ഇന്ദ്രന്‍സിനൊപ്പം അഭിനയിക്കില്ലെന്ന് പറഞ്ഞ നടിമാര്‍ ആരൊക്കെ…? തെരഞ്ഞ് സോഷ്യല്‍ മീഡിയ

അടുത്തിടെ നടന്‍ ഇന്ദ്രന്‍സിന്റെ അനുഭവ കഥ പുറത്തുവന്നതോടെ, താരത്തോട് മുഖം തിരിച്ച നടിമാരെ കുറിച്ചുള്ള അന്വേഷണം സമൂഹ മാധ്യമങ്ങളില്‍ ആരാധകര്‍ ആരംഭിച്ചു കഴിഞ്ഞു. സിനിമയിലെ നായകന്‍ ഇന്ദ്രന്‍ ആണെന്ന് പറഞ്ഞപ്പോള്‍ ഇന്ദ്രജിത്ത് ആയിരിക്കുമെന്ന് കരുതി നായികയാവാന്‍ സമ്മതിക്കുകയും, ഇന്ദ്രന്‍സ് ആണെന്ന് അറിഞ്ഞപ്പോള്‍ പിന്‍മാറുകയും ചെയ്ത ഒരു പ്രമുഖ നടിയെ കുറിച്ചുള്ള സൂചനകളും പുറത്തുവരുന്നുണ്ട്.

സിനിമയില്‍ ഇന്ദ്രന്‍സിന് പകരം ഇന്ദ്രജിത്തിനെ ആക്കിയാല്‍ താന്‍ നായിക ആകാമെന്നും പ്രതിഫലം പകുതിയോളം കുറയ്ക്കാമെന്നും ഈ നടി പറഞ്ഞെങ്കിലും സംവിധായകന്‍ വഴങ്ങി ഇല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ വാര്‍ത്തയില്‍ ഔദ്യോഗിക പ്രതികരണങ്ങളൊന്നും പുറത്തുവന്നിട്ടില്ല.

‘ഞാനാണ് നായകനെന്ന് അറിഞ്ഞപ്പോള്‍ മാറി നിന്ന നായികമാരുണ്ട്. ഞാനൊരിക്കലും ആ നടിമാരെ കുറ്റംപറയില്ല. ആത്മഹത്യ ചെയ്യാനല്ലാതെ അറിഞ്ഞു കൊണ്ട് ആരും തീവണ്ടിക്ക് തലവെക്കില്ലല്ലോ? ഓരോരുത്തര്‍ക്കും അവരുടെ കരിയറും ഇമേജുമൊക്കെ പ്രധാനപ്പെട്ടതാണ്. സ്റ്റേജില്‍ വെച്ച് ഷാരൂഖ് ഖാന്‍ എടുത്തുയര്‍ത്തി എന്നു പറയാനാണോ ഇന്ദ്രന്‍സ് എടുത്തുയര്‍ത്തി എന്ന് പറയാനാണോ ഒരു നടിക്ക് ഇഷ്ടമുണ്ടാകുക. ആ വ്യത്യാസമുണ്ടല്ലോ, അതാണ് വ്യത്യാസം,”. എനിക്കൊപ്പം അഭിനയിക്കാന്‍ വിസമ്മതിക്കുന്ന നായികമാരെ അതുകൊണ്ടു തന്നെ ഒരിക്കലും കുറ്റം പറയാനാകില്ലെന്നും ഇന്ദ്രന്‍സ് അതേ അഭി മുഖത്തില്‍ തന്നെ പറഞ്ഞു വെങ്കിലും അദ്ദേഹത്തിന്റെ ആരാധകര്‍ അത്ര തൃപ്തരല്ല.

എന്നാല്‍, ഈ മാറ്റിയിരുത്തലും ഇറക്കി വിടലുമൊന്നും തനിക്ക് പുതുമയല്ലെന്ന് വിദ്യാഭ്യാസ കാലഘട്ടം ചൂണ്ടിക്കാണിച്ച് ഇന്ദ്രന്‍സ് വ്യക്തമാക്കുന്നു. ‘ഈ സുരേന്ദ്രനെ എന്റെടുത്ത് ഇരുത്താന്‍ പറ്റില്ല, മാറ്റിയിരുത്തണമെന്ന് സഹ പാഠികള്‍ പറഞ്ഞിരുന്നതായാണ് ഇന്ദ്രന്‍സിന്റെ കമന്റ്.

സിനിമയില്‍ വസ്ത്രാലങ്കാര സഹായി ആയെത്തി, വര്‍ഷങ്ങളോളം കോമഡി താരമായും പിന്നീട് നായകനായുമൊക്കെ പുരസ്‌കാര നിറവില്‍ എത്തിയ താരമാണ് നടന്‍ ഇന്ദ്രന്‍സ്. പതിറ്റാണ്ടുകള്‍ നീണ്ട സിനിമാ ജീവിതത്തിന് ഇടയില്‍ ഇന്ദ്രന്‍സിന് പറയാന്‍ പിന്നിട്ട വഴികളിലെ നിരവധി കഥകളുണ്ട്. അതില്‍ പ്രധാനമാണ് ഇന്ദ്രന്‍സ് പ്രഥാന കഥാപാത്രമാകുന്ന സിനിമകളിലേയ്ക്ക് നായികമാരെ കണ്ടെത്തുന്നതില്‍ അണിയറ പ്രവര്‍ത്തകര്‍ നേരിട്ട വെല്ലു വിളികളും, ഇന്‍ഡസ്ട്രിയിലെ മുന്‍നിര നായികമാരില്‍ ചിലര്‍ നടത്തിയ പരാമര്‍ശങ്ങളും.

ഇന്ദ്രന്‍സിന് പതിവു കോമഡി മാത്രമല്ല, സീരിയസ് വേഷങ്ങളും വഴങ്ങുമെന്ന് തെളിയിക്കാന്‍ കഴിഞ്ഞ ചിത്രമായിരുന്നു ഹോം.

Rahul

Recent Posts

ഒരു സിനിമയുടെയും പ്രെമോഷന് പോകാത്ത നയൻസിന് ഇതെന്ത് പറ്റി? ആ ചോദ്യത്തിനുള്ള ഉത്തരമിതാ

സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…

3 hours ago

ഈ രോഗത്തെ തീർച്ചയായും അതിജീവിക്കും, ഹൃദയം തൊടുന്ന പോസ്റ്റുമായി നടി ഹിന, എന്താണ് സ്തനാർബുദം എന്നറിയാം

സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…

4 hours ago

രാജ്യമാകെ ശ്രദ്ധിക്കുന്ന ഭർത്താവിന്റെ അഭിമാന നേട്ടം; സന്തോഷം പങ്കുവെച്ച് നടി ലെന

തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

5 hours ago

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

8 hours ago

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

12 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

14 hours ago