കണ്‍ഗ്രാജുലേഷന്‍സ് രാജു…സ്‌ക്രീനില്‍ നിന്നെ കണ്ടുപിടിക്കാന്‍ വളരെ പ്രയാസപ്പെട്ടു!!! ഇന്ദ്രജിത്ത്

പൃഥ്വിരാജ്-ബ്ലെസി കൂട്ടുക്കെട്ടിലെത്തിയ ആടുജീവിതം തിയ്യേറ്ററില്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ആരാധകരുടെ നീണ്ട കാത്തിരിപ്പിന് ശേഷമാണ് ചിത്രം തിയ്യേറ്ററിലെത്തിയത്. പ്രവാസിയായ നജീബിന് മണലാരണ്യത്തില്‍ നേരിടേണ്ടി വന്ന ക്രൂരമായ ജീവിതമാണ് ചിത്രം പറയുന്നത് ബെന്യാമിന്റെ പ്രശസ്തമായ ആടുജീവിതം നോവലാണ് ബ്ലെസി സിനിമയാക്കിയിരിക്കുന്നത്. നജീബായി പൃഥ്വി ജീവിക്കുക തന്നെയായിരുന്നെന്നാണ് പ്രേക്ഷകാഭിപ്രായം നിറയുന്നത്. നിരവധി പേരാണ് ചിത്രത്തിനെയും പൃഥ്വിയെയും അഭിനന്ദിച്ച് എത്തുന്നത്.

ഇപ്പോഴിതാ പൃഥ്വിരാജിന്റെ സഹോദരനും നടനുമായ ഇന്ദ്രജിത്ത് പങ്കുവെച്ച വാക്കുകള്‍ ശ്രദ്ധേയമായിരിക്കുകയാണ്. നജീബ് എന്ന കഥാപാത്രത്തിന്റെ ഉള്ളിലേക്ക് എല്ലാ വികാരത്തോടും കൂടി കയറാന്‍ പൃഥ്വിരാജിന് സാധിച്ചുവെന്ന് ഇന്ദ്രജിത് പറയുന്നു. സ്‌ക്രീനില്‍ നിന്നെ കണ്ടു പിടിക്കാന്‍ വളരെ പ്രയാസമായിരുന്നുവെന്നും, എല്ലാം പൊട്ടിച്ചെറിഞ്ഞ് ഉയരങ്ങളിലേക്ക് പറക്കാന്‍ ആഗ്രഹിക്കുന്ന ഈ നടന്‍ നിന്റെ ഉള്ളില്‍ ഉണ്ടെന്ന് തനിക്കറിയാമായിരുന്നുവെന്നും ഇന്ദ്രജിത്ത് കുറിപ്പില്‍ പറയുന്നു.

ഒരു ക്ലാസിക് നോവല്‍ സിനിമയാക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ബ്ലെസി സാര്‍, ഇത് അസാധ്യമായിട്ടുള്ള കാര്യമാണ്. പക്ഷേ സിനിമയോടും പുസ്തകത്തോടും ഉള്ള നിങ്ങളുടെ സ്‌നേഹവും പാഷനും കൊണ്ടാണ് ഇത് ചെയ്തു തീര്‍ക്കാന്‍ കഴിഞ്ഞത്. താങ്കളുടെ കിരീടത്തിലേക്ക് ഒരു പൊന്‍തൂവല്‍ കൂടി ചാര്‍ത്തിയിക്കുകയാണ്.

ബെന്യാമിന്‍, ഞാന്‍ പുസ്തകം വായിച്ചതിന് ശേഷം നമ്മളുടെ ഇടയില്‍ നടന്ന സംഭാഷണം എന്റെ ഓര്‍മയിലുണ്ട്. നിങ്ങള്‍ ഈ നോവല്‍ എഴുതിയിട്ടില്ലെങ്കില്‍ ഈ ലോകത്ത് ആരും നജീബിന്റെ ജീവിതം അറിയില്ലായിരുന്നു. നിങ്ങളുടെ തൂലിക കൊണ്ട് ഇങ്ങനെ ഒരു വെളിച്ചം തീര്‍ത്തതില്‍ നന്ദിയുണ്ട്.

പിന്നെ രാജു, എനിക്കറിയില്ല നിന്നെക്കുറിച്ച് എന്താണ് എഴുതേണ്ടത് എന്ന്. എല്ലാം പൊട്ടിച്ചെറിഞ്ഞ് ഉയരങ്ങളിലേക്ക് പറക്കാന്‍ ആഗ്രഹിക്കുന്ന ഈ നടന്‍ നിന്റെ ഉള്ളില്‍ ഉണ്ടെന്ന് എനിക്കറിയാമായിരുന്നു. എപ്പോഴും അങ്ങനെ ഒരു അവസരം നിനക്ക് ലഭിക്കണമെന്നില്ല. ഇപ്പോള്‍ നിനക്കത് ലഭിച്ചു. തുറന്ന കൈകളോടെ നീയത് നേടിയെടുത്തു.

