ചാക്കോച്ചൻ തന്റെ പ്രിയക്കായി കരുതിവെച്ച നിധി ഇതാരുന്നോ ?

പ്രണയിക്കാൻ ഒരു കാലത്ത് ഊർജം നൽകിയ നടനാണ് കുഞ്ഞക്കോ ബോബനെന്ന് ഒരു അർത്ഥത്തിൽ പറയാൻ സാധിക്കും, അത് കൊണ്ട് തന്നെ ചാക്കോച്ചനേയും ഭാര്യ പ്രിയയേയും മകന്‍ ഇസഹാഖിനേയുമെല്ലാം മലയാളികള്‍ ഏറെ ഇഷ്ട്ടമാണ്. ഇന്നലെ ലോകം പ്രണയദിനം ആഘോഷിച്ചപ്പോള്‍ കുഞ്ചാക്കോ ബോബനും തന്റെ ഓര്‍മ്മകള്‍ പങ്കുവച്ചിരുന്നു. പ്രിയയുമായുള്ള പ്രണയത്തെ കുറിച്ച് ചാക്കോച്ചന്‍ എഴുതിയ വാക്കുകള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. ആ വാക്കുകളിലേക്ക്… പ്രണയിച്ചിരുന്ന കാലത്ത് പ്രിയയ്ക്ക് എഴുതിയ പ്രണയലേഖനങ്ങളാണ് ചാക്കോച്ചന്‍ പങ്കുവച്ചിരിക്കുന്നത്. തങ്ങളുടെ പഴയകാല ചിത്രവും താരം പങ്കുവച്ചിട്ടുണ്ട്. വര്‍ഷങ്ങള്‍ക്ക് മുമ്പെഴുതിയ കത്തുകള്‍ കുഞ്ചാക്കോ ബോബന്‍ ഇന്നും നിധി പോലെ സൂക്ഷിച്ചിരിക്കുകയാണ്. താരത്തിന്റെ പോസ്റ്റിന് സോഷ്യല്‍ മീഡിയ കയ്യടിക്കുകയാണ് ഇപ്പോള്‍.

kunchako boban.new

ഇത് വര്‍ഷം 1999. അന്ന് മുതല്‍ ഇവളാണ് എന്റെ വാലന്റൈന്‍. ഇന്നും എന്നും അങ്ങനെ തന്നെയായിരിക്കും. എനിക്ക് ആ കാലത്ത് ലഭിച്ചിരുന്ന പ്രണയ ലേഖനങ്ങളെ കുറിച്ച് ഒരുപാട് പേര്‍ ചോദിക്കാറുണ്ട്. ഇത് പക്ഷെ ഞാന്‍ എഴുതിയവയാണെന്ന് പറയുന്നു കുഞ്ചാക്കോ ബോബന്‍. പ്രിയ കുഞ്ചാക്കോ പ്രിയ ആന്‍ സാമുവലായിരുന്ന കാലമായിരുന്നു അതെന്നും അദ്ദേഹം കുറിക്കുന്നു. എല്ലാവര്‍ക്കും വാലന്റൈന്‍സ് ദിനാശംസകള്‍ നേര്‍ന്ന കുഞ്ചാക്കോ ബോബന്‍ എല്ലാ ദിവസവും സ്‌നേഹത്താലും സന്തോഷത്താലും നിറയട്ടെ എന്ന് ആശംസിക്കുകയും ചെയ്യുന്നുണ്ട്. താരത്തിന്റെ പോസ്റ്റ് വൈറലായി മാറിയിരിക്കുകയാണ്. നീണ്ട പ്രണയത്തിനൊടുവില്‍ 2005 ലായിരുന്നു കുഞ്ചാക്കോ ബോബനും പ്രിയയും വിവാഹിതരാകുന്നത്.

kunchako boban

പോസ്റ്റിന് കമന്റുകളുമായി താരങ്ങളുമെത്തിയിട്ടുണ്ട്. ദുല്‍ഖര്‍ സല്‍മാന്‍, നിമിഷ സജയന്‍, ജോജു ജോര്‍ജ്, റിമ കല്ലിങ്കല്‍, ഐശ്വര്യ ലക്ഷ്മി, രമേശ് പിഷാരടി തുടങ്ങിയവര്‍ കമന്റ്. ഇന്ന് ഇന്‍സ്റ്റഗ്രാമില്‍ കണ്ട ഏറ്റവും സ്വീറ്റ് ആയ പോസ്‌റ്റെന്നാണ് ദുല്‍ഖര്‍ കുറിച്ചത്. റ്റൂ റ്റൂ ക്യൂട്ട് എന്നായിരുന്നു ഐശ്വര്യയുടെ കമന്റ്. ആരാധകരും കമന്റുമായി എത്തിയിട്ടുണ്ട്. സിനിമയിലെത്തി വര്‍ഷങ്ങളിത്രയായിട്ടും കുഞ്ചാക്കോ ബോബന്റെ ചോക്ലേറ്റ് ഹീറോ ഇമേജ് മാറിയിട്ടില്ല. അതേസമയം, മലയാള സിനിമയുടെ മാറ്റത്തോടൊപ്പവും കുഞ്ചാക്കോ ബോബനുണ്ട്. ചാക്കോച്ചനെ പോലെ തന്നെ ആരാധകര്‍ക്ക് പ്രിയപ്പെട്ടവരാണ് അദ്ദേഹത്തിന്റെ കുടുംബവും.

Rahul

Recent Posts

വിവാഹ വിരുന്നിന് അടക്കം നൽകുന്ന വെൽക്കം ഡ്രിങ്ക് വില്ലൻ; ഒഴിവാക്കിയില്ലെങ്കിൽ അപകടകാരി, ആരോ​ഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്

മലപ്പുറം: ജില്ലയിൽ അധികവും രോഗവ്യാപനമുണ്ടാവുന്നത് വെള്ളത്തിലൂടെയാണെന്ന് ആരോ​ഗ്യ വകുപ്പ്. മിക്ക വിരുന്നുകളിലും വെൽക്കം ഡ്രിങ്കുകൾ നൽകുന്നുണ്ട്. പ്രത്യേകിച്ച് ഗുണമൊന്നുമില്ലെന്നു മാത്രമല്ല,…

31 mins ago

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കും

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…

5 hours ago

പരിശോധിച്ച ഡോക്ടർക്ക് പോലും ബാലയുടെ അതിവേഗമുള്ള തിരിച്ചുവരവ് അത്ഭുതമായി മാറി

ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…

5 hours ago

രണ്ട് വിവാഹങ്ങളാണ് ജയസുധയുടെ ജീവിതത്തിൽ നടന്നത്

തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…

5 hours ago

എങ്ങനെ ഒരു കോമണറിന് ബിഗ്ഗ്‌ബോസ് ഹൗസിൽ കയറിപ്പറ്റാം, റെസ്‌മിൻ

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്‌മിൻ ഭായ്. ബിഗ്ഗ്‌ബോസിന്‌ ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…

6 hours ago

ആഗ്രഹിച്ച ജീവിതം ജീവിക്കാൻ സാധിക്കാതെയാണ് സൗന്ദര്യ മരിച്ചത്

വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…

6 hours ago