‘ലാഭം ആകാം പക്ഷെ ഇങ്ങനെ കഴുത്തറുപ്പന്‍ ലാഭം ആഗ്രഹിക്കരുത്’ ആര്‍ആര്‍ആര്‍ കണ്ടിറങ്ങിയ ഐപി ബിനു

ബ്രഹ്‌മാണ്ഡ ചിത്രം ആര്‍ആര്‍ആര്‍ കണ്ടിറങ്ങിയ തിരുവനന്തപുരം മുന്‍ സിപിഎം കൗണ്‍സിലര്‍ കൂടിയായ ഐപി ബിനുവിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ് വൈറലാകുന്നു. തിയേറ്ററുകളുടെ തീവെട്ടി കൊള്ളയെ കുറിച്ചാണ് ബിനുവിന്റെ കുറിപ്പ്. സിനിമയ്ക്ക് കയറുന്നതിന് മുമ്പ് പോപ്പ് കോണ്‍ വാങ്ങാന്‍ തോന്നി, മൂന്ന് മീഡിയം പോപ് കോണ്‍ വാങ്ങി. 590/- രൂപ, വെള്ളം അരലിറ്ററിന് 100രൂപയായെന്നും അദ്ദേഹം പറയുന്നു. സര്‍ക്കാര്‍ തീയേറ്റര്‍ ഒഴിച്ച് എല്ലായിടത്തും ഇത് തന്നെ അവസ്ഥ എന്നാണ് മനസിലാക്കാന്‍ കഴിഞ്ഞത് എന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ പറയുന്നുണ്ട്.

ലാഭം വേണം വേണ്ടെന്നല്ല പറയുന്നത്. ഇങ്ങനെ കഴുത്തറുപ്പന്‍ ലാഭം ആഗ്രഹിക്കുന്നത് പോലും തെറ്റാണെന്ന് തന്നെയാണ് എന്റെ പക്ഷം. ഒരു സാധാരണ കുടുംബം ഈ അവസ്ഥയില്‍ എങ്ങനെ തിയേറ്റുകളിലെത്തി സിനിമ കാണുമെന്നും അദ്ദേഹം ചോദിക്കുന്നു.

‘ലാഭം ആകാം പക്ഷെ ഇങ്ങനെ കഴുത്തറുപ്പൻ ലാഭം ആഗ്രഹിക്കരുത്’
RRR സിനിമ ഇന്ന് കണ്ട് ഇറങ്ങി. S.S രാജമൗലിയുടെ സംവിധാന മികവ് സിനിമ സൂപ്പർ. ഞാനും കൂട്ടുകാരും പടം നന്നായി ആസ്വദിച്ചു. പക്ഷെ അവിടത്തെ ചെറിയ എന്നാൽ വലിയ ഒരു പ്രശ്നം പറയാതെ വയ്യാ. സിനിമയ്ക്ക് കയറുന്നതിന് മുമ്പ് എനിക്ക് Pop corn വാങ്ങാൻ തോന്നി . . മൂന്ന് മീഡിയം പോപ് കോൺ വാങ്ങി. 590/- രൂപ, വെള്ളം 500 ML 100രൂപ(500 ML പാലിന് 23 അല്ലെങ്കിൽ 25 രൂപ) സംഗതി കഴുത്തറുപ്പൻ വിലയല്ലേ എന്ന് തോന്നി.നഗരസഭാ ഹെൽത്ത് ഓഫീസറെ വിളിച്ചു കാര്യം പറഞ്ഞു. , G.R അനിൽ മന്ത്രിയോടാണ് പരാതി പറയേണ്ടത് എന്ന് ഹെൽത്ത് വിഭാഗം ഉദ്യോഗസ്ഥൻ മറുപടി തന്നു. മടിക്കാതെ മന്ത്രി G.R അനിൽ അണ്ണനെ വിളിച്ചു. ” അണ്ണാ വളരെ മോശമായ രീതിയാണ് സിനിമാ തീയറ്ററുകൾ ചെയ്യുന്നത് ” എന്ന് പറഞ്ഞ് നടന്നതെല്ലാം മന്ത്രിയോട് പറഞ്ഞു. ഉടനെ ഇടപെടാം എന്ന് മന്ത്രിയുടെ മറുപടി നൽകിയിട്ടുണ്ട് . ഈ സിനിമാ തീയറ്ററുകളുടെ ഈ പകൽ കൊള്ള ..മോശമല്ലേ? തിരുത്തപെടേണ്ടതല്ലേ? ലാഭം വേണം വേണ്ടെന്നല്ല പറയുന്നത്. ഇങ്ങനെ കഴുത്തറുപ്പൻ ലാഭം ആഗ്രഹിക്കുന്നത് പോലും തെറ്റാണെന്ന് തന്നെയാണ് എന്റെ പക്ഷം. ഒരു സാധാരണ കുടുംബം ഈ അവസ്ഥയിൽ എങ്ങനെ തിയേറ്റുകളിലെത്തി സിനിമ കാണും. എല്ലാ തിയറ്ററുകളിലും സാന്ക്സിന്റെയും സോഫ്ട് ഡ്രിങ്ക്സിന്റെയും വില വിവരം പ്രദർശിപ്പിക്കണം. എല്ലായിടത്തും ഓരേ വില നിശ്ചയിക്കുന്നതും തെറ്റില്ല. ആ വില സാധാരണക്കാരന് കൂടി പ്രാപ്യമായിരിക്കുകയും വേണം. സമാനമായ തീവെട്ടിക്കൊള്ള വിമാനത്താവളത്തിൽ നടന്നത് ശ്രദ്ധയിൽപ്പെട്ട ഉടനെ നടപടി എടുത്തത് ഓർക്കുന്നു. മന്ത്രി ജി ആർ അനിൽ അണ്ണൻ ഉടൻ ഇടപെടുമെന്ന് തന്നെയാണ് പ്രതീക്ഷ
ഐ പി ബിനു
Gargi

