ഇന്ദ്രജിത്തും ശ്രുതി രാമചന്ദ്രനും ഒന്നിക്കുന്നു, അനൗൺസ്മെൻ്റ് പോസ്റ്റർ റിലീസായി

മലയാള സിനിമയുടെ സുവര്‍ണ കാലഘട്ടം എന്ന് വിശേഷിപ്പിക്കാവുന്ന എണ്‍പതുകളില്‍ തുടങ്ങി, ഇന്നും മനസ്സില്‍ തങ്ങിനില്‍ക്കുന്ന ഒരുപറ്റം ഹിറ്റ് സിനിമകള്‍ സമ്മാനിച്ച പ്രമുഖ പ്രൊഡക്ഷന്‍ കമ്പനിയാണ് സിയാദ് കോക്കര്‍ സാരഥ്യം വഹിച്ച കൊക്കേഴ്‌സ് ഫിലിംസ്. ‘കൂടും തേടി’യില്‍ തുടങ്ങി രേവതിക്കൊരു പാവക്കുട്ടി, സന്മനസുള്ളവര്‍ക്ക് സമാധാനം, പട്ടണപ്രവേശം, മഴവില്‍ക്കാവടി, ഒരു മറവത്തൂര്‍ കനവ്, സമ്മര്‍ ഇന്‍ ബത്‌ലഹേം, ദേവദൂതന്‍, കുറി തുടങ്ങി മലയാളികള്‍ക്ക് ഒരിക്കലും മറക്കാന്‍ പറ്റാത്ത നിരവധി ചിത്രങ്ങള്‍ സമ്മാനിച്ച കോക്കേഴ്‌സ് പുതിയ ചിത്രത്തിന്റെ അറിയിപ്പുമായി എത്തിയിരിക്കുകയാണ്. കോക്കേഴ്‌സ് മീഡിയ എന്റര്‍ടെയ്ന്‍മെന്‍സിന്റെ ബാനറിലാണ് പുതിയ സിനിമ ഒരുങ്ങുന്നത്. ഇതുവരെയും പേര് പുറത്തുവിടാത്ത ചിത്രത്തിന് ‘പ്രൊഡക്ഷന്‍ നമ്പര്‍ 22’ എന്നാണ് താല്‍കാലികമായി പേരിട്ടിരിക്കുന്നത്.

‘ലൂക്ക’ എന്ന ചിത്രത്തിന് ശേഷം അരുണ്‍ ബോസ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ ഇന്ദ്രജിത്ത് സുകുമാരന്‍, ശ്രുതി രാമചന്ദ്രന്‍, സര്‍ജാനോ ഖാലിദ്, വിന്‍സി അലോഷ്യസ്, വസിഷ്ട് ഉമേഷ്, റോറോ, എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പ്രമോദ് മോഹന്റെതാണ് തിരക്കഥ. ചിത്രത്തിന്റെ കൊ-ഡയറക്ടറും പ്രമോദ് മോഹനാണ്. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് വിദ്യാ സാഗറാണ് സംഗീതം ഒരുക്കുന്നത്.

ശ്യാമപ്രകാശ് എം.എസ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ ചിത്രസംയോജനം ഷൈജല്‍ പി.വിയും അരുണ്‍ ബോസും ചേര്‍ന്നാണ് കൈകാര്യം ചെയ്യുന്നത്. ക്രിയേറ്റീവ് പ്രൊഡ്യൂസര്‍: കെ.ആര്‍ പ്രവീണ്‍, പ്രൊജക്ട് ഡിസൈനര്‍: നോബല്‍ ജേക്കബ്, കലാസംവിധാനം: അനീസ് നാടോടി, വസ്ത്രാലങ്കാരം: ഗായത്രി കിഷോര്‍, മേക്കപ്പ്: ജിതേഷ് പൊയ്യ, സൗണ്ട് ഡിസൈന്‍: ജോബി സോണി തോമസ് & പ്രശാന്ത് പി മേനോന്‍, ചീഫ് അസോസ്സിയേറ്റ് ഡയറക്ടര്‍: രാജേഷ് അടൂര്‍, കാസ്റ്റിംങ് ഡയറക്ടര്‍: ഷരണ്‍ എസ്,എസ്, പി.ആര്‍.ഒ: പി ശിവപ്രസാദ്, സ്റ്റില്‍സ്: സേതു അത്തിപ്പിള്ളില്‍, ഡിസൈന്‍സ്: റീഗള്‍ കണ്‍സെപ്റ്റ്‌സ്, പബ്ലിസിറ്റി: ഹൈപ്പ് എന്നിവരാണ് മറ്റ് അണിയറപ്രവര്‍ത്തകര്‍. ഏപ്രില്‍ മാസത്തില്‍ ചിത്രീകരണം ആരംഭിക്കുന്ന സിനിമയുടെ കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ അറിയിക്കുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.

