വളരെ അധികം സൂക്ഷിച്ച് ജീവിച്ച ഒരു നടിയായിരുന്നു അവർ

ഒരുകാലത്ത് മലയാള സിനിമയിൽ നിറഞ്ഞു നിന്ന നടിയാണ് ചിത്ര. നായികയായും സഹോദരിയെയും കൂട്ടുകാരിയാണ് എല്ലാം ചിത്ര വര്ഷങ്ങളോളം സിനിമയിൽ തിളങ്ങി. മലയാളത്തിൽ മാത്രമല്ല അന്യ ഭാഷ  ചിത്രങ്ങളിലും താരം തന്റെ കഴിവ് തെളിയിച്ചിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം മലയാള സിനിമയെ മുഴുവൻ ഞെട്ടിപ്പിച്ച് കൊണ്ടാണ് ചിത്രയുടെ വിയോഗ വാർത്ത പുറത്ത് വന്നത്. തിരുവോണം ആഘോഷിക്കാൻ വേണ്ടി എല്ലാ ഒരുക്കി കാത്തിരിക്കുകയായിരുന്നു ചിത്രയും കുടുംബവും. അപ്പോഴാണ് തിരുവോണ നാളിൽ പുലർച്ചെ ചിത്ര ഹൃദയാഘാദം മൂലം ഈ ലോകത്ത് നിന്നും വിട്ട് പോയത്. വിവാഹ ശേഷം സിനിമയിൽ താരം തിരിച്ച് എത്തിയെങ്കിലും അധിക നാൾ തുടർന്നില്ല. വർഷങ്ങൾ കൊണ്ട് സിനിമയിൽ നിന്ന് വിട്ട് നിൽക്കുകയായിരുന്നു താരം എങ്കിലും താരത്തിനോട് ഇന്നും ആരാധകർക്ക് ആ പഴയ ഇഷ്ട്ടം ഉണ്ടായിരുന്നു.

ഇപ്പോൾ ചിത്രയെ കുറിച്ച് നടൻ ഇന്നസെന്റ് പറഞ്ഞ വാക്കുകൾ ആണ് ശ്രദ്ധ നേടുന്നത്. വളരെ മര്യാദയും വിനയവും ഉള്ള ഒരു നടിയും അതിലുപരി ഒരു വ്യക്തിയും ആയിരുന്നു ചിത്ര. അവർ വളരെ സൂക്ഷിച്ച് ജീവിച്ചിരുന്ന ഒരു സ്ത്രീ കൂടി ആയിരുന്നു എന്ന് എനിക്ക് വ്യക്തിപരമായി അറിയാവുന്ന കാര്യം ആണ്. മികച്ച ഒരു നടി കൂടിയായിരുന്നു ചിത്ര. എന്നാൽ ദൈവം അവരെ വളരെ നേരുത്തെ വിളിച്ചു. അവർ പോയി. മലയാള സിനിമയ്ക്ക് നഷ്ടം എന്നേ പറയാന്‍ സാധിക്കൂ. വ്യക്തിപരമായി എനിക്ക് ചിത്രയെ അധികം അറിയില്ലായിരുന്നു. ദേവാസുരത്തിൽ ഒക്കെ ഞങ്ങൾ ഒന്നിച്ച് അഭിനയിച്ചവർ ആണെങ്കിൽ കൂടി ഒന്നിച്ചുള്ള രംഗങ്ങൾ പോലും കുറവായിരുന്നു. ചിത്രയുടെ ആത്മാവിന് നിത്യശാന്തി നേരുന്നു എന്നുമാണ് ഇന്നസെന്റ് പറഞ്ഞത്.

ചിത്ര കുടുംബത്തോടൊപ്പം ചെന്നൈയിലെ സാലിഗ്രാമത്തിലെ വസതിയിൽ ആയിരുന്നു താമസിച്ചിരുന്നത്. ഇന്നലെ രാവിലെ പുലർച്ചെ ആണ് ചിത്രക്ക് ഹൃദയാഘാതം സംഭവിച്ചത്. ചിത്രക്ക് പ്രായം 56. 1983 ൽ മോഹൻലാലിനും പ്രേം നസീറിനുമൊപ്പമുള്ള ആട്ടകലശം എന്ന മലയാള സിനിമയിലൂടെയാണ് നടി അരങ്ങേറ്റം കുറിച്ചത്. ഭർത്താവ് വിജയരാഘവനും മകൾ മഹാലക്ഷ്മിക്കും ഒപ്പം സന്തോഷകരമായ കുടുംബ ജീവിതം നയിക്കുകയായിരുന്നു ചിത്ര. അതിനിടയിൽ ആണ് ചിത്രയെ തേടി ഇത് പോലൊരു വിധി എത്തുന്നത്. ചിത്രയ്ക്ക് ആദരാഞ്ജലികൾ പറഞ്ഞു കൊണ്ട് സിനിമ മേഖലയിലെ താരങ്ങളും എത്തിയിരുന്നു.

