അനുഭവിച്ച ഒറ്റപ്പെടലും വേദനയും പറഞ്ഞു ഫലിപ്പിക്കാൻ അറിയില്ല

Follow Us :

പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ താരമാണ് ഇന്ദുലേഖ. നിരവധി സിനിമകളിലും സീരിയലുകളിലും ആണ് താരം ഇതിനോടകം അഭിനയിച്ചത്. എഴുപത്തി അഞ്ചോളം സീരിയലുകളിൽ ആണ് താരം തന്റെ സാനിദ്യം അറിയിച്ചത്. ഇന്നും സീരിയൽ രംഗത്ത് തിളങ്ങി നിൽക്കുകയാണ് താരം. എന്നാൽ വ്യക്തിജീവിതത്തിൽ പല മോശം അവസ്ഥയിൽ കൂടി കടന്നു പോയതാണ് താൻ എന്നാണ് ഇന്ദുലേഖ പറയുന്നത്. കഴിഞ്ഞ ദിവസമായിരുന്നു താരത്തിന്റെ ഭർത്താവിന്റെ ഓർമ്മ ദിനം. ഈ അവസരത്തിൽ ഇന്ദുലേഖ തന്റെ കഴിഞ്ഞ കാലത്തെ കുറിച്ച് പങ്കുവെച്ച ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. വളരെ കൈപ്പേറിയ ജീവിതാനുഭവങ്ങളിൽ കൂടിയാണ് താൻ കടന്ന് പോയത് എന്നും ഇന്ദുലേഖ പറയുന്നു.

താനും ഭർത്താവും പ്രണയിച്ച് വിവാഹിതർ ആയവർ ആയിരുന്നു. ആദ്യം തന്നെ രെജിസ്റ്റർ മാര്യേജ് ചെയ്തിരുന്നു. അതിനു ശേഷം മൂന്ന് മാസങ്ങൾ കഴിഞ്ഞു ആണ് ഞാൻ പോറ്റിക്ക് ഒപ്പം പോകുന്നത്. ഡാൻസ് ക്ലാസ്സിൽ പോകുന്നു എന്ന് പറഞ്ഞാണ് എന്റെ വീട്ടിൽ നിന്ന് ഞാൻ ഇറങ്ങുന്നത്. ശേഷം പോറ്റിയുടെ അടുത്തേക്ക് പോകുകയായിരുന്നു. പോറ്റിയുടെ വീട്ടുകാർക്ക് എല്ലാം അറിയാമായിരുന്നു. അങ്ങനെ അമ്പലത്തിൽ വെച്ച് ഞങ്ങളുടെ വിവാഹം നടന്നു. പോറ്റിയാണ് എന്റെ അമ്മയെ വിളിച്ച് ഞാൻ പോറ്റിക്ക് ഒപ്പമുണ്ടെന്നു പറഞ്ഞത്. അങ്ങനെ ജീവിതം നല്ല രീതിയിൽ മുന്നോട്ട് പോകുകയായിരുന്നു. അങ്ങനെ ഇരിക്കെ പോറ്റി ഒരു സിനിമ സംവിധാനം ചെയ്തു. എന്നാൽ ആ സമയത്ത് തന്നെ പോറ്റിക്ക് ഒരു അപകടം പറ്റി കിടപ്പിലായി. കയ്യിൽ ഉണ്ടായിരുന്ന പല പ്രൊജെക്ടുകളും നഷ്ട്ടപെട്ടു. അങ്ങനെ പോറ്റി മദ്യപാനത്തിന് അടിമയായി.

എന്നാൽ അതിൽ നിന്നെല്ലാം തിരിച്ച് വന്നപ്പോഴേക്കും പോറ്റിക്ക് ഗുരുതരമായ കരൾ പ്രശനങ്ങൾ ഉണ്ടായി. ആ സമയത്ത് പോറ്റി എന്നെ കൊണ്ട് എം ബി എ ചെയ്യിച്ചിരുന്നു. ഒരു പ്രൈവറ്റ് ബാങ്കിൽ എനിക്ക് ജോലിയും കിട്ടിയിരുന്നു. പോറ്റി ആശുപത്രിയിൽ കിടക്കുമ്പോഴും ഒരു വരുമാനവും ഇല്ലാതെ എനിക്ക് ജോലിക്ക് പോകേണ്ടി വന്നു. ഭർത്താവ് മറിക്കാൻ കിടക്കുമ്പോഴും മുക്കകത്ത് ചായമിട്ട് അഭിനയിക്കാൻ പോകുന്നു എന്ന് പലരും എന്നെ കുറിച്ച് കുത്തി പറഞ്ഞു. ഒടുവിൽ പോറ്റി മരണപെട്ടതോടെ ഞാനും മോളും വീട്ടിൽ തനിച്ചായി. ഇങ്ങനെ ഇരുന്നാൽ ശരിയാവില്ല എന്നും മോൾക്ക് ഞാൻ മാത്രമേ ഉള്ളു എന്നും എനിക്ക് തോന്നി. പതിനഞ്ചാം ദിവസം ഞാൻ ജോലിക്ക് ഇറങ്ങി. അത് കണ്ടു അപ്പുറത്തെ വീട്ടിലെ ആൾ, ഹും ഇറങ്ങിയിട്ടുണ്ട് എന്ന് പറയുന്നത് ഞാൻ കേട്ട്. എന്നാൽ എനിക്ക് എന്റെ മകളെ മാത്രം ബോധിപ്പിച്ചത് മതിയായിരുന്നു എന്നും ആണ് ഇന്ദുലേഖ പറഞ്ഞത്.