സണ്ണി ലിയോണും ചെമ്പൻ വിനോദ് ഒന്നിക്കുന്നത് ഈ ചിത്രത്തിന് വേണ്ടിയാണോ ?

മലയാളത്തിന്റെ പ്രിയ നടൻ ചെമ്പൻ വിനോദു0 ബോളിവുഡിന്റെ താരസുന്ദരി സണ്ണി ലിയോണും  അഭിനയ ലോകത്ത് ഒന്നിക്കുന്നു. ചെമ്പൻ വിനോദ്  ഇവർ രണ്ടുപേരും ഒരുമിച്ചുള്ള ലൊക്കേഷൻ ചിത്രങ്ങൾ ഇന്‍സ്റ്റ​ഗ്രാമിൽ പോസ്റ്റ് ചെയ്‌തതോട് കൂടി ഈ ചിത്രം ആരാധകർ ഏറ്റെടുത്തു. അതെ പോലെ തന്നെ  നിരവധി സിനിമാ താരങ്ങളും ഈ ചിത്രംത്തിന് കമന്റുമായി വന്നതോടെ വളരെ ചുരുങ്ങിയ സമയം കൊണ്ട് ചിത്രം വൈറലായി.ആസ്വാദകരുടെ പ്രിയ യുവ നടൻ വിനയ് ഫോര്‍ട്ട് പറഞ്ഞത് സമീപകാലത്ത് വൈറലായ മച്ചാനെ ഇത് പോരെ അളിയാ എന്ന ഡയലോ​ഗാണ്. അതെ പോലെ തന്നെ മോളിവുഡിന്റെ പ്രിയ താരങ്ങളായ സൗബിന്‍ ഷാഹിര്‍, റിമ കല്ലിങ്കല്‍, മുഹ്സിന്‍ പരാരി, ജിനോ ജോസ് എന്നിങ്ങനെ അനവധി പേർ കമന്റുമായി എത്തിയിട്ടുണ്ട്.

ഏറ്റവും അടുത്ത സുഹൃത്തുക്കളെ പോലെ വളരെ മനോഹരമായി ചിരിച്ചു കൊണ്ട് പോസ്റ്റ് ചെയ്‌ത ചിത്രത്തിന് താഴെ എ ഗുഡ് എന്നാണ് ചെമ്പൻ വിനോദ് കുറിച്ചത്.ലോകം മുഴുവൻ ആരാധകരുള്ള സണ്ണി ലിയോൺ സിനിമയ്ക്കും അതെ പോലെ തന്നെ പരസ്യ ചിത്രങ്ങളുടെ  ഷൂട്ടിങ്ങിനുമായി കേരളത്തിലേക്ക് ചില സമയങ്ങളിൽ വരാറുണ്ട്. മെഗാ സ്റ്റാർ മമ്മൂട്ടിയുടെ ഹിറ്റ് ചിത്രമായ മധുരരാജയിലൂടെ ആയിരുന്നു സണ്ണി ലിയോൺ മലയാള സിനിമാ ലോകത്തിലേക്കെത്തിയത്.അതിന് ശേഷം നിരവധി ചിത്രങ്ങളിലാണ്  സണ്ണി ലിയോണ്‍ മലയാളത്തില്‍ അഭിനയിക്കാന്‍ കരാറായത്.

നിലവിൽ ഇപ്പോൾ ചെമ്പൻ വിനോദ് ഇന്‍സ്റ്റ​ഗ്രാമിൽ പോസ്റ്റ് ചെയ്‌ത ചിത്രങ്ങൾ  ചിത്രീകരണം പുരോ​ഗമിച്ച്‌ കൊണ്ടിരിക്കുന്നത് ഷീറോ എന്ന സിനിമയുടെ ലൊക്കേഷനില്‍ നിന്നുളളതാണ്. ഈ ചിത്രം ശ്രീജിത്ത് വിജയനാണ് സംവിധാനം ചെയ്യുന്നത്.ഇതിൽ കേന്ദ്ര കഥാപാത്രമായി എത്തുന്നത്  സണ്ണി ലിയോണാണ്. ഇക്കിഗായ് മൂവീസിന്‍റെ ബാനറില്‍ അന്‍സാരി നെക്സ്റ്റല്‍, രവി കിരണ്‍ എന്നിവര്‍ നിര്‍‍മ്മിക്കുന്ന ചിത്രം മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലും പുറത്തിറങ്ങും. സന്തോഷ് നായര്‍ സംവിധാനം ചെയ്യുന്ന രംഗീലയാണ് സണ്ണി ലിയോണ്‍ അഭിനയിക്കാന്‍ ധാരണയായ മറ്റൊരു മലയാള ചിത്രം.

Rahul

Recent Posts

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കും

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…

2 hours ago

പരിശോധിച്ച ഡോക്ടർക്ക് പോലും ബാലയുടെ അതിവേഗമുള്ള തിരിച്ചുവരവ് അത്ഭുതമായി മാറി

ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…

2 hours ago

രണ്ട് വിവാഹങ്ങളാണ് ജയസുധയുടെ ജീവിതത്തിൽ നടന്നത്

തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…

3 hours ago

എങ്ങനെ ഒരു കോമണറിന് ബിഗ്ഗ്‌ബോസ് ഹൗസിൽ കയറിപ്പറ്റാം, റെസ്‌മിൻ

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്‌മിൻ ഭായ്. ബിഗ്ഗ്‌ബോസിന്‌ ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…

3 hours ago

ആഗ്രഹിച്ച ജീവിതം ജീവിക്കാൻ സാധിക്കാതെയാണ് സൗന്ദര്യ മരിച്ചത്

വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…

3 hours ago

തമിഴ് സിനിമയിലെ വിവാദ നായികയാണ് തൃഷ

തമിഴ് സിനിമാ ലോകം വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. തൃഷയാണ് ഇത്തരം വിവാദ വാർത്തകളിലെ ഒരു നായിക. തെന്നിന്ത്യൻ സിനിമകളിൽ…

3 hours ago