Gargi

Recent Posts

വീണ്ടും നടൻ ധർമ്മജൻ വിവാഹിതനായി! വിവാഹത്തിന് സാക്ഷിയായി മക്കൾ

നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടി വീണ്ടും വിവാഹിതനായി. വധു ഭാര്യ അനുജ തന്നെ. ഇന്ന് രാവിലെയാണ് ധര്‍മ്മജന്‍ സോഷ്യല്‍ മീഡിയയിലൂടെ തന്റേയും…

31 mins ago

സിനിമയിൽ മേക്കപ്പിന് കൂടുതൽ ട്രോളുകൾ ലഭിക്കുന്നത് തനിക്ക്! ഭാഗ്യദോഷത്തിന്  അന്നത്തെ മേക്കപ്പും അങ്ങനെയായി; നവ്യ

പ്രേഷകരുടെ പ്രിയങ്കരിയായ നടിയാണ് നവ്യ നായർ, വർഷങ്ങൾക്ക് മുമ്പ് ഏഷ്യാനെറ്റിന്റെ ഒരു അവാർഡ് ഷോയിൽ ഡാൻസ് അവതരിപ്പിച്ച നവ്യക്ക് മേക്കപ്പിന്റെ…

2 hours ago

കമന്റെ ബോക്സിൽ വന്നു ഇങ്ങനെ ഛർദ്ധിക്കുന്ന എല്ലാവരോടും പുച്ഛം മാത്രം! തന്റെ പോസ്റ്റിനു താഴെ നെഗറ്റീവ് പറഞ്ഞ  ആളിനെ മറുപടിയുമായി; അഭയ ഹിരണ്മയി

സോഷ്യൽ മീഡിയിൽ സജീവമായ ഒരു ഗായിക ആണ് അഭയ ഹിരണ്മയി, ഇപ്പോൾ താൻ പങ്കുവെച്ച പോസ്റ്റിന് താഴെ ഒരാൾ പങ്കുവെച്ച…

2 hours ago

അവാർഡിന് പോയപ്പോൾ ജൂറി എന്നോട് ചോദിച്ച ചോദ്യം ഇന്നും എന്നിൽ വിഷമം ഉണ്ടാക്കി! താൻ അവാർഡ് സ്വീകരിച്ചത് ആളുകൾ കണ്ടിട്ടുള്ള ചിത്രങ്ങൾക്ക് വേണ്ടി; ഉർവശി

മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ എന്ന എല്ലാവരും പറയുന്ന നടിയാണ് ഉർവശി, ഇപ്പോൾ താരത്തിന്റെ പുതിയ ചിത്രം 'ഉള്ളൊഴുക്ക് ' മികച്ച…

4 hours ago

എന്റെ കൂടെ നിന്ന് അദ്ദേഹം അഭിനയിക്കുവാണെന്ന് എനിക്ക് മനസിലായില്ല! ഒരടി അദ്ദേഹം തന്നില്ലന്നേയുള്ളു, സിദ്ധിഖിനെ കുറിച്ച് ആസിഫ് അലി

മലയാള സിനിമയിൽ ഏത് വേഷവും കൈകാര്യം ചെയുന്ന നടനാണ് സിദ്ധിഖ്, ഇപ്പോൾ നടന്റെ അഭിനയത്തെ കുറിച്ച് ആസിഫ് അലി പറഞ്ഞ…

6 hours ago

കോടികൾ മുടക്കി മാസങ്ങൾക്ക് മുൻപ് നിർമ്മിച്ച അടൽ സേതുവിൽ വിള്ളലുകൾ

മുംബൈയില്‍ പുതുതായി തുറന്ന അടല്‍ സേതുവില്‍ വിള്ളലുകളെന്ന് റിപ്പോര്‍ട്ട്. 17,843 കോടി രൂപ ചെലവില്‍ നിര്‍മിച്ചിരിക്കുന്ന ട്രാന്‍സ്ഹാര്‍ബര്‍ വലിയ കൊട്ടിഘോഷങ്ങളിലൂടെയാണ്…

6 hours ago