന്ന വാർത്ത സിനിമാപ്രേമികൾ ആവേശത്തോടെയായിരുന്നു സ്വീകരിച്ചത്.

മലയാള സിനിമയിലെ മൺമറഞ്ഞ നടൻ നെടുമുടി വേണു, അന്തരിച്ച തമിഴ് നടൻ വിവേകും ഇന്ത്യൻ 2വിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഈ ഭാഗങ്ങൾ കട്ട് ചെയ്യില്ലെന്ന് നേരത്തെ തന്നെ ശങ്കർ അറിയിച്ചിരുന്നു. 200 കോടിയാണ് ചിത്രത്തിന്റെ ബജറ്റ്. കാജൽ അഗർവാൾ ആണ് നായിക. വിദ്യുത് ജമാൽ ആണ് വില്ലൻ വേഷം കൈകാര്യം ചെയ്യുന്നത്. ഐശ്വര്യ രാജേഷും പ്രിയ ഭവാനിയും ചിത്രത്തിലുണ്ട്. അനിരുദ്ധ് രവിചന്ദർ സംഗീതം നിർവഹിക്കുന്ന ചിത്രത്തിൽ രവി വർമ്മനാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്.

Ajay

Recent Posts

രാജ്യത്തെ മുൻനിര ടെലികോം കമ്പനികൾ നിരക്ക് വർധന നടപ്പിലാക്കിയിരിക്കുന്നു

സാമ്പത്തിക ലാഭം ലക്ഷ്യമിട്ട് കൊണ്ട് രാജ്യത്തെ മുൻനിര ടെലികോം കമ്പനികൾ നിരക്ക് വർധന നടപ്പിലാക്കിയിരിക്കുകയാണ്. ജിയോ, എയർടെൽ, വിഐ എന്നീ…

4 hours ago

വസ്ത്രം മാറാനുള്ള സൗകര്യങ്ങൾ കുറവായിരുന്നു അന്ന്

തമിഴകത്തെ ഏറ്റവും തിരക്കേറിയ നായിക നടിയായിരുന്നു ഒരു കാലത്ത് ഖുശ്ബു. ഇപ്പോഴിതാ അക്കാലത്ത് സെറ്റിൽ തനിക്ക് ലഭിച്ച സുരക്ഷിതത്വത്തെ പറ്റി…

4 hours ago

താര കല്യാണിന്റെ ശബ്ദം പൂർണമായും നഷ്ടപ്പെട്ടതായി മകൾ സൗഭാ​ഗ്യ വെങ്കിടേഷും വെളിപ്പെടുത്തിയിരുന്നു

കഴിഞ്ഞ കുറച്ച് നാളുകളായി നടി താര കല്യാണിന് ശബ്ദമുണ്ടായിരുന്നില്ല. മുറിഞ്ഞും ഇടറിയുമൊക്കെ ഉണ്ടാകുന്ന ശബ്ദത്തിന്റെ പ്രശ്നങ്ങൾ നേരത്തേ തന്നെ താര…

4 hours ago

തന്റെ കുഞ്ഞിനെ ബോഡി ഷെയ്‌മിങ് ചെയ്യുന്നതിനെതിരെ പ്രതികരിച്ച് പാർവതി വിജയ്

തന്റെ മകള്‍ക്ക് നേരെ വരുന്ന നെഗറ്റീവ് കമന്റുകളോട് പ്രതികരിച്ചെത്തിയിരിക്കുകയാണ് നടി പാർവതി വിജയ്. തന്റെ യൂട്യൂബ് ചാനൽ വഴിയാണ് പാർവതി…

4 hours ago

കടിച്ച പാമ്പിനെ രണ്ട് വട്ടം തിരികെ കടിച്ച് റെയിൽവേ ജീവനക്കാരൻ; വിഷമിറങ്ങുമെന്ന് വിശ്വസിച്ചു, പാമ്പ് ചത്തു

പാറ്റ്ന: ബിഹാറിൽ കടിച്ച പാമ്പിനെ രണ്ടു തവണ തിരിച്ച് കടിച്ച് റെയിൽവേ ജീവനക്കാരൻ. ഉടൻ ചികിത്സ ലഭ്യമാക്കിയതിനാൽ യുവാവിൻറെ ജീവൻ…

6 hours ago

പാനി പുരി കഴിക്കുന്നവർ ഒന്ന് സൂക്ഷിക്കണേ; ചെറിയ പ്രശ്നമല്ല, കണ്ടെത്തൽ ഞെട്ടിക്കുന്നത്

നോർത്ത് ഇന്ത്യയിൽ നിന്ന് എത്തി ഇപ്പോൾ മലയാളികളുടെ ഇഷ്ട ഭക്ഷണമായി മാറിയിരിക്കുകയാണ് പാനിപൂരി. എന്നാൽ, ഇപ്പോൾ പാനിപൂരി പ്രേമികളെ ഞെട്ടിക്കുന്ന…

6 hours ago