സൗകര്യങ്ങളും സംവിധാനങ്ങളും കൂടിയത് കാരണം സിനിമാ ലോകത്തെ സൗഹൃദം കുറഞ്ഞെന്ന് നടന് ബൈജു. കാരവാന് സംസ്കാരം മലയാള സിനിമാ ലോകത്തെ സൗഹൃദങ്ങളെ കവര്‍ന്നെടുത്തിരിക്കുകയാണെന്ന് ബൈജു പറഞ്ഞു.
കാരവന് വന്നതിനു ശേഷം, അഭിനയിക്കുന്ന സമയം കഴിഞ്ഞാല്‍ പിന്നെ താരങ്ങളൊക്കെ കാരവനിലാണ് ഇരിക്കുക. പരസ്പരം തമ്മില്‍ സംസാരിക്കാനുള്ള അവസരങ്ങള്‍ ഇല്ല. പണ്ടത്തെപ്പോലെ സെറ്റില്‍ എല്ലാവരും ചേര്‍ന്നിരുന്ന് ആസ്വദിച്ചിരുന്ന പോലെത്തെ സൗഹൃദ കൂട്ടായ്മകള്‍ ഇപ്പോഴുണ്ടാകുന്നില്ല. അഭിനയിക്കുന്ന സമയത്തു മാത്രമാണ് തമ്മില്‍ സംസാരിക്കുന്നതും കാണുന്നതും.
തനിക്ക് സ്വന്തമായി കാരവനില്ല. സെറ്റില്‍ ചെല്ലുമ്പോള്‍ ഒരു കാരവാനില്‍ ഒരു റൂം തരും. അതിന്റെ ആവശ്യം മാത്രമേ ഉള്ളൂ. അല്ലാതെ ഇതും കെട്ടിച്ചുമന്ന് പോകേണ്ട കാര്യമില്ലെന്നും ബൈജു പറഞ്ഞു.
മലയാള സിനിമയില്‍ കാരവന് ഉപയോഗിക്കാത്ത ഒരാള്‍ നടന് ഇന്ദ്രന്‍സാണ്. കാരവാന് എന്ന് കേട്ടാലേ അദ്ദേഹത്തിന് വെറുപ്പാണ്. വസ്ത്രം മാറാന്‍ മാത്രമാണ് ഇന്ദ്രന്സേട്ടന് കാരവനില്‍ കയറാറുള്ളത്. അത് കഴിഞ്ഞാല്‍ പിന്നെ അദ്ദേഹം പെട്ടിക്കടയുടെ തിണ്ണയിലോ ഒരു ബഞ്ചിലോ മറ്റോ ആയിരിക്കും പോയിരിക്കാറുള്ളത്.
എനിക്ക് തോന്നുന്നത് അദ്ദേഹത്തിന്റെ ട്രിക്കാണ് അത് എന്നാണ്. ഓരോ സ്ഥലത്ത് ചെല്ലുമ്പോഴും അവിടെയുള്ള ആളുകളെ നിരീക്ഷിച്ച് അടുത്ത കഥാപാത്രത്തിന് വേണ്ടി തയാറെടുക്കുകയാണ് അദ്ദേഹം ചെയ്യുന്നത്. കാരവന് അകത്തിരുന്നാല്‍ അതൊന്നും കണ്ട് മനസ്സിലാക്കാന്‍ പറ്റില്ലല്ലോ എന്നും ബൈജു പറയുന്നു.
സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…
സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…
തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…
തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…