ചെറിയ ചെറിയ വേഷങ്ങളിലൂടെ തന്റേതായ സ്ഥാനം ഉറപ്പിച്ച നടിയാണ് ഇനിയ. അമര്‍ അക്ബര്‍ അന്തോണിയിലെ ബാര്‍ ഡാന്‍സറായി ഒരു പാട്ടില്‍ വന്നതോടെയാണ് ഇനിയ ശ്രദ്ധിക്കപ്പെടുന്നത്. മലയാളത്തിലാണ് ആദ്യം അഭിനയിക്കുന്നതെങ്കിലും ഇനിയ തമിഴിലാണ് ശ്രദ്ധനേടിയത്. ‘വാഗൈ സൂടാ വാ’ എന്ന തമിഴ് സിനിമയാണ് ഇനിയയുടെ കരിയര്‍ മാറ്റിമറിച്ചത്.
അതിലെ പ്രകടനത്തിന് തമിഴ് നാട് സര്‍ക്കാരിന്റെ മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചു. റെയ്ന്‍ റെയ്ന്‍ കം എഗെയ്ന്’ എന്ന ചിത്രത്തിലൂടെയാണ് ഇനിയ സിനിമയിലെത്തുന്നത്. നാലാംക്ലാസില്‍ പഠിക്കുമ്പോള്‍ ‘കൂട്ടിലേക്ക്’ എന്ന സീരിയലില്‍ ആണ് താരം ആദ്യമായി അഭിനയിച്ചത്. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ഇനിയ.
ഫോട്ടോഷൂട്ടുകളും പുതിയ സിനിമകളുടെ വിശേഷങ്ങള്‍, പോസ്റ്ററുകളും ട്രെയിലറുകളും ഇനിയ ഇടാറുണ്ട്. ഇപ്പോഴിതാ താരത്തിന്റെ ഒരു ഡാന്‍സ് വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ സജീവമാകുന്നത്. വിജയ് നായകനായെത്തുന്ന ബീസ്റ്റിലെ അറബിക് കുത്ത് പാട്ടിന് ചുവടുവെക്കുന്ന വീഡിയോ താരത്തിന്റെ മേക്കപ്പ് ആര്‍ട്ടിസ്റ്റായ വീരശേഖര്‍ ആണ് ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. നടിയുടെ ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു.
സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…
സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…
തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…
തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…