Recent Posts

വിവാഹം കഴിഞ്ഞു ഭർത്താവിന്റെ ആഗ്രഹപ്രകാരം അഭിനയിച്ചു! സിനിമയിൽ ഇല്ലാത്ത ആ നിബന്ധന തീരുമാനിച്ച ആർട്ടിസ്റ്റ് താൻമാത്രം; കെ ആർ വിജയ

തെന്നിന്ത്യൻ സിനിമാ രം​ഗത്ത് ഒരു കാലത്തെ താര റാണിയായിരുന്നു നടി കെ ആർ വിജയ, ഇപ്പോഴിതാ തന്റെ കരിയറിലെയും, വ്യക്തി …

12 mins ago

ഗദ ഭീമന്റെ കൈയിൽ കിട്ടിയാൽ എങ്ങനെയാകും അതാണ് മമ്മൂക്കയുടെ കൈയിൽ ആ സിനിമ കിട്ടിയപ്പോൾ; റോണി ഡേവിഡ്

ലാൽ ജോസ് സംവിധാനം ചെയ്യ്ത അയാളും ഞാനും എന്ന ചിത്രത്തിലൂടെ ആണ് റോണി ഡേവിഡ് സിനിമ രംഗത്തേക് എത്തിയത്, എന്നാൽ…

1 hour ago

ഡോക്ടർ ആയി ജോലി ചെയ്യുന്നതിനിടെയാണ് എലിസബത്ത് ലോം​ഗ് ലീവ് എടുത്ത് യാത്ര പോയത്

ശരിക്കും ഡോക്ടറാണോ, ജോലി ഒന്നുമില്ലേ, തെണ്ടിത്തിരിമഞ്ഞൻ നടന്നാൽ മത്തിയോ എന്നൊക്കെയാണീ എലിസബത്ത് ഉദയൻനേരിടേണ്ടി വരുന്ന ചോദ്യങ്ങൾ. നടൻ ബാലയുടെ ഭാര്യയെന്ന…

1 hour ago

കുഞ്ഞതിഥിയെ വരവേൽക്കാൻ ഒരുങ്ങി സോനാക്ഷി സിൻഹ

ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹയുടെ വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് കുറച്ച് ദിവസങ്ങളായി തെന്നിന്ത്യൻ മാധ്യമങ്ങളിലടക്കം പ്രചരിക്കുന്നത്. എന്നാല്‍ നവദമ്പതികളായ സൊനാക്ഷിയും…

1 hour ago

അവളോട് പറയാൻ വേണ്ടി തിരിയുമ്പോൾ ആയിരിക്കും അവൾ വീട്ടിൽ ഇല്ലായെന്ന് ഞാൻ ഓർക്കുന്നത്, കാളിദാസ്

മലയാളത്തിൽ സജീവമല്ലയെങ്കിൽ പോലും തമിഴകത്ത് മികച്ച സിനിമകളുമായി കരിയറിൽ മുന്നേറുകയാണ് നടൻ കാളിദാസ് ജയറാം. റായൻ ആണ് കാളിദാസിന്റെ പുതിയ…

1 hour ago

അമല പോളിനെതിരെ ആരോപണവുമായി ഹേമ രംഗത്ത്

വിവാദങ്ങളിൽ നിന്നേല്ലാം അകന്ന് കുടുംബസമേതം സന്തോഷകരമായ ജീവിതം നയിക്കുകയാണ് അമല പോൾ. ഇപ്പോൾ താരത്തിനെതിരെ ഗുരുതരമായ ഒരു ആരോപണമാണ് പുറത്തുവന്നിരിക്കുന്നത്.…

2 hours ago