ഉമ്മ ചപ്പാത്തി ഉണ്ടാക്കി വിറ്റു മകനെ പഠിപ്പിച്ചു, രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ഐ പി എസ് ഓഫീസർ ആയി ഹസ്സൻ

ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ഐ പി എസ് ഓഫീസറായി ചുമതലയേറ്റു ഹസ്സൻ, കടുത്ത ദാരിദ്ര്യത്തിനിടയിൽ പട്ടിണി കിടന്നാണ് ഹസ്സൻ ഈ സൗഭാഗ്യം നേടിയെടുത്തത് . ഒരു ഗ്രാമത്തിന്റെ മുഴുവൻ പിന്തുണയും പ്രാർത്ഥനയും ഹസ്സനോപ്പം ഉണ്ടായിരുന്നു, ഗുജറാത്തിലെ പാലൻപൂരിലെ കാനോദാർ ഗ്രാമത്തിലാണ് ഹസ്സന്റെ ജനനം.

ഗ്രാമത്തിലെ ചെറുകിട വജ്രഖനന യൂണിറ്റിലെ തൊഴിലാളികൾ ആയിരുന്നു ഹസ്സന്റെ അച്ഛന് മുസ്തഫ ഹസ്സനും ‘അമ്മ നസീം ബാനുവും. പഠനത്തിൽ മിടുക്കനായിരുന്ന ഹസ്സന്റെ ലക്‌ഷ്യം സിവിൽ സർവീസ് ആണെന്ന് തിരിച്ചറിഞ്ഞതോടെ നാട്ടുകാരും സ്കൂളിലെ അധ്യാപകരും സഹായവുമായി മുന്നോട്ട് വന്നു.

എന്നാൽ ഹസ്സന്റെ കുടുംബം സഹായം സ്നേഹ പൂർവം നിരസിച്ചു, കൂടുതൽ വരുമാനം കണ്ടെത്താനായി അവർ മറ്റൊരു ജോലി കണ്ടെത്തി, ഹാസന്റെ ഉമ്മ ഹോട്ടലുകളിൽ ചപ്പാത്തി ഉണ്ടാക്കി നൽകി തുടങ്ങി. ഹോട്ടലുകളിൽ നിന്നെല്ലാം ഓർഡർ പിടിച്ചു. രാത്രയിൽ മുഴുവൻ ഉറങ്ങാതെ ചപ്പാത്തി ഉണ്ടാക്കി രാവിലെ അവർ ഹോട്ടലുകളിൽ എത്തിച്ചു. 200 കിലോ മാവു കൊണ്ട് താൻ ചപ്പാത്തി ഉണ്ടാക്കിയ ദിവസങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് നാസിം ബാനു പറയുന്നു,

2018 ൽ ഹസ്സൻ സിവിൽ സർവീസ് പരീക്ഷ എഴുതി, ഐ എ എസ് ആയിരുന്നു ഹസ്സന്റെ ലക്‌ഷ്യം. 570 ആം റാങ്കുകാരനായ ഹസ്സന് ഐ പി എസ് ലഭിച്ചു. നിരാശനാകാതെ വീണ്ടും പരീക്ഷ എഴുതി. അതിലും ഐ പി എസ്‌ തന്നെ ലഭിച്ചു. ഇതോടെ തനിക്ക് ചേരുന്ന ജോലി ഐ പി എസ് ആണെന്ന് ഹസ്സൻ തീരുമാനിക്കുകയായിരുന്നു.

Krithika Kannan