Sreekumar

Recent Posts

ആ പാട്ട് എന്തിനെന്ന് ആലോചിച്ചപ്പോളാണ് അത് പെണ്ണിനെക്കുറിച്ചോ അല്ലെങ്കിൽ മദ്യത്തെ കുറിച്ചോ ആകട്ടെ എന്ന് ചിന്തിച്ചത്, വിനീത് ശ്രീനിവാസൻ

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യ്ത പ്രണവ്, ധ്യാൻ എന്നിവർ അഭിനയിച്ച ചിത്രം വർഷങ്ങൾക്ക് ശേഷം തീയറ്ററുകളിൽ നല്ല പ്രേഷക പ്രതികരണം…

21 mins ago

ബിഗ് സ്ക്രീനിലേക്ക് ഇനിയും ഒരു താരപുത്രി! നടൻ റഹുമാൻറെ മകൾ അലീഷ  സിനിമയിലേക്ക് എത്തുന്നു

ഒരു കാലത്ത് മലയാളികളുടെ പ്രിയങ്കരനായ നടൻ ആയിരുന്നു റഹുമാൻ, ഇപ്പോളിതാ അദ്ദേഹത്തിന്റെ അതേപാതയിലൂടെ മകൾ അലീഷ സിനിമയിലേക്ക് എത്തുകയാണ്, ഇപ്പോൾ…

1 hour ago

അങ്ങനെ നോക്കിയാൽ എയ്ഡ്സ് എന്ന രോഗം വന്നത് നന്നായി

ഭാഷയുടേയും ദേശത്തിന്റേയും അതിര്‍ വരമ്പുകളില്ലാതെ എല്ലാ സിനിമാ ഇന്‍ഡസ്ട്രികളിലും നിലനില്‍ക്കുന്ന ഒന്നാണ് കാസ്റ്റിംഗ് കൗച്ച്. പല മുന്‍നിര താരങ്ങള്‍ പോലും…

3 hours ago

ബിഗ് ബോസ് ഷോ കഴിഞ്ഞിട്ട് തീരുമാനിക്കാനായിരുന്നു പ്ലാൻ, ജാസ്മിൻ

എൻഗേജ് മെന്റ് കഴിഞ്ഞിട്ടില്ലെന്നും ബിഗ് ബോസ് ഷോ കഴിന്നതിനു ശേഷം നോക്കിയിട്ട് തീരുമാനിക്കാനായിരുന്നു പ്ലാനെന്നു ആവർത്തിക്കുകയാണ് ജാസ്മിൻ ജാഫർ .…

3 hours ago

ബ്രേക്കപ്പിന് പിന്നാലെയാണ് താൻ ഇനി വിവാഹിതയാകില്ല എന്ന് വരലക്ഷ്‌മി അറിയിച്ചത്

തെന്നിന്ത്യന്‍ സിനിമയ്ക്ക് ഏറ്റവും പ്രിയപ്പെട്ട നടി വരലക്ഷ്മി ശരത്കുമാര്‍ വിവാഹിതയാവുകയാണ്. പ്രധാനമന്ത്രി മോദി മുതല്‍ രജനികാന്ത്, കമല്‍ഹാസന്‍ എന്നിങ്ങനെ പ്രമുഖരായ…

3 hours ago

നയന്താരയോട് താൻ അധികം സംസാരിച്ചിട്ടില്ല, അജു വര്ഗീസ്

മലയാളത്തിലൂടെ വെള്ളിത്തിരയിൽ അരങ്ങേറിയെങ്കിലും മലയാളത്തിൽ കുറച്ച് സിനിമകളിൽ മാത്രമേ നടി നയൻതാര അഭിനയിച്ചിട്ടുമുള്ളൂ. നയൻതാരയും നിവിൻ പോളിയും ആദ്യമായി മലയാളത്തിൽ…

3 hours ago