കഥാപാത്രത്തിന്റെ ഉള്ളിലേക്ക് എല്ലാ വികാരത്തോടും കൂടി കയറാന്‍ നിനക്ക് സാധിച്ചു. സ്‌ക്രീനില്‍ നിന്നെ കണ്ടുപിടിക്കാന്‍ വളരെ പ്രയാസമായിരുന്നു. നീയെന്ന നടനെയാണ് അവിടെ കണ്ടത്. നജീബിനെ നീ അവതരിപ്പിച്ചത് എനിക്ക് വളരെ ഇഷ്ടമായി. നീ ആ ശബ്ദം മോഡുലേറ്റ് ചെയ്ത രീതിയും, സൂക്ഷ്മമായ വൈകാരിക രംഗങ്ങളും എല്ലാം എടുത്തുപറയേണ്ടതാണ്. നീ അതിനു വേണ്ടി ചെയ്ത കഷ്ടപ്പാടുകള്‍ ഞാന്‍ എടുത്തു പറയേണ്ട കാര്യമില്ല. കണ്‍ഗ്രാജുലേഷന്‍സ്. നജീബിനെ സ്‌ക്രീനിലേക്ക് കൊണ്ടുവന്നതില്‍ ഒരുപാട് സന്തോഷം എന്നാണ് ഇന്ദ്രന്‍ കുറിച്ചത്.

Anu

Recent Posts

ഇത് സഹിക്കാവുന്നതിലും അപ്പുറം, റിമോട്ട് കൺട്രോൾ ഗേറ്റിൽ കുടുങ്ങി മരിച്ച കുഞ്ഞിന്റെ മുത്തശ്ശി ഹൃദയാഘാതം മൂലം മരിച്ചു

മലപ്പുറം: മലപ്പുറം തിരൂർ വൈലത്തൂരിൽ അടുത്ത വീട്ടിലെ റിമോട്ട് കൺട്രോൾ ​ഗേറ്റിൽ കുടുങ്ങി മരിച്ച കുട്ടിയുടെ മുത്തശ്ശിയും മരിച്ചു. കുഞ്ഞിന്റെ…

44 seconds ago

സംഭവം തുടങ്ങീട്ടുണ്ടേ..! അവസരം വെറുതെ പാഴാക്കരുത്, വമ്പൻ വിലക്കുറവ് പ്രഖ്യാപിച്ച് ഫ്ലിപ്പ്കാർട്ട്, ഓഫറുകൾ ഇങ്ങനെ

ഫ്‌ളിപ്പ്കാർട്ടിൽ വിദ്യാർത്ഥികൾക്കായി ബാക്ക് ടു കാമ്പസ് കാംപയിൻ ജൂൺ 21 മുതൽ 27 വരെ. കാംപയിനിൽ, ലാപ്‌ടോപ്പുകൾ, ടാബ്ലെറ്റുകൾ, ഗെയിമിംഗ്…

9 mins ago

ഇന്ത്യക്കാരുടെ ജീവൻ കവരുന്ന ഹൃദ്രോ​ഗം; ഉയർന്ന കൊറോണറി ആർട്ടറി ഡിസീസ് മരണനിരക്ക്, മുന്നറിയിപ്പ്

ഹൃദ്രോ​ഗം ബാധിക്കുന്ന ഇന്ത്യക്കാരുടെ എണ്ണം വർധിക്കുകയാണെന്ന് മുന്നറിയിപ്പ്. ജീവിതശൈലിയിലെ മാറ്റങ്ങൾ, രക്താതിമർദ്ദം, പ്രമേഹം, പൊണ്ണത്തടി, പുകവലി തുടങ്ങിയ കാരണങ്ങൾ ഹൃദ്രോഗ…

25 mins ago

കോടതി ഹാളിൽ അലമാരയിലെ ഫയലുകൾക്കിടയിൽ വർണ്ണപ്പാമ്പ്; പറക്കും പാമ്പിനെ കണ്ടെത്തിയത് അഭിഭാഷകർ

തിരുവനന്തപുരം: നെയ്യാറ്റിൻകര എംഎസിടി കോടതി ഹാളിൽ നിന്ന് പാമ്പിനെ പിടികൂടി. അഭിഭാഷകരാണ് അലമാരയിൽ ഫയലുകൾക്കിടയിൽ പാമ്പിനെ കണ്ടെത്തിയത്. എംഎസിടി ജഡ്ജ്…

60 mins ago

അന്താരാഷ്ട്ര ചലച്ചിത്രവേദികളിലെ മികച്ച ചിത്രം; റോഷൻറേയും ദർശനയുടെ ‘പാരഡൈസ്’- ട്രെയ്ലർ

ദർശന രാജേന്ദ്രനും റോഷൻ മാത്യുവും പ്രധാന വേഷത്തിലെത്തുന്ന ശ്രീലങ്കൻ സംവിധായകൻ പ്രസന്ന വിത്തനാ​ഗെ സംവിധാനം ചെയ്യുന്ന പാരഡൈസ്ൻറെ ട്രെയ്‍ലർ പുറത്തെത്തി.…

1 hour ago

ചർമ്മ സംരക്ഷിക്കാൻ ഉപയോ​ഗിക്കാം റോസ് വാട്ടർ; എങ്ങനെ ഉപയോ​ഗിക്കാമെന്ന് അറിയാം

ചർമ്മ സംരക്ഷിക്കാൻ ഉപയോ​ഗിക്കാവുന്ന ഒന്നാണ് റോസ് വാട്ടർ. ആന്റി ഓക്‌സിഡൻറുകൾ ധാരാളം അടങ്ങിയ ഇവ ചർമ്മത്തെ മൃദുലമാക്കാനും പ്രായമാകുമ്പോൾ ഉണ്ടാകുന്ന…

13 hours ago