മലയാള സിനിമയിൽ എത്തിയതിന്റെ കാരണം പറഞ്ഞു നടി ഇന്ദ്രജ; സിനിമകൾ ഇല്ലാതെ വീട്ടിൽ ഇരിക്കേണ്ടി  വന്ന അവസ്ഥയെ കുറിച്ചും നടി പറയുന്നു  

Follow Us :

മലയാളത്തിലും മറ്റുഭാഷകളിലും  ഒരുപോലെ തിളങ്ങി നിന്ന നടിയാണ് ഇന്ദ്രജ , തെലുങ്ക് സിനിമകളിൽ ഒരു കാലത്ത് തിരക്കേറിയ സമയ ൦ ണ്ടായിരുന്നു എന്നും എന്നാൽ മറ്റൊരു  ഘട്ടത്തിലാണ് താൻ മലയാളത്തിലേക്ക് ശ്രദ്ധ നൽകിയത് എന്നും ഒരു ടെലിവിഷൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ നടി മുൻപ് പറഞ്ഞിരുന്നു എന്നാൽ ഇപ്പോൾ ആ കാര്യങ്ങൾ വീണ്ടും ശ്രെദ്ധ ആകുകയാണ്. തെലുങ്കിൽ അറുപത് സിനിമകൾ ചെയ്തു. മലയാളത്തിൽ 60 സിനിമകൾ പൂർത്തിയാക്കി. ഏറ്റവും കൂടുതൽ നമ്പർ ചെയ്തത് തെലുങ്കിലാണ്

തെലുങ്കിൽ നിന്നും മലയാളത്തിൽ വന്നതിന്റെ പ്രധാന കാരണം ​ഗ്ലാമറസ് റോളുകൾ ചെയ്യേണ്ട, അത്രയും ഷോർട്ട് സ്കേർട്ടുകൾ ഇടേണ്ട എന്ന തീരുമാനമാണ്.എന്നാൽ  ഏറ്റവും കൂടുതൽ സിനിമകൾ ചെയ്തത് തെലുങ്കിലാണെങ്കിലും മനസിനോടടുത്ത് നിന്ന ഇൻഡ്സ്ട്രി മോളിവുഡ് ആണെന്നും നടി പറഞ്ഞിരുന്നു

ഒരു നടിയെന്ന നിലയിൽ ഞാൻ കൂടുതൽ കംഫർട്ടബിൾ മലയാളത്തിലാണ്. തെലുങ്കിൽ ഒരുപാട് സിനിമകൾ ചെയ്തെങ്കിലും അവ എനിക്ക് റിയൽ അല്ല. മലയാളത്തിൽ നമ്മളെയും ടെക്നീഷ്യനെയും കാണുന്ന രീതിയെല്ലാം തനിക്ക് കംഫർട്ടബിൾ ആണ് ,തെലുങ്കിൽ നല്ല സിനിമകൾ ചെയ്തിട്ടുണ്ട്. ഇനി നല്ലൊരു സിനിമ വന്നാൽ ചെയ്യാമെന്ന് കരുതി കാത്തിരുന്നു. അപ്പോൾ പടങ്ങളില്ലാതെ ഞാൻ വീട്ടിൽ ഇരുന്നു. ആറേഴ് മാസം വീട്ടിലായിരുന്നു. തന്റെ കാഴ്ചപ്പാടുകൾ തെലുങ്ക് ഇൻഡസ്ട്രിയുമായി ചേർന്ന് പോകില്ലെന്ന് തോന്നി. ദൈവ കാരുണ്യത്താൽ തനിക്ക് മലയാളത്തിൽ നിന്ന് നല്ല ഓഫറുകൾ വന്നുവെന്നും ഇന്ദ്രജ പറയുന്നു