ഈ കാരണങ്ങൾ കൊണ്ടാണോ നാഗാർജുനയുടെ ജന്മദിനത്തിന് സമാന്ത എത്താതിരുന്നത് ? നാഗചൈതന്യയും താരവും വേർപിരിയലിന്റെ വക്കിലോ!

സാമൂഹിക മാധ്യമങ്ങളിൽ ഏറ്റവും  കൂടുതൽ ചർച്ച ചെയ്യപ്പെട്ട വളരെ വലിയയൊരു വിഷയമായിരുന്നു പ്രമുഖ അഭിനേത്രി സാമന്തയുടെ പേര് മാറ്റൽ. സാമന്തയെയും ഭർത്താവ് നാഗചൈതന്യയേയും സിനിമാ ലോകത്ത് കൂടുതലും  അറിയപ്പെടുന്നത് ടോളിവുഡിലെ റൊമാന്റിക് ജോഡിയെന്ന നിലയിലാണ്.അതെ പോലെ തന്നെ ഇരുവരുടെയും വിവാഹം സോഷ്യൽ മീഡിയയും ആരാധകരും വലിയ ആഘോഷമാക്കി മാറ്റിയിരുന്നു.സാമൂഹിക മാധ്യമങ്ങളിൽ വളരെ സജീവമായ ഇരുവരും തങ്ങളുടെ ജീവിതത്തിലെ അതിയായ സന്തോഷങ്ങൾ ആരാധകർക്കായി പങ്ക് വെക്കാറുണ്ട്. അതെ പോലെ സോഷ്യൽ മീഡിയയിൽ നാഗചൈതന്യയെക്കാൾ കൂടുതൽ  സാമന്തയാണ് ഏറെ സജീവം.

Samantha3

ഇപ്പോൾ വീണ്ടും അങ്ങനെയുള്ള ഒരു ചർച്ച ടോളിവുഡിൽ നിറഞ്ഞു നിൽക്കുകയാണ്.ഈ കഴിഞ്ഞ ദിവസം നടൻ നാഗാർജുനയുടെ ജന്മദിനമായിരുന്നു. ഏറ്റവും അടുത്ത കുടുംബാഗങ്ങൾ മാത്രം പങ്കെടുത്ത ജന്മദിനാഘോഷത്തിൽ  സാമന്ത മാത്രമാണ് എത്താതിരുന്നത്. അത് കൊണ്ട് തന്നെ മരുമകളുടെ അഭാവം വലിയ  ചർച്ചയായിട്ടുണ്ട്.സമാന്തയ്ക്ക് നാഗാർജുനയുമായി ഏറ്റവും അടുത്ത ബന്ധമാണുള്ളത്.എത്രയൊക്കെ സിനിമാ തിരക്ക് ആയാൽ പോലും താരകുടുംബം ഒരുമിച്ച് കൂടാറുണ്ട്.അത് കൊണ്ട് ഈ ചിത്രങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ സ്ഥാനം നേടാറുണ്ട്.വളരെ സന്തുഷ്ട കുടുംബമാണ് ഇവരുടേത്.പക്ഷെ എന്നാൽ  ഈ ജന്മദിനത്തിൽ കുടുംബത്തിലെ എല്ലാവരും ഒന്നിച്ചപ്പോൾ  സാമന്ത മാത്രം ഈ ജന്മദിനം ചടങ്ങിൽ പങ്കെടുത്തില്ല . മക്കളായ നാഗ ചൈതന്യയ്ക്കും അഖിലിനും ഒപ്പമുള്ള ചിത്രങ്ങൾ താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു.

samantha

ഈ ചിത്രം പോസ്റ്റ് ചെയ്തതിന് ശേഷമാണ് ഇരുവരുടെയും വിവാഹ മോചനത്തെ കുറിച്ചുള്ള  വാർത്തകൾ വീണ്ടും ശക്തമായി പ്രചരിക്കുന്നത്.പക്ഷെ എന്നാൽ ഏതോ ഒരു ചിത്രത്തിന്റെ ഷൂട്ടിങ് തിരക്കിലാണ് താരമെന്നാണ് റിപ്പോർട്ട്.കോവിഡ് മഹാമാരിയെ തുടർന്നുള്ള  ലോക്ക് ഡൗണിന് ശേഷം സിനിമയുടെ ചിത്രീകരണങ്ങൾ പുനരാരംഭിച്ചിട്ടുണ്ട്.അതെ പോലെ തന്നെ അനവധി ചിത്രങ്ങൾ അണിയറിൽ തയ്യാറെടുക്കുന്നുണ്ട് നാട്ടിൽ ഇല്ലാത്തത് കൊണ്ട് മാത്രമാണ് താരം ജന്മദിനാഘോഷത്തിൽ പങ്കെടുക്കാതിരുന്നതെന്നും നാഗാർജുനയ്ക്ക് മരുമകൾ പിറന്നാൾ ആശംസ നേർന്നിട്ടുണ്ടെന്നും ചില വാർത്തകൾ പ്രചരിക്കുന്നുണ്ട്. അതെ പോലെ നാഗാർജുന തന്റെ ജന്മദിനം തന്റെ  ആഘോഷിച്ചത് മക്കളും ഭാര്യയ്ക്കുമൊപ്പമായിരുന്നു. താരത്തിന് പിറന്നാൾ ആശംസകൾ നേർന്ന് കൊണ്ട് സിനിമാ ലോകവും അതെ പോലെ  ആരാധകരും രംഗത്ത് വന്നിട്ടുണ്ട്.

samantha2

ഏതാനും ദിവസങ്ങൾക്ക് മുൻപ് പ്രചരിക്കുന്ന വിവിധ  ട്രോളുകളെ കുറിച്ച് വളരെ ശക്തമായി തന്നെ പ്രതികരിച്ച് സാമന്ത രംഗത്ത് വന്നിരുന്നു. ഒരു പ്രമുഖ നല്‍കിയ അഭിമുഖത്തിലാണ് സംഭവത്തെ കുറിച്ച് പരോക്ഷമായി പ്രതികരിച്ചത്.”ഞാനിത്തരം ട്രോളുകളോട് പ്രതികരിക്കാറില്ല.അങ്ങനെ തന്നെയായിരിക്കും ഞാൻ എന്നുമെന്നും ഇങ്ങനെയുള്ള ബഹളങ്ങളോട് ഞാൻ അങ്ങനെ പ്രതികരിക്കാറില്ല, ഫാമിലി മാൻ സംബന്ധിച്ച വിവാദങ്ങളോട് ഞാൻ പ്രതികരിക്കണമെന്ന് എല്ലാവരും ആവശ്യപ്പെട്ടു. നിരവധി ട്വീറ്റുകൾ എനിക്കെതിരേ വന്നു. പക്ഷേ എന്നാൽ അത് വേണ്ടയെന്ന്  തന്നെയായിരുന്നു എന്റെ ശക്തമായ തീരുമാനം. എനിക്ക് സംസാരിക്കേണ്ട സമയത്തോ എന്തെങ്കിലും പറയണമെന്ന് തോന്നുമ്പോഴോ ഞാൻ സംസാരിക്കും…”സാമന്ത പറഞ്ഞു.

Vishnu