മലയാളിയുടെ പ്രിയ താരം ഇന്നസെന്റിന്റെ വിയോഗം നടി സുകുമാരി മരിച്ചതിന്റെ പത്താം വാർഷിക ദിനത്തിലാണ് എന്നത് ഏവരെയും വേദനിപ്പിക്കുന്ന ഒന്നാണ്. മലയാള സിനിമയുടെ അവിഭാജ്യ ഘടകങ്ങളായിരുന്നു ഇരുവരും. സുകുമാരിയും ഇന്നസെന്റും നിരവധി സിനിമകളിൽ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ഏതൊരു വേഷവും തനിമ ചോരാതെ അഭിനയിക്കാൻ അസാധാരണ കഴിവുള്ള താരങ്ങളായിരുന്നു ഇരുവരും
2013 മാർച്ച് 26നാണ് 72-ാമത്തെ വയസ്സിൽ സുകുമാരി അന്തരിച്ചത്. പത്ത് വർഷങ്ങൾക്കിപ്പുറം ആർക്കും തന്നെ നികത്താനാവാത്ത ഒരു നഷ്ടം സമ്മാനിച്ച് അതേ മാർച്ച് 26ന് ഇന്നസെന്റും വിട പറഞ്ഞിരിക്കുകയാണ്.കൊച്ചിയിലെ വി പി എസ് ലേക്ഷോർ ഹോസ്പിറ്റലിൽ ഞായറാഴ്ച രാത്രി 10.30നായിരുന്നു ഇന്നസെന്റിന്റെ അന്ത്യം.
750 ഓളം ചിത്രങ്ങളിൽ അഭിനനയിച്ച ഇന്നസെൻറ് 1972 – ൽ ‘നൃത്തശാല’ എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിൽ എത്തിയത്. മലയാള സിനിമയിൽ തിളങ്ങി നിന്ന താരം ചാലക്കുടി എം പിയായും പ്രവർത്തിച്ചിരുന്നു. ഏറെക്കാലം ചലച്ചിത്ര അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ പ്രസിഡന്റായും അദ്ദേഹം പ്രവർത്തിച്ചിരുന്നു.ഹാസ്യനടനും സ്വഭാവനടനുമായി തിളങ്ങിയ മലയാളികളുടെ പ്രിയ ഇന്നസെൻ അഭ്രപാളിയിലേക്ക്് മടങ്ങുകയാണ്
തന്റെ അംഗരക്ഷകന് മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…
മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…
അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…
കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…
ജോജു ജോർജ് ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…
ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ വലിയഒരു കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…