നിവിൻ പോളിയും സംവിധായകൻ ജൂഡ് ആന്റണി ജോസഫും ഒന്നിക്കുന്ന പുതിയ സിനിമ വരുന്നുവെന്ന വാർത്ത അടുത്തിടെ വന്നിരുന്നു. ഇക്കാര്യം നിവിൻ സ്ഥിരീകരിക്കുകയും ചെയ്തു. ഇപ്പോഴിതാ ഈ സിനിമയിൽ തെന്നിന്ത്യൻ താരം രശ്മിക മന്ദാന ഉണ്ടാകുമെന്ന റിപ്പോർട്ടുകളാണ് എത്തുന്നത്. അടുത്തിടെ സംവിധായകൻ ജൂഡ് ആന്റണി ജോസഫ് ഇന്ത്യ ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിൽ ഇക്കാര്യം പറഞ്ഞിരിക്കുന്നത്.
നിവിൻ നായകനാവുന്ന ചിത്രത്തിൽ രശ്മികയെയും വിജയ് സേതുപതിയേയും ഭാഗമാക്കാൻ താല്പര്യമുണ്ടെന്നും ഇതിന്റെ ചർച്ചകൾ നടക്കുകയാണെന്നും ജൂഡ് ആന്റണി ജോസഫ് പറഞ്ഞിരുന്നു. ‘ഞാൻ സിനിമാ മേഖലയിലുള്ള പല താരങ്ങളുമായി സംസാരിച്ചു. എന്നാൽ തങ്ങളുടെ അടുത്ത ചിത്രമേതാണെന്ന് അവരാണ് തീരുമാനിക്കേണ്ടത്. സിനിമയെപ്പറ്റി നിവിനോട് സംസാരിക്കുന്നുണ്ട്. വിജയ് സേതുപതിയെയും രശ്മികയെയും ഈ സിനിമയുടെ ഭാഗമാക്കാൻ എതിക്ക് താല്പര്യമുണ്ട്. രശ്മികയെ എനിക്ക് ഇഷ്ടമാണ്, അവരുടെ അഭിനയവും. നിലവിൽ ചർച്ചയിലുള്ള വിഷയമാണിത്’, എന്നാണ് അഭിമുഖത്തിൽ സംവിധായകൻ പറഞ്ഞത്.
ഇക്കഴിഞ്ഞ മെയ് 14നാണ് ജൂഡ് ആന്റണി ജോസഫിന്റെ സിനിമയിൽ അഭിനയിക്കുന്ന കാര്യം നിവിൻ സ്ഥിരീകരിച്ചത്. ‘വീണ്ടും ഒന്നിച്ച്, ഇത്തവണ ഒരൊന്നൊന്നര പൊളി’, എന്നാണ് ജൂഡിനൊപ്പമുള്ള ഫോട്ടോ പങ്കുവച്ച് നിവിൻ കുറിച്ചത്. അതേസമയം, ജൂഡ് ആന്റണിയുടെ 2018 സിനിമ പ്രദർശനം തുടരുകയാണ്. സിനിമ 100 കോടി ക്ലബ്ബും പിന്നിട്ടിരിക്കുകയാണ്.
മലപ്പുറം: ജില്ലയിൽ അധികവും രോഗവ്യാപനമുണ്ടാവുന്നത് വെള്ളത്തിലൂടെയാണെന്ന് ആരോഗ്യ വകുപ്പ്. മിക്ക വിരുന്നുകളിലും വെൽക്കം ഡ്രിങ്കുകൾ നൽകുന്നുണ്ട്. പ്രത്യേകിച്ച് ഗുണമൊന്നുമില്ലെന്നു മാത്രമല്ല,…
സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…
ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…
തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്മിൻ ഭായ്. ബിഗ്ഗ്ബോസിന് ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…